
കോണ്‍ഗ്രസുകാരുടെ പറ്റിപ്പും, അദ്ദേഹത്തിന്റെ മനുഷ്യത്വത്തെയും കരുതിയാണ് നാട്ടുകാര്‍ വിജയിപ്പിച്ചത് ! അലന്‍സിയര്‍ !
സുരേഷ് ഗോപി തൃശൂരിൽ നിന്നും വിജയിച്ചതിന് ശേഷം നിരവധി പേരാണ് സിനിമ രംഗത്തുനിന്നും അഭിനന്ദിച്ച് രംഗത്ത് വന്നത്, പലരും രാഷ്ട്രീയപരമായി അദ്ദേഹത്തോട് വിയോജിപ്പ് ഉണ്ടെങ്കിൽ പോലും വ്യക്തിപരമായി സുരേഷ് ഗോപിയെ ഇഷ്ടപെടുന്നവാരാണെന്നാണ് പറയുന്നത്, ഇപ്പോഴിതാ സുരേഷ് ഗോപി നല്ല മനുഷ്യനായതു കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് നടന് അലന്‍സിയര്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടെങ്കിലും മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തത് എന്നാണ് അലന്‍സിയര്‍ പറയുന്നത്.
“ഗോളം” എന്ന സിനിമയുടെ പ്രത്യേക ഷോ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപിക്ക് എന്താ ജയിച്ചു കൂടെ? ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് അധികാരമുണ്ടെങ്കില്‍ കേരളത്തില്‍ സുരേഷ് ഗോപിക്ക് ജയിക്കാന്‍ അവകാശമില്ലേ, അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനല്ലേ, ബിജെപി എന്ന പാര്‍ട്ടിയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ, ഇല്ലല്ലോ, അങ്ങനെയാണെങ്കില്‍ പറയാം, അദ്ദേഹത്തിന് ജയിക്കാന്‍ അവകാശമില്ലെന്ന്.
സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യായതുകൊണ്ടാണ് വിജയിച്ചത്. ഞാന്‍ ആ രാഷ്ട്രീയമല്ല പറയുന്നത്. ആ രാഷ്ട്രീയത്തോടെ എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ വോട്ടിട്ടത്. പിന്നെ കോണ്‍ഗ്രസുകാരുടെ പറ്റിപ്പും” എന്നാണ് അലന്‍സിയര്‍ പറയുന്നത്.

അതുപോലെ നടൻ മോഹൻ ജോസും സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടുന്നുണ്ട്, വര്‍ഷങ്ങള്‍ക്കു മുമ്പ് യാത്ര പറഞ്ഞ് ഹോട്ടലില്‍ നിന്ന് മടങ്ങാന്‍ നേരം സുരേഷ് ഗോപി എന്തോ ഓര്‍ത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്ന് പറഞ്ഞിട്ട് റിസപ്ഷനില്‍ വിളിച്ച് ഒരു ബിഗ്ഷോപ്പര്‍ റൂമിലേക്ക് കൊടുത്തു വിടാന്‍ ആവശ്യപ്പെട്ടു, റൂംബോയി അതുമായി വന്നപ്പോള്‍ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരല്‍ക്കൂട നിറയെ മനോഹരമായി പായ്ക്ക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇതു മോള്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേല്‍പ്പിച്ചു.
അതുമാത്രമല്ല എനിക്ക് മകൾ ജനിച്ചപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാന്‍ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങള്‍ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സര്‍വ നന്മകളും നേരുന്നു” എന്നാണ് മോഹന്‍ ജോസ് കുറിച്ചിരിക്കുന്നത്.
Leave a Reply