
സുരേഷ് ഗോപിയുടെ പക്വതയില്ലാത്ത ആ പ്രവൃത്തി കാരണമാണ് സംഘടനാ തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത് ! സെറ്റിൽ എത്തിയ സുരേഷ് ഗോപി ഉർവശിയുടെ സീൻ മാറ്റിയെഴുതാൻ ആവശ്യപെട്ടു ! കലൂർ ഡെന്നിസ് പറയുന്നു !
ചെറിയ കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയ സുരേഷ് ഗോപി വളരെ പെട്ടെന്നാണ് നായക നിരയിലേക്ക് എത്തപ്പെട്ടത്. പിന്നീട് മലയാള സിനിമയുടെ സൂപ്പർ സ്റ്റാറായി അദ്ദേഹം മാറുകയായിരുന്നു. പലപ്പോഴും സുരേഷ് ഗോപിക്കെതിരെ വളരെ ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയ ആളാണ് തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ്.
അത്തരത്തിൽ ഇപ്പോൾ അദ്ദേഹം നടത്തിയ ചില തുറന്ന് പറച്ചിലാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി കാരണമാണ് തന്റെ കർപ്പൂര ദീപം എന്നാ ചിത്രം നടക്കാതെ പോയതെന്നാണ് ടെന്നീസ് പറയുന്നത്, ഏകലവ്യന്‍ സിനിമയുടെ നൂറാം ദിവസ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് കര്‍പ്പൂരദീപത്തിന്റെ എറണാകുളത്തെ ലൊക്കേഷനില്‍ സുരേഷ് ഗോപി എത്തിയത്. ശേഷം സംവിധായകനായ ജോര്‍ജ് കിത്തുവിനോട് ആദ്യം ആവശ്യപ്പെട്ടത് സ്‌ക്രിപ്റ്റ് വായിക്കണമെന്നില്ല. പക്ഷെ അതിലെ 46ാമത്തെ സീന്‍ കൊണ്ടുവരാനാണ്. ആ സീന്‍ മാത്രം വായിക്കണമെന്ന് സുരേഷ് പറയുന്നതില്‍ എന്തോ ദുരൂഹത ഉണ്ടെന്ന് കിത്തുവിന് അപ്പോഴേ തോന്നി. കിത്തു ആ സീന്‍ വായിക്കാന്‍ കൊടുത്തു.
ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത് ഉർവശി ആയിരുന്നു, സുരേഷ് വായിക്കാൻ ആവശ്യപെട്ട 46ാമത്തെ സീനിൽ ഉർവശി കളം നിറഞ്ഞാടുന്ന ഒരു രംഗങ്ങൾ ആയിരുന്നു അത്, എന്നാൽ എന്തോ മനസിലുറപ്പിച്ച പോലെ സുരേഷ് ഗോപി ആ സീൻ തലങ്ങും വിലങ്ങും വായിച്ചു, എന്നിട്ട് പറഞ്ഞു, നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തില്‍ തിരക്കഥ മാറ്റിയെഴുതിയാല്‍ അഭിനയിക്കാമെന്നുമാണ് സുരേഷ് പറയുന്നതെന്ന് കിത്തു എന്നെ വിളിച്ച് പറഞ്ഞു. അങ്ങനെ ഒന്നും ഒരു സീനും മാറ്റി എഴുതാൻ പറ്റില്ലെന്നും ഞാന്‍ തീര്‍ത്തുപറഞ്ഞു. പിന്നെ പുരുഷമോധാവിത്വമുള്ള സിനിമയാക്കണമെന്ന് പറഞ്ഞതിന്റെ ആ സാഹിത്യം ഞങ്ങള്‍ക്കും മനസ്സിലായില്ല, എന്നും കലൂര്‍ ഡെന്നീസ് പറഞ്ഞു.

തിരക്കഥ മാറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു ഞാൻ ഉറപ്പിച്ച് തന്നെ പറഞ്ഞപ്പോൾ അയാൾ 7 ദിവസം ഷൂട്ട് ചെയ്ത കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ തിരിച്ചു പോയെന്നും അങ്ങനെ ആ കര്‍പ്പൂരദീപത്തിന് തിരശ്ശീല വീണുവെന്നും ഡെന്നീസ് പറഞ്ഞു. ഈ സംഭവത്തോടെ തിരക്കഥാകൃത്തുക്കളുടെ ഒരു സംഘടന തുടങ്ങാമെന്ന് തീരുമാനിച്ചുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. തിരക്കഥാകൃത്തുക്കള്‍ മാത്രമല്ല സംവിധായകരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ജോഷി പറഞ്ഞതനുസരിച്ച് അങ്ങനെയാണ് മാക്ട എന്ന സംഘടനയുണ്ടായതെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു.
അതുമാത്രമല്ല മറ്റൊരിക്കല്‍ വേണു ബി. നായര്‍ സംവിധാനം ചെയ്ത സിറ്റി പൊലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന് അദ്ദേഹം പറയുന്നു. സിനിമയിലെ ആദ്യം ഷൂട്ട് ചെയ്ത ഒരു സീന്‍ റീ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി അതിന് തയ്യാറായില്ലെന്നും പിന്നീട് ചീത്ത പറയേണ്ടി വന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.
Leave a Reply