
അന്ന് വരെ സുരേഷ് ഗോപി എനിക്കൊരു നടൻ മാത്രമായിരുന്നു ! പക്ഷെ എന്റെ കൺ മുന്നിൽ ആ കാഴച കണ്ട അന്ന് മുതൽ മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് ! ആസിഫ് അലി പറയുന്നു !
സുരേഷ് ഗോപി എന്ന നടനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഓരോരുത്തരും ആ വ്യക്തിയെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. കാരണം അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കാരണമാണ്. തന്റെ കൺ മുന്നിൽ കാണുന്ന വിഷമമനുഭവിക്കുന്ന ഓരോ പാവങ്ങൾക്കും അദ്ദേഹം തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാറുണ്ട്. അത് ഒരിക്കലും കൊട്ടിഘോഷിക്കാൻ തയ്യാറാകാത്ത അദ്ദേഹം എന്നും മലയാളികളുടെ പ്രിയങ്കരനാണ്.
സഹപ്രവർത്തകർക്കും മറ്റും സുരേഷ് ഗോപി എന്ന നടനെ കുറിച്ചും വ്യക്തിയെ കുറിച്ചും നല്ലത് മാത്രമേ പറയാനുള്ളു. അത്തരത്തിൽ ഇപ്പോൾ നടൻ ആസിഫ് അലി സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആസിഫ് പറയുന്നത് ഇങ്ങനെ, ആ ഒരു സംഭവത്തിന് സാക്ഷിയാവുന്നത് വരെ സുരേഷ് ഗോപി തനിക്കൊരു നടന് മാത്രം ആയിരുന്നുവെന്ന് ആസിഫ് അലി പറയുന്നു, എന്നാല്‍ ആ സംഭവത്തിന് ശേഷം സുരേഷ് ഗോപിയെന്ന വ്യക്തിയോട് ആരാധന തോന്നിയെന്നും നടന് പറയുന്നു. ആ സംഭവം ഇങ്ങനെ ഒരിക്കല്‍ ഇടപ്പളളി ട്രാഫിക്ക് ജംഗ്ഷനില്‍ നില്ക്കുമ്പോള് ഒരു ബസ് ട്രാഫിക്ക് സിഗ്നല്‍ തെറ്റിച്ചു കയറിവന്നു, ആ സമയത്ത് ആണ് സുരേഷ് ഗോപി അവിടെ എത്തിയത്.
അമിതവേഗത്തിൽ ആ ബസ് ട്രാഫിക്ക് സിഗ്നല്‍ തെറ്റിക്കുന്നത് കണ്ട അദ്ദേഹം ഉടൻ തന്നെ തന്റെ വണ്ടി നിര്‍ത്തി പുറത്തേക്ക് ഇറങ്ങി ചെല്ലുകയും ആ ബസ് ഡ്രൈവറെ വിളിച്ചു പുറത്തു ഇറക്കി വഴക്കു പറഞ്ഞ് ഉപദേശിക്കുകയും ചെയ്തും, ഇനി മേലാല്‍ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം അവരെ ബസ് എടുത്തുപോകാന്‍ അനുവദിച്ചത്. അദ്ദേഹത്തിന് വേണമെങ്കിൽ ഞനടക്കം എല്ലാവരെയും പോലെ നമുക്ക് എന്ത് വേണം അല്ലെങ്കിൽ അത് കണ്ടില്ല എന്ന് നടിച്ച് മുന്നോട്ട് പോകാമായിരുന്നു. പക്ഷെ അദ്ദേഹം അങ്ങനെ ഉള്ള ഒരു മനുഷ്യൻ അല്ല എന്നും ആസിഫ് അലി പറഞ്ഞു.

ഇന്നും പുറം ലോകം അറിയാത്ത എത്രയോ കാരുണ്യ പ്രവർത്തങ്ങളാണ് അദ്ദേഹം ചെയ്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും. നഷ്ടപ്പെട്ടുപോയ മകൾ ലക്ഷ്മിയുടെ ലഷ്മിയുടെ പേരിലുള്ള ട്രസ്റ്റ് ആയ സാന്ത്വനം എന്ന പദ്ധതിയിലൂടെയാണ് അദ്ദേഹം അർഹമായ കൈകളിൽ സഹായങ്ങൾ എത്തിക്കുന്നത്. അലഞ്ഞു നടക്കുന്ന ഒരുപാട് പേർക്ക് കിടപ്പാടം നൽകിയ ആളാണ്. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരനും അദ്ദേഹം തന്നെ.
ഇന്ന് കേരളത്തിൽ ദുരിതം അനുഭവിക്കുന്ന ഏതൊരു സാധാരണ മനുഷ്യനും ഒരു സഹായത്തിനായി ആദ്യം ഓർമ വരുന്ന മുഖം അത് സുരേഷ് ഗോപിയുടേതാണ്, അതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഗൂഗിൾ പുറത്ത് വിട്ട സെർച്ച് റിസൾട്ട്. അതെ കഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത് സുരേഷ് ഗോപിയുടെ ഫോൺ നമ്പർ ആണ്. തീർച്ചയായും ഒരു സഹായം ലഭിക്കുമെന്ന വിശ്വാസത്തോടെ ആയിരിക്കാം അവർ ഓരോരുത്തരും അദ്ദേഹത്തിന്റെ നമ്പർ തിരഞ്ഞ് പോയത്.
Leave a Reply