അച്ഛനു മേശിരിപ്പണി അമ്മ തൊഴിലുറപ്പിന് പോകുന്നു !! അച്ചുവിന്റെ വിശേഷങ്ങൾ

ജനപ്രിയ ഹിറ്റ് സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ സ്വാന്തനം, കുടുംബബന്ധങ്ങളുടെ ശക്തമായ കഥപറയുന്ന സ്വാന്തനം ഇന്ന് റേറ്റിംഗിൽ ഒന്നമതാണ്, അതിലെ ഓരോ കഥാപത്രങ്ങളും വളരെ മികച്ച അഭിനയമാണ് കാഴ്ചവക്കുന്നത്, ചിപ്പിയും രാജീവുമാണ്  സീരിയലിൽ പ്രധാന കഥാപത്രങ്ങൾ അവതരിപ്പിക്കുന്നത്. ചേട്ടൻ അനുജന്മാരുടെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കഥ പറയുന്ന സ്വത്തനത്തിലെ ഓരോ കഥാപത്രങ്ങളും ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടവരാണ് അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് കണ്ണൻ എന്ന കഥാപാത്രം ചെയുന്ന അച്ചു സുഗന്ത്.. ഒരു സാധാരണ നാട്ടിന്പുറത്തുകാരനായ അച്ചുവിന് ഇപ്പോൾ സന്തോഷത്തിന്റെ കാലമാണ്. സാധാരണജീവിതത്തിലും അച്ചുവിന്റെ  സ്വപനം സിനിമ തന്നെയായിരുന്നു..

പഠിക്കുന്ന കാലംതൊട്ടേ മിമിക്രി പോലെ കലാപരമായ എല്ലാത്തിലും ഞാൻ ഉണ്ടായിരുന്നു നടൻ ആകുകയെന്നതായിരുന്നു ലക്ഷ്യം. പ്ലസ് ടൂ കഴഞ്ഞ് ഡിഗ്രി ഡിസ്റ്റന്റ് ആയിട്ട് ചെയ്യണം എന്ന് തീരുമാനിച്ചിരിക്കുംപോഴാണ് സീരിയലിൽ ഒരു അവസരം വരുന്നത്, പഠനം ഉപേക്ഷിച്ചപ്പോൾ അച്ഛനും അമ്മയും എന്റെ ഒപ്പം തന്നെനിനും, വാനമ്പാടി സീരിയലിന്റെ  സഹ സംവിധയകൻയിട്ടാണ് വിളിച്ചത്, ഞാൻ ഷൂട്ടിംഗ് ലൊക്കേഷനിലിരുന്നു മിമിക്രി കാണിക്കുന്നത്ക്കെ കണ്ടിട്ടിട്ടാണ് അതിന്റെ സംവിധയകാൻ എന്നെ അതിൽ ഒരു വർക്ഷോപ് സീനിൽ ഉൾപ്പെടുത്തിയത് പാപ്പികുഞ്ഞ് എന്ന കഥാപത്രം അത് കണ്ടപ്പോൾ ചിലരൊക്കെ എന്നെ തിരിച്ചറിയാൻ തുടങ്ങി, നാട്ടിൽ എന്നെ കണ്ടാൽ പുച്ഛിച്ച് തള്ളിയിരുന്നവർ എന്നെ കണ്ടാൽ മുണ്ടാണ് തുടങ്ങി ഏറെ സന്തോഷിച്ച നിമിഷങ്ങൾ ആയിരുന്നു അത്…

പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ ആ സീരിയൽ അവസാനിച്ചു എന്റെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചു, പിന്നെ ഞാൻ തന്നെ കരുതി ഈ ശരീരവും മുഖവും കൊണ്ടൊക്കെ ഇനി ആരും എന്നെ വിളിക്കില്ല എല്ലാ മോഹങ്ങളും അവിടെ അവസാനിച്ചു എന്നോകെ, പക്ഷെ  പ്രൊഡക്ഷൻ കൺട്രോളർ സജി എന്നയാൾ അച്ചുവിനോട് പറഞ്ഞു ഈ ടീമിന്റെ തന്നെ പുതിയ ഒരു സീരിയൽ തുടങ്ങുന്നുണ്ട്, അതിൽ ഒരു അനുജന്റെ റോൾ ഉണ്ട് ഓഡിഷൻ പങ്കെടുത്ത് നോക്കാൻ ഞാൻ അങ്ങനെ പോയി അവിടെ വേറെ ഒരുപാട് പേര് ഉണ്ടായിരുന്നു, ചിപ്പിച്ചെഹസിക്ക് എന്നെ നേരത്തെ അറിയാല്ലോ അങ്ങനെ അതിൽ എന്നെ സെലക്ട് ചെയ്തു…

അങ്ങനെ സ്വാന്തനത്തിലെ കണ്ണൻ ആയി, പിന്നീടൊരിക്കൽ ചിപ്പി ചേച്ചി എന്നോട് പറഞ്ഞു നിന്റെ ശരീര രീതികൊണ്ടുമാത്രമാണ് നിന്നെ അതിൽ സെലക്ട് ചെയ്തതെന്ന് അന്നുമുതൽ എനിക്ക് എന്റെ ശരീരത്തോടുള്ള ചിന്തഗതിയും മാറി, ഇപ്പോൾ ഞാൻ ഒരുപാട് പേര് എന്നെ അറിയുന്നു യെല്ലവർക്കും ഞാൻ കണ്ണനാണ്, അച്ഛന് നാട്ടിൽ മേശിരി പണിയാണ്  അമ്മ തൊഴിലുറപ്പിനു പോകുന്നു, അനിയത്തി നഴ്‌സിംഗ് കഴിഞ്ഞ ഇപ്പോൾ ഒരു താത്കാലിക ജോലിയാണ്… അച്ഛന് ഒരുപാട് സന്തോഷമാണ് ഇപ്പോൾ ഞാൻ അതാണ് ഏറ്റവും കൂടുതൽ ജീവിതത്തിൽ ആഗ്രഹിച്ചതും, ഇനിയും ഉയരങ്ങൾ കീഴടക്കണം എന്റെ കുടുമ്ബതിന് വേണ്ടി.. എന്നും അച്ചു പറയുന്നു……

Leave a Reply

Your email address will not be published. Required fields are marked *