
ഒരമ്മയെ പോലെ എന്നെ ചേർത്ത് പിടിച്ച് എനിക്ക് വേണ്ടി ഒരുപാട് ഇടങ്ങളിൽ സംസാരിച്ചു ! ഞാന്‍ തോല്‍ക്കാതിരിക്കാനാണ് അവരെല്ലാവരും ശ്രമിക്കുന്നത് ! ഭാവന പറയുന്നു !
ഭാവന ഇന്ന് ഒരുപാട് മാറി, നേരിട്ട ദുരനുഭവങ്ങൾ കരുത്ത് കൂട്ടാൻ അവരെ സഹായിച്ചു, അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷം താൻ ഒരു ഇര അല്ല അതിജീവിതായാണ് എന്ന് പറഞ്ഞുകൊണ്ട് തനിക്ക് നേരിട്ട ഓരോന്നും ഭാവന പൊതു സമൂഹത്തോട് തുറന്ന് പറഞ്ഞിരുന്നു. ഭാവനയുടെ വാക്കുകൾ ഇങ്ങനെ, നിശബ്ദയായി ഇരിക്കരുത് എന്ന് എന്നോട് ആവശ്യപ്പെട്ട നിരവധി പേരുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഭയപ്പെട്ടു, ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് എന്റെ കേ,സി,ന് തടസ്സമാകുമോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഈ മനുഷ്യന്‍ പുറത്തുവന്നപ്പോള്‍ വലിയ ജനപിന്തുണയാണ് എനിക്ക് കിട്ടിയത്. ഒരുപക്ഷേ ഈ കേ,സ് അവസാനിച്ചെന്നും തന്ത്രപരമായി ഒത്തുതീര്‍പ്പാക്കിയെന്നും പലരും കരുതിയിരിക്കാം.
ആ തുറന്ന് പറച്ചിലിന്റെ അഭിമുഖം ഞാൻ ഒരിക്കലും പ്ലാൻ ചെയ്തതല്ല, വനിതാ ദിനത്തില്‍ സംസാരിക്കാന്‍ ബര്‍ഖ ദത്ത് എന്നെ സമീപിക്കുകയായിരുന്നു. എന്നാല്‍ എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. പക്ഷേ എന്റെ യാത്രയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് അവര്‍ എനിക്ക് ഉറപ്പ് തന്നു. ഇതാണ് ശരിയായ സമയമെന്ന് എനിക്ക് തോന്നി. പലർക്കും എന്നെ മനസിലാക്കാൻ കഴിഞിട്ടില്ല, ഞാന്‍ സന്തോഷവതിയായി ഇരിക്കുന്ന അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും മാത്രമാണ് ആളുകള്‍ കാണുന്നത്. പക്ഷേ അതായിരുന്നില്ല എന്റെ ജീവിതം. ഞാന്‍ ഒരുപാട് അനുഭവിച്ചു. ഇത് എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാം.

എന്റെ വികാരങ്ങൾ പരസ്യമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരാളല്ല ഞാന്‍. അതുകൊണ്ടാണ് എനിക്ക് എന്റെ യാത്ര പങ്കിടണമെന്ന് തോന്നിയത്. അത് എളുപ്പമാകില്ലെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ എനിക്കത് ചെയ്യണമായിരുന്നു. ഒരുപാട് പേരെന്നെ ചേർത്ത് പിടിച്ചിരുന്നു, അതിൽ പ്രധാനമായും ഏറ്റവും നന്ദിയോടെ ഓർക്കുന്ന മുഖം അത് അന്തരിച്ച മുന്‍ എം.എല്‍.എ പി. ടി. തോമസ് സാറിനെയാണ്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും, സത്യം വിജയിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അത് ഒരിക്കലും മറക്കാൻ കഴിയില്ല.
അതുപോലെ മഞ്ജു ചേച്ചിയും ഭാഗ്യ ലക്ഷ്മിയും. ഭാഗ്യലക്ഷ്മി ചേച്ചി.. അവർ എനിക്ക് നിരുപാധികമായ സ്‌നേഹവും പിന്തുണയും നല്‍കിയ ഒരാളാണ്. ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതുപോലെ ചേച്ചി എനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു. മഞ്ജു ചേച്ചി എന്നും വിളിക്കും സംസാരിക്കും ഒരു വലിയ ആശ്വാസമാണ് എനിക്ക് ചേച്ചി എന്നും ഭാവന പറയുന്നു. പിന്നെ WCC, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, രമ്യ നമ്പീശന്‍, മൃദുല മുരളി, സയോനാര ഫിലിപ്പ്, ശില്‍പ ബാല, ഷഫ്ന എന്നിവർ എന്നോട് ദിവസവും സംസാരിക്കാറുണ്ട്. പിന്നെ രേവതി,അഞ്ജലി മേനോനും ദീദി ദാമോദരനും മറ്റുള്ളവരും നന്നായി പിന്തുണച്ചു. പിന്നെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന എന്നിവരെപ്പോലെ എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും അവര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്….
Leave a Reply