
‘ഈ “പ്രതിഭ” മതിയാകുമോ എന്തോ’ ! ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്നിടത്ത് ആൺപ്രതിമയാണ് നൽകേണ്ടത് ! പരിഹസിച്ച് രചന നാരായണൻ കുട്ടി !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന താരങ്ങളാണ് നടൻ അലൻസിയറും ഭീമൻ രഘുവും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ വിവാദ പരാമർശം നടത്തിയ അലൻസിയറും, വേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ ആ മുഴുവൻ സമയവും എഴുനേറ്റു നിന്ന് കേട്ട ഭീമൻ രഘുവും ഇപ്പോൾ നിറയെ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുകയാണ്. സിനിമ രംഗത്തുനിന്നും നിരവധിപേരാണ് ആലൻസിയറിനെ വിമർശിച്ച് എത്തിയത്.
ആ കൂട്ടത്തിൽ നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അലന്‍സിയറിനെയും ഭീമന്‍ രഘുവിനെയും ട്രോളി രംഗത്തുവന്നിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. ഡിജി ആര്‍ട്ട്സിന്‍റെ കാര്‍ട്ടൂണിനൊപ്പം ഒരു ചെറിയ അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചലച്ചിത്ര പുരസ്കാരമായി നല്‍കുന്ന 4 പ്രതിമകള്‍ക്ക് നടുവില്‍ ഭീമൻ രഘുവിന്‍റെ പ്രതിമ വെച്ചിരിക്കുന്നതാണ് കാര്‍ട്ടൂണ്‍. അലൻസിയറിന് ഈ “പ്രതിഭ” മതിയാകുമോ എന്തോ എന്ന അടിക്കുറിപ്പോടെയാണ് താരം കാര്‍ട്ടൂണ്‍ പങ്കുവെച്ചിരിക്കുന്നത്.
‘അപ്പന്‍’ എന്ന സിനിമയിലെ അഭിനയത്തിന് സ്പെഷ്യല്‍ ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു , ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍രൂപത്തിലുള്ള പ്രതിമ നല്‍കി അപമാനിക്കരുത്. അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു. സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഞങ്ങളെ ഇതുപോലെ ഉള്ള പെൺ പ്രതിമകൾ തന്നു പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍പ്രതിമ തന്ന് അപമാനിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും’ അലന്‍സിയര്‍ പറഞ്ഞു. അതുപോലെ തന്നെ ഇതേ വേദിയിൽ പ്രസംഗം നടത്താനായി മുഖ്യമന്ത്രി എത്തിയപ്പോഴാണ് ഭീമന്‍ രഘുവും എഴുന്നേറ്റത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും താരം സദസില്‍ കയ്യും കെട്ടി എഴുന്നേറ്റു നില്‍ക്കുകയായിരുന്നു.ഒടുവില്‍ പ്രസംഗം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ കയ്യടിയും നല്‍കിയാണ് നടന്‍ ഇരുന്നത്.
കൂടാതെ അദ്ദേഹം നല്ലൊരു അച്ഛനും, മുഖ്യമന്ത്രിയും കുടുംബനാഥൻമൊക്കെയാണ് അദ്ദേഹം, എനിക്ക് പലപ്പോഴും എന്റെ അച്ഛനുമായി സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമാറ്റമായി അല്ല വ്യക്തിപരമായി ഞാൻ അദ്ദേഹത്തെ ഏറെ ഇഷ്ടപെടുന്നു എന്നും ഭീമൻ രഘു പറയുകയായിരുന്നു.
Leave a Reply