“വിളിക്കാത്ത കല്യാണത്തിന് പോയി ശീലമില്ല” ! അടുത്ത സുഹൃത്തായിരിന്നിട്ടും ആര്യ എലീനയുടെ വിവാഹത്തിൽ പങ്കെടുക്കാഞ്ഞതിന്റെ കാരണം ആര്യ പറയുന്നു !!
ആര്യയും എലീനയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു, ഇരുവരും അവതാരകരും, അഭിനേതാക്കളുമാണ്. ബിഗ് ബോസ് സീസൺ ടുവിൽ ഇവർ ഒന്നിച്ച് വന്നതോടെ ആ സൗഹൃദം കൂടുതൽ ദൃഢമാകുകയായിരുന്നു. ഷോയിൽ ഇവർ ഒന്നിച്ചായിരുന്നു മുന്നോട്ട് പോയ്‌കൊണ്ടിരുന്നതും. ഇവരുടെ കൂട്ടത്തിൽ ഫക്രു, വീണ നായർ തുടങ്ങിയവരും ഉണ്ടായിരുന്നു, ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ഇവരുടെ സൗഹൃദം അതുപോലെ തന്നെ ഉണ്ടായിരുന്നു. ഇവർ ഒന്നിച്ചുള്ള ഫോട്ടോ ഷൂട്ടുകളും ശ്രദ്ധനേടിയിരുന്നു.
ഇന്ന് എലീനയുടെ വിവാഹമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രണയ സാഫല്യമാണ് എലീനക്ക് നടന്നത്, രോഹിതാണ് എലീനയുടെ വരൻ. കോഴിക്കോട് വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. നടി നേരത്തെ പറഞ്ഞതുപോലെ വളരെ ലളിതമായ ചടങ്ങുകളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇഷ്ടത്തിലായതാണ് ഇരുവരും, ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. ആദ്യം വീട്ടുകാർ ഈ ബദ്ധം എതിർത്തെങ്കിലും ഇവരുടെ ശ്കതമായ തീരുമാനത്തിന് മുന്നിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരു വീട്ടുകാരുടെയും സമ്മതം ലഭിച്ചത്.
ശേഷം ഇരു മത വിഭാഗക്കാരുടെയും ആചാരങ്ങൾ മാനിച്ച് ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തി വളരെ ലളിതമായിട്ടുള്ള വിവാഹമാണ് എലീനയും രോഹിതും പ്ലാന്‍ ചെയ്തിരുന്നത്. രണ്ടാളും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവര്‍ ആയതുകൊണ്ടുതന്നെ രണ്ടാളുടെയും വിശ്വാസങ്ങള്‍ക്ക് പ്രധാന്യം നല്കിക്കൊണ്ടേയിരിക്കും വിവാഹമെന്ന് എലീന നേരത്തെപറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് സെലിബ്രറ്റി സുഹൃത്തുക്കളുടെ ഭാഗത്ത് നിന്ന്, ബിഗ് ബോസ് താരങ്ങൾ ആയിരുന്ന ആൻഡ്രിയയും, രേഷ്മയും മാത്രമായിരുന്നു എത്തിയിരുന്നത്.
ഏവരും പ്രതീക്ഷിച്ചിരുന്ന എലീനയുടെ അടുത്ത സുഹൃത്തുക്കളായ ആര്യെയെയും, ഫക്രുവിനെയും, വീണയെയും കണ്ടിരുന്നില്ല, ഇ കാര്യം ഇപ്പോൾ ആരാധക്ക് ആര്യയോട് തിരക്കിയിരിന്നു, അതിന് ആര്യ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറിയത്. താരത്തിന്റെ മറുപടി ഇങ്ങനെ, മുമ്പ് ഏറ്റവും കൂടുതല്‍ സൗഹൃദം ഉണ്ടായിരുന്ന നിങ്ങളെന്താണ് വിവാഹത്തിന് പോവാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. “സമയം പോവുന്നതിന് അനുസരിച്ച് ആളുകളും അവര്‍ക്ക് പ്രാധാന്യമുള്ളവരും മാറി കൊണ്ടിരിക്കും. പിന്നെ വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് തീരെ ശീലമില്ല” എന്നാണ് ആര്യ മറുപടി നല്‍കുന്നത്.
ഇത് ആരാധകരെ ആകെ കുഴപ്പിക്കുന്ന മറുപടിയാണ് ആര്യ നൽകിയത്, അപ്പോൾ എലീന ഇവർ മൂന്നുപേരുമായി പിണക്കത്തിലാണ് എന്നാണ് ഇതിൽ നിന്നും മനസിലാക്കുന്നത്, പക്ഷെ ഇത് ഏവരെയും ഞെട്ടിപ്പിച്ച ഒരു വെളിപ്പെടുത്തൽ ആയിരുന്നു. ഏതായാലും എലീന ഇതുവരെ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല, ആര്യയും ബിഗ് ബോസിൽ വെച്ച് തനിക്കൊരു പ്രണയം ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു ജാൻ എന്നാണ് അയാളുടെ പേര് എന്നും ഞങ്ങൾ ഉടനെ വിവാഹിതരാകുമെന്നും പറഞ്ഞിരുന്നു. പക്ഷെ ബിഗ് ബോസിൽ ഇന്നും ഇറങ്ങിയ താരം ഏറെ നാളുകൾക്ക് ശേഷം ജാൻ തന്നെ തേച്ചിട്ട് പോയി, ആ വിവാഹം നടക്കില്ല എന്നും പറഞ്ഞ് രംഗത്ത് വന്നിരുന്നു.
Leave a Reply