
കൂട്ടുകാരികളെ പോലെ ശാലിനിയും മകളും ! സന്തോഷ വാർത്തയുമായി താര കുടുംബം ! ആശംസകളുമായി ആരാധകർ !
മലയാളികൾക്ക് ശാലിനി ഇന്നും നമ്മുടെ വീട്ടിലെ ഒരംഗത്തെപോലെയാണ്. ബാല താരമായി സിനിമ രംഗത്തെത്തിയ ശാലിനി നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും, മലയാളത്തിനു പുറമെ സൗത്തിന്ത്യ ഒട്ടാകെ ബാലതാരമായി തന്നെ തിളങ്ങൻ ഭാഗ്യം ലഭിച്ച അപൂർവം ചിലരിൽ ഒരാളാണ്. വിവാഹ ശേഷം സിനിമ രംഗത്തുനിന്നും പൂർണമായി മാറിനിൽക്കുന്ന ശാലിനി ഇപ്പോഴും ഏവരുടെയും പ്രിയങ്കരിയാണ്, സൂപ്പർ സ്റ്റാർ അജിത്തിന്റെ ഭാര്യ ആയതിനു ശേഷം തമിഴ് നാടിന്റെ മരുമകളായി മാറിയ ശാലിനി ഇപ്പോൾ അവിടെയാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.
അജിത്തും ശാലിനിയും സമൂഹ മാധ്യമങ്ങളിൽ ഒന്നും സജീവമല്ല, അതുകൊണ്ട് തന്നെ ഈ താര കുടുംബത്തിന്റെ വിശേഷമറിയാൻ ഏവർക്കും വലിയ തലപര്യമാണ്. മക്കളുടെ സ്കൂളിലെ പരിപാടികളിലും പ്രിയപ്പെട്ടവരുടെ വിവാഹങ്ങളിലുമൊക്കെ താരം എത്താറുണ്ട്. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം താരമായി മാറാറുമുണ്ട്, ശാലിനി കുടുംബസമേതമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ഇതിനകം തന്നെ ചിത്രങ്ങള്‍ ട്രന്‍ഡിംഗില്‍ ഇടം നേടിക്കഴിഞ്ഞു.
ഇവരുടെ കുടുംബത്തിൽ ഇപ്പോൾ ഒരു സന്തോഷ നിമിഷത്തിന്റെ ആഘോഷത്തിലാണ് താര കുടുംബം. ഇവരുടെ മകൻ അദ്വികിന്റെ പിറന്നാള്‍ വളരെ ഗഭീരമായി ആഘോഷിച്ചിരിക്കുകയാണ് താര കുടുംബം. വലിമൈ ലുക്കിലാണ് അജിത്. നരച്ച താടിയും മുടിയുമായി അജിത്തിന്റെ ലുക്ക് കിടുക്കിയെന്നായിരുന്നു ആരാധകര്‍ പറയുന്നത്. സിനിമയ്ക്കായി മേക്കപ്പ് ഉപയോഗിക്കാറുണ്ടെങ്കിലും വ്യക്തി ജീവിതത്തില്‍ സിംപിളാണ് താനെന്ന് താരം മുമ്പും വ്യക്തമാക്കിയിരുന്നു.

ഇവരുടെ മകൾ അനൗഷ്കക്കും ആരാധകർ ഏറെയാണ്, അച്ഛന്റെ ചുമലില്‍ കൈയ്യിട്ട് ചിരിച്ച മുഖത്തോടെയാണ് താരപുത്രി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. ഒറ്റനോട്ടത്തില്‍ ചിറ്റയായ ശ്യാമിലിയെപ്പോലെ തന്നെയുണ്ട് അനൗഷ്കയെന്നാണ് ആരാധകരുടെ കമന്റുകള്‍. ശാലിനിക്കൊപ്പമായി ബാലതാരമായി അരങ്ങേറിയതാണ് ശ്യാമിലിയും. ഇടയ്ക്ക് നായികവേഷങ്ങളിലെത്തിയെങ്കിലും പിന്നീട് അത്ര സജീവമായിരുന്നില്ല ശ്യാമിലി. ഈ താര കുടുംബത്തിൽ സമൂഹ മാധ്യമങ്ങളിൽ ആക്റ്റീവ് ആയിട്ടുള്ള ഒരേ ഒരാൾ അത് ശ്യാമിലിയാണ്. അതുകൊണ്ടു തന്നെ ഇത്തരം വിശേഷ ദിവസങ്ങളിൽ ശ്യാമിലി പങ്കുവെക്കുന്ന ചിത്രങ്ങളിൽ കൂടി മാത്രമാണ് താര കുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.
വളരെ ലളിതമായ ജീവിതം നയിക്കുന്ന ആളാണ് അജിത്, ജീവിതത്തില്‍ അഭിനയിക്കാനറിയാത്തയാളാണ്. സാധാരണ ജീവിതം നയിക്കാനിഷ്ടപ്പെടുന്നയാളുമാണെന്ന് പ്രിയപ്പെട്ടവരെല്ലാം സാക്ഷ്യപ്പെടുത്തിയിരുന്നു. തന്നെ തലയെന്ന് ആരും സംബോധന ചെയ്യരുതെന്നും അജിത് എന്ന് തന്നെ പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫാന്‍സ് അസോസിയേഷനുകളോട് താല്പര്യമില്ലെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
Leave a Reply