മോഹൻലാലും സുരേഷ് ഗോപിയും ഓടി നടന്ന് അ,ടി,ക്കും, പക്ഷെ മമ്മൂട്ടിയുടെ ഇ,ടി വേണമെങ്കിൽ വില്ലന്മാർ അങ്ങോട്ട് ചെന്ന് വാങ്ങണം ! എബ്രഹാം കോശി !

നിരവധി വില്ലൻ കഥാപാത്രങ്ങളിൽ കൂടി മലയാളികൾക്ക് വളരെ സുപരിചിതനായി മാറിയ നടനാണ് എബ്രഹാം കോശി. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പവും വർക്ക് ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോഴും സിനിമ രംഗത്ത് സജീവമാണ്, ഇപ്പോഴിതാ സൂപ്പർ താരങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നീ സൂപ്പർ താരങ്ങളുടെ ഒപ്പം വർക്ക് ചെയ്തിട്ടുള്ള അദ്ദേഹം ഈ മൂന്നു സൂപ്പർതാരങ്ങളുടെയും സംഘട്ടന ശൈലിയെ പറ്റിയാണ് നടൻ മനസ്സ് തുറക്കുന്നത്.
സുരേഷ് ഗോപിയ്ക്ക് നന്നായി ഫൈറ്റ് ചെയ്യാൻ അറിയാം. ഫൈറ്റ് ചെയ്യാനായി ജനിച്ച ആളാണെന്ന് തോന്നിപ്പോകുമെന്നും അതിനാല്‍ സുരേഷ് ഗോപിക്കൊപ്പം ഫൈറ്റ് ചെയ്യാൻ കംഫർട്ടാണെന്നും എബ്രഹാം പറയുന്നു.

ഇതുപോലെ തന്നെ തന്നെയാണ് ലാലേട്ടനും. ലാലേട്ടന് നാടൻ തല്ലാണ് ഏറ്റവും യോജിച്ചത്. അത് പുലിമുരുകനിലെ ഫൈറ്റ് അല്ല. നല്ല നാടൻ അടിയാണ് ചേരുക. എന്നാല്‍ മമ്മുട്ടി ഇരുവരെയും പോലെ അല്ലെന്നും എബ്രഹാം കൂട്ടിച്ചേർത്തു. പക്ഷെ മമ്മൂക്കയെ പോലെ അല്ല ലാലേട്ടനും സുരേഷേട്ടനും. വില്ലന്മാർ നില്‍ക്കുന്നിടത്ത് പോയി ഇവർ അടിക്കാറുണ്ട്. പക്ഷേ മമ്മൂക്കയ്‌ക്ക് ഒരു കുഴപ്പമേ ഉള്ളൂ. മമ്മൂക്ക ഓടിനടന്ന് ഇടിക്കത്തില്ല. മമ്മൂക്ക നിക്കുന്നിടത്ത് ഇടികൊള്ളാൻ വില്ലന്മാർ ചെല്ലണമെന്നും അവിടെ ചെന്ന് ഇടി വാങ്ങിച്ചു പൊയ്‌ക്കോണമെന്നും എബ്രഹാം വെളിപ്പെടുത്തുന്നു.

നമുക്ക് എല്ലാവർക്കും അറിയാം എഴുപത് വയസ് കഴിഞ്ഞ ആളാണ് മമ്മൂക്ക, പ്രായമുള്ള ഒരു മനുഷ്യനാണ്. മുഖം കൊണ്ട് കസേരയില്‍ മാത്രം ഇരുന്ന് ചെയ്യേണ്ട ഒന്നല്ലല്ലോ ഫൈറ്റ്. കയ്യും കാലും ഒക്കെ നന്നായി അനങ്ങണം. മമ്മൂക്കയ്‌ക്ക് അത് പ്രശ്നമൊന്നുമല്ല. കാരണം ഡെയിലി എക്സർസൈസ് ചെയ്യുന്നുണ്ടെന്നും എന്നാലും സംവിധായകർ അദ്ദേഹത്തെ അധികം ഫൈറ്റ് ചെയ്യിപ്പിക്കാറില്ലെന്നും നടൻ വ്യക്തമാക്കി.

പക്ഷെ എന്തുതന്നെ ആയിരുന്നാലും  അദ്ദേഹം ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്നത് നല്ല ഫിറ്റ്നസ് ഉള്ളതുകൊണ്ടാണ്. തന്നെക്കൊണ്ട് അങ്ങനെ കഴിയണമെന്നില്ലെന്നും അദ്ദേഹം മൂന്നു ദിവസംകൊണ്ട് ഫൈറ്റ് ചെയ്യുന്നത് താൻ ചിലപ്പോള്‍ ഒരാഴ്ച എടുത്തേക്കുമെന്നും എബ്രഹാം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്, മുമ്പൊരിക്കൽ ഒരു നിർമ്മാതാവ് മമ്മൂക്ക ഫൈറ്റ് സീനുകൾ എല്ലാം ഡ്യൂപ്പിനെ കൊണ്ട് മാത്രം ചെയ്യിക്കുന്നു എന്നാ ആരോപണം ഉന്നയിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *