
നമ്മുടെ ജീവിതം ആരുടേയും മുന്നിൽ തോറ്റു കൊടുക്കാൻ ഉള്ളതല്ല ! രണ്ടു പിഞ്ചു മക്കളെയും കൊണ്ട് ഞാൻ വിധിയോട് പോരാടി വിജയിച്ചു ! ജിജി പറയുന്നു !
വളരെ കുറച്ച് സിനിമകൾ മാത്രമേ സന്തോഷ് ജോഗി മലയാളത്തിൽ ചെയ്തിരുന്നള്ളൂ എങ്കിലും അദ്ദേഹത്തെ അധികമാരും അങ്ങനെ മറക്കില്ല, വില്ലനായും സഹ നടനായും ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. മമ്മൂട്ടിയുടെ മായാവി എന്ന സിനിമയിലെ വില്ലൻ വേഷവും, കീർത്തിചക്ര എന്ന മോഹൻലാൽ ചിത്രത്തിലെ സന്തോഷിന്റെ വേഷവും നമ്മൾ ഒരിക്കലും മറക്കില്ല. പക്ഷെ ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഈ ലോകത്തോട് വിടപറയുകയായിരുന്നു, ഇപ്പോൾ 12 വർഷം ആകുന്നു അദ്ദേഹം സ്വയം തന്റെ ജീവിതം അവസാനിപ്പിച്ചിട്ട്.
ഭാര്യ ജിജിയും മക്കളും ഇപ്പോൾ നമുക്ക് ഇപ്പോൾ വളരെ പരിചിതമാണ്. തന്റെ പാതി ആയിരുന്ന ഭാര്യ ജിജിയോട് പോലും ഒരു വാക്കും പറയാതെയാണ് അദ്ദേഹം ഇത് ചെയ്തത്, ജിജിയുടെ അതിജീവനത്തിന്റെ കഥ എന്നും മറ്റുള്ളവർക് ഒരു പ്രചോദനമാണ്. ജോഗി പോകുമ്പോൾ തന്നെ വീടിന് മുന്നിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ വേറെയും ഉണ്ടായിരുന്നു. എനിക്ക് ജോലി ഉണ്ടായിരുന്നു എങ്കിലും ശമ്പളം കുറവായിരുന്നു. അദ്ദേഹം പോയതിനു ശേഷം കടക്കാരും ബാങ്കുകാരും വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി, അത് എന്റെ വീടായിരുന്നു. ഒരു ഷോർട്ട് ഫിലിം ചെയ്യുന്നതിന് വേണ്ടിയാണ് ജോഗി വീടിന്റെ ആധാരം പണയം വെച്ചത്.
കടം വീട്ടാൻ വീട് വിൽക്കേണ്ടി വന്നു, അദ്ദേഹം ഞങ്ങളെ വിട്ടുപോയതിന് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ ആ വീട്ടിൽ നിന്നും ഞങ്ങൾക്ക് ഇറങ്ങേണ്ടി വന്നു, പിന്നീട് ഞങ്ങൾ ഒരു വാടക വീട്ടിലേയ്ക്ക് മാറി.ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു. എനിക്ക് മുന്നോട്ട് എങ്ങനെ എന്ന ചിന്ത ഉണ്ടെകിലും ധൈര്യം കളഞ്ഞില്ല, പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ തുടങ്ങുകയായിരുന്നു.

ഒരുപാട് ജോലികൾ ചെയ്തു, ആയുർവേദ ഫാർമസിയിൽ ഒരു ചെറിയ ജോലി ഉണ്ടായിരുന്നു, ആ ജോലി കഴിഞ്ഞുള്ള സമയം ഞാൻ ചെറിയ ഹോം ട്യൂഷൻ എടുക്കാൻ തുടങ്ങി. 5 മണിക്ക് ജോലി കഴിഞ്ഞാൽ രാത്രി 10 വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷനെടുക്കും. കൂടാതെ ഓൺലൈനിൽ ചെറിയ ജോലികളും ചെയ്തിരുന്നു. അങ്ങനെ പതിയെ ജീവിതം തിരികെ പിടിക്കുകയായിരുന്നു. കടങ്ങൾ കുറച്ചായി വീട്ടി തുടങ്ങി, പിന്നെ കുറച്ച് സ്ഥലം വാങ്ങി അവിടെ കൊച്ചൊരു വീട് വെക്കാനും തുടങ്ങി. പതിനൊന്ന് വർഷം കൊണ്ടാണ് ഞാൻ ആ വീടിന്റെ പണി പൂർത്തിയാക്കിയത്.
ഇതിനിടയിൽ ഞാൻ സൈക്കോളജി പഠിക്കാനും പബ്ലിക്കേഷൻ തുടങ്ങാനുമൊക്കെ തീരുമാനിക്കുന്നത്. സൈക്കോളജി പഠിക്കാനും പബ്ലിക്കേഷൻ തുടങ്ങാനുമൊക്കെ തീരുമാനിക്കുന്നത്. ജോഗിക്ക് ഡിപ്രഷൻ ആയിരുന്നു എന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല. എന്നെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ അദ്ദേഹം പലതവണ ജീവൻ വെടിയാൻ ശ്രമം നടത്തിയിട്ടുണ്ട്. പക്ഷെ വിവാഹ ശേഷം ജീവിതത്തിന്റെ ഒരു ബുദ്ധിമുട്ടുകളും ഞാൻ അദ്ദേഹത്തെ അറിയിക്കാറില്ലായിരുന്നു. എന്നിട്ടും…..
Leave a Reply