
നീറിപുകഞ്ഞ 20 മണിക്കൂർ ! എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയുമായി അബിഗേൽ സാറയുടെ അമ്മ !
കഴിഞ്ഞ 2 മണിക്കൂറുകളായി കേരളം ഒരേ മനസോടെ പ്രാർത്ഥിച്ച ഒന്നായിരുന്നു ഒരു പോറലുപോലും ഏൽക്കാതെ അബിഗേൽ സാറയുടെ തിരിച്ചുവരവ്. കുഞ്ഞിനെ 21 മണിക്കൂറിന് ശേഷം കണ്ടെത്തിയ സന്തോഷം പങ്കുവെച്ച് അബിഗേലിന്റെ അമ്മ സിജി. എന്റെ കുഞ്ഞിനെ തിരിച്ചു കിട്ടി, ഒപ്പം നിന്ന എല്ലാവർക്കും നന്ദി, സിജി പറഞ്ഞു. പോലീസുകാർക്കും നാട്ടുകാർക്കും, രാഷ്ട്രീയക്കാർക്കും, പ്രാർത്ഥിച്ച എല്ലാവർക്കും കുട്ടിയുടെ അമ്മ നന്ദി പറഞ്ഞു. എആർ ക്യാമ്പിലെത്തിച്ച കുട്ടിയുമായി അമ്മ സിജിയും വീട്ടുകാരും വീഡിയോ കോളിൽ സംസാരിച്ചു.
തൻറെ കണ്മുന്നിൽ നിന്നും തട്ടികൊണ്ടുപോയ സഹോദരിയുടെ തിരിച്ചുവരവിൽ മനസ് നിറഞ്ഞ ചിരിയുമായി സഹോദരൻ ജോനാഥനും സന്തോഷം പങ്കുവെച്ചു. കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തുനിന്നാണ് ഇന്നലെ കണാതായ കുട്ടിയെ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. നാടൊട്ടുക്കും പൊലീസ് വലവിരിച്ചതോടെയാണ് പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാൻ നിര്‍ബന്ധിതരായത്.

മുഖം മറച്ച ഒരു സ്ത്രീ കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് അറു വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ചു അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ വിട്ടുനൽകാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും സന്ദേശമെത്തിയിരുന്നു.
രാത്രിയും പകലും പൊ,ലീ,സും നാട്ടുകാരും വ്യാപക അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഒരു വിവരവും ലഭിച്ചിരുന്നില്ല. പാരിപ്പള്ളിയിലെ കടയിലെത്തി ഫോൺ ചെയ്ത സംഘത്തിലെ ഒരാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയായിരുന്നു. അതിനിടെ തിരുവനന്തപുരത്തെ ഒരു കാർ വാഷിങ് കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന സംഘം കോട്ടയം ജില്ലയിലെ പുതുവേലിയിൽ എത്തിയെന്ന സംശയത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ്, കുട്ടിയെ കണ്ടെത്തിയെന്ന വിവരം പുറത്തു വരുന്നത്.
Leave a Reply