നിങ്ങൾ ഒരു നടനല്ലേ, എന്തിനാണ് ഇങ്ങനെയുള്ള കോമാളിത്തരങ്ങൾ ചെയ്യുന്നതെന്ന് ചിലർ ചോദിച്ചു, അതെന്നെ വേദനിപ്പിച്ചു ! സിദ്ധിഖ് പറയുന്നു !

ഏത് തരം കഥാപാത്രങ്ങളും സിദ്ധിഖ് എന്ന  നടന്റെ കൈകളിൽ സുരക്ഷിതമാണ്. വില്ലനായും നായകനായും, സഹ നടനായും, കൊമേഡിയനായും അങ്ങനെ എല്ലാ വേഷങ്ങളിലും വിസ്മയിപ്പിച്ചിട്ടുള്ള ആളാണ്,  എടവനക്കാട് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സിദ്ദിഖ് കളമശ്ശേരി പോളിടെക്നിക് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം കെ.എസ്.ഇ.ബിയിൽ ജോലി ചെയ്തു. അതിനു ശേഷം അദ്ദേഹം സൗദിയിൽ ജോലിയ്ക്ക് പോയി. സൗദിയിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സിദ്ദിഖിന് സിനിമയിലേയ്ക്ക് വിളി വരുന്നത്. 1985-ലെ ആ നേരം അൽപ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.

ശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു എങ്കിലും, ഇൻ ഹരിഹർ നഗർ എന്ന സിനിമയുടെ വൻ വിജയം മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ സിദ്ദിഖിന് കൂടുതൽ സഹായകരമായി. പിന്നീട്  ‘സത്യമേവ ജയതെ’ എന്ന സിനിമയിലെsiddique ക്രൂ,ര,നാ,യ വില്ലനായി അഭിനയിച്ചു കൊണ്ട് തനിക്ക് ഏതു വേഷവും ഇണങ്ങുമെന്ന് തെളിയിച്ചു. വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യാൻ കഴിവുള്ള റേഞ്ചുള്ള നടൻമാരിലൊരാളാണിദ്ദേഹമെന്ന് ഇക്കാലമാത്രേം തെളിയിച്ചു.

എന്നാൽ സിനിമ ജീവിതത്തിൽ ആദ്യമായി നേരിട്ട ഒരു മോശം കമന്റിനെ കുറിച്ചാണ് ഇപ്പോൾ അദ്ദേഹം പറഞ്ഞത്. അവസാനം പുറത്തിറങ്ങിയ സിദ്ദീഖിന്റെ ചിത്രം ആറാട്ടായിരുന്നു. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ സിദ്ദീഖ് എത്തിയതെങ്കിലും തമാശ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു അത്. മികച്ച അഭിപ്രായമാണ് ലഭിച്ചത് എങ്കിലും ചില വിമർശങ്ങളും നേരിടേണ്ടി വന്നു. ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യരുത് എന്ന് ചിലര്‍ പറഞ്ഞുവെന്ന് സിദ്ദീഖ് പറയുന്നു.

‘ആറാട്ട്’ കണ്ടിട്ട് പൊതുവേ ആളുകള്‍ നന്നായിരുന്നു എന്ന് പറഞ്ഞിരുന്നു. പക്ഷേ ഒന്ന് രണ്ട് കമന്റുകള്‍ ഇങ്ങനെയായിരുന്നു. ‘സിദ്ദീഖ് വല്ലാതെ വെറുപ്പിച്ചു’, ‘നിങ്ങള്‍ ഒരു നല്ല നടനല്ലേ, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്’. നല്ലത് പറഞ്ഞാല്‍ ഞാന്‍ അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ മോശം പറഞ്ഞാല്‍ പോയിന്റ് ഔട്ട് ചെയ്ത് വെക്കും. ചിലരെങ്കിലും എന്നെ ഇപ്പോൾ തമാശ വേഷത്തിൽ കാണാൻ ഇഷ്ടപെടുന്നുണ്ടാകുന്നില്ല, എങ്കിലും കൂടുതലും അഭിനന്ദനങ്ങളാണ് ലഭിച്ചത്, പിന്നെ മോഹന്‍ലാലും സിദ്ദീഖും തമ്മിലുള്ള രംഗങ്ങള്‍ രസകരമായിരുന്നു എന്ന് ആളുകള്‍ പറഞ്ഞതാണ് ഇഷ്ടപ്പെട്ട കമന്റ് എന്നും സിദ്ധിഖ് പറയുന്നു.

അതുപ്പോലെ കഴിഞ്ഞ ദിവസം മകൻ ഹീന്‍ സിദ്ദിഖിന്റെ വിവാഹമായിരുന്നു. താര രാജ്നക്കന്മാർ ഒത്തുകൂടിയ വിവാഹ വിദേശങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു, ആ കൂട്ടത്തിൽ തന്റെ മക്കളിൽ ഭിന്ന ശേഷിക്കാരനായ മകനെ ആദ്യമായി അദ്ദേഹം ക്യാമറക്ക് മുന്നിൽ കൊണ്ടുവന്നു, മകൻ ഭിന്നശേഷിക്കാരനായത് കൊണ്ട് ആ പേരിൽ ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താൻ ഇത്രയും അദ്ദേഹം മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *