‘ആര്യയുടെ ജീവിതത്തിൽ ആ സന്തോഷ വാർത്ത വന്നെത്തി’ !! താര ദമ്പതികൾക്ക് ആശംസകളുമായി ആരാധകർ !
തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ ആര്യ. താരം ഒരു മലയാളി ആണെകിലും തമിഴകത്തിന്റെ സൂപ്പർ ഹീറോയാണ് ആര്യ. ഒരു നടൻ എന്നതിലുപരി നിരവധി ഗോസിപ്പുകളിൽ താരമായിരുന്ന ആര്യയുടെ വിവാഹ വാർത്ത അന്ന് ഏവരെയും ഞെട്ടിച്ചിരുന്നു. കാരണം ലോകത്തിൽ തന്നെ ആദ്യമായി വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോ നടത്തിയ ആളാണ് നടൻ ആര്യ.
ആ പരിപാടിയോട് കൂടി താരത്തിന്റെ എല്ലാ ഇമേജും നഷ്ടമായിരുന്നു. നിരവധി പെൺകുട്ടികളാണ് ആര്യ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തോടു കൂടി ആ ഷോയിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ആരാധകർ എത്തിയിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആ ഷോയുടെ ഫൈനലിൽ മൂന്ന് മത്സരാർഥികൾ എത്തുകയും അവരിൽ ഒരാളെ അര്യ വിവാഹം കഴിക്കുമെന്നും പറഞ്ഞിഞ്ഞിരുന്നു. പക്ഷെ അവരിൽ ആരെയും വിവാഹം കഴിക്കാതെ താരം ആ ഷോ അവസാനിപ്പിക്കുകയായിരുന്നു.
ശേഷം സിനിമ നടി സായീശയെ വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ ജീവിതത്തിലേക് ഇപ്പോൾ ഒരു സന്തോഷ നിമിഷം വന്നെത്തിയിരിക്കുകയാണ്. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തും നടനുമായ വിശാലാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ഒരുപാട് സന്തോഷത്തോടെയാണ് ഈ വിവരം പങ്കുവെക്കുന്നത്. ഞാനൊരു അങ്കിളായിരിക്കുകയാണ്. ജാമിക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കുവാൻ വാക്കുകളില്ല. ആര്യയ്ക്ക് ഇനി പിതാവ് എന്ന ഉത്തരവാദിത്തം കൂടിയുണ്ടെന്നുമായിരുന്നു വിശാല്‍ കുറിച്ചിരുന്നത്.
ആര്യയുടെ വിവാഹ ശേഷമാണ് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്ന് അറിയുന്നത്, ഇവരുടെ പ്രണയ വാർത്ത ആരും അറിഞ്ഞിരുന്നില്ല, വന്‍വിവാദമായി മാറിയ റിയാലിറ്റിഷോ അവസാനിച്ചതിന് ശേഷമായാണ് ഇരുവരും വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2019 മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. വളരെ ആർഭാട വിവാഹമായിരുന്നു ഇവരുടേത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം അവാര്ഡ് എവിവാഹത്തിൽ പങ്കെടുത്തിരുന്നു.
വിവാഹ ശേഷവും ഇരുവരും അഭിനയ ലോകത്ത് വളരെ സജീവമായിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയു അതിന്റെ വിശേസങ്ങളും ഏറെ വാർത്തായിരുന്നു. എന്നാൽ സയീശ അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്ത താരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിരുന്നില്ല, അങ്ങനെയൊരു വാർത്ത വന്നിരുന്നു എങ്കിലും താരങ്ങൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല, ഇപ്പോൾ തനിക്ക് മകൾ ജനിച്ച ആഘോഷത്തിലാണ് താരങ്ങൾ. നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
വിവാഹ ശേഷം സയീശ തനറെ ജീവിതത്തിലേക്ക് വന്നത് മുതൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു എന്നും അവളുടെ ജോലിയും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള സയീഷയുടെ കഴിവിനെ പ്രശംസിച്ച് ആര്യ രംഗത്ത് വന്നിരുന്നു. പ്രായ വ്യത്യാസത്തിന്റെ പേരിൽ ഇവരുടെ വിവാഹ സമയത്ത് ഒരുപാട് ആരോപങ്ങൾ ഈ ജോഡികൾ നേരിട്ടിരുന്നു. എന്നാൽ വിമർശിച്ചവരെ പോലും അത്ഭുതപ്പെടുത്തുകയായിരുന്നു പിന്നീടുള്ള ഇരുവരുടെയും ജീവിതം.
Leave a Reply