‘പെണ്‍പ്രതിമ നല്‍കി ഇങ്ങനെ പ്രകോപിപ്പിക്കരുത്’ ! ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം ! അലൻസിയറിനു വിമർശനം !

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ദേയമായ കഥാപാത്രങ്ങൾ ചെയ്ത ആളാണ് നടൻ അലൻസിയർ. വില്ലനായും കൊമേഡിയനായും ക്യാരക്റ്റർ റോളുകളിലും എല്ലാം അസാധ്യ പ്രകടനം കാഴ്ചവെക്കുന്ന അലൻസിയറിനു ഇത്തവണത്തെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു, അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. എന്നാൽ ഇപ്പോഴിതാ പുരസ്‌കാരം വാങ്ങാൻ എത്തിയ നടൻ വേദിയിൽ വെച്ച് പറഞ്ഞ ചില സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് ഇപ്പോൾ വലിയ വിവാദമായി മാറുന്നത്.

പുരസ്കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടൻ അലൻസിയര്‍. ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലൻസിയര്‍ പറഞ്ഞു. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലൻസിയര്‍ പറഞ്ഞു.സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തുക വര്‍ധിപ്പിക്കണം.

ഇതുപോലെ വെറും  25000 രൂപ നല്‍കി ഞങ്ങളെ  അപമാനിക്കരുത് എന്നും അലൻസിയര്‍ അഭിപ്രായപ്പെട്ടു. സ്പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അലൻസിയറിന്റെ വാക്കുകൾ ഇപ്പോൾ വലിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. നിരവധി പേരാണ് നടന്റെ വാക്കുകളെ വിമർശിച്ച് രംഗത്ത് വരുന്നത്.

അതുപോലെ ആലൻസിയറും നടി സ്വാസികയും പ്രധാന വേഷത്തിലെത്തിയ ചതുരം എന്ന സിനിമയിലെ ഗ്ലാമർ രംഗങ്ങളിൽ നടൻ വിമർശനങ്ങൾ നേരിട്ടിരുന്നു,  ആ സമയത്ത് നടന്റെ പ്രതികരണം ഇങ്ങനെ  ആയിരുന്നു, സ്വാസികയ്‌ക്കൊപ്പം ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. പലപ്പോഴും ഇത്തിരി കടന്നു പോയതു പോലെ തോന്നിയിരുന്നു. എന്നാല്‍ സ്വാസിക പറഞ്ഞ ഒരു കമന്റ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ് ആയി തോന്നി എന്നാണ് അലന്‍സിയര്‍ പറയുന്നത്. ഈ സിനിമ ചെയ്യുന്നതിന് മുമ്പ് എനിക്ക് സ്വാസികയെ അത്ര പരിചയമില്ല. ഇങ്ങനെയൊരു സീന്‍ സിദ്ധാര്‍ത്ഥ് വിശദീകരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു ഇതൊക്കെ എങ്ങനെ ചെയ്യാനാ എന്ന്…

അതുകൂടാതെ അവളോടൊപ്പമുള്ള എന്റെ ആദ്യ ആദ്യ ഷോട്ടും ഇതുതന്നെ ആണ്. താനും സ്‌ക്രിപ്റ്റ് റൈറ്ററും സിദ്ധാര്‍ത്ഥും ഇരിക്കവെ സ്വാസിക വന്നു. എന്താ ഷോട്ട് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. നിങ്ങള്‍ തമ്മില്‍ ഒന്ന് വര്‍ക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് കൈയൊഴിഞ്ഞു. അവള്‍ക്കൊരു പ്രശ്‌നം ഇല്ല. അവൾ വളരെ കൂളായി തന്നെ ഉണ്ട്. ഞാൻ ആകെ ടെൻഷൻ ആണ്, അവിടെ എത്ര ആള്‍ക്കാരുണ്ടെന്ന് അറിയാമോ.. ലൈറ്റ് ബോയ്‌സ്, പരിചയമില്ലാത്ത വീട്ടുകാര്‍, നിങ്ങള്‍ക്ക് തിയേറ്ററില്‍ മാത്രമാണ് ഇന്റിമേറ്റ് സീന്‍, തങ്ങള്‍ക്ക് പരസ്യമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *