‘അലൻസിയറിന്റെ ധീരതയ്ക്ക് അവാർഡ്’..! ‘പെൺപ്രതിമയല്ല, ആൺകരുത്തുള്ള ഭരതമുനിയുടെ പ്രതിമ ! മെൻസ് അസോസിയേഷൻ…!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ അലൻസിയർ പല രംഗത്തുനിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ അദ്ദേഹം നടത്തിയ ചില വിവാദ പരാമർശമാണ് ഇപ്പോൾ വലിയ ചർച്ചയായി മാറുന്നത്. പെൺപ്രതിമ നല്കിയ പ്രലോഭിപ്പിക്കരുത് എന്നും ആൺ കരുത്തുള്ള മുഖ്യമന്ത്രി ഉള്ളപ്പോൾ ആൺകരുത്തുള്ള സ്വർണം പൂശിയ പ്രതിമയാണ് നൽകേണ്ടതെന്നുമാണ് അലൻസിയർ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്നും മന്ത്രിമാരടക്കം പലരും നടനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.

എന്നാൽ ഇതേ സംഭവത്തിന് ഇപ്പോഴിതാ നടന് ധീരതയ്കുള്ള പുരസ്‌കാരം നൽകി ആദരിക്കാൻ പോകുകയാണ് ആൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീ പ്രതിമയ്ക്ക് പകരമായി ആൺകരുത്തുള്ള  നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പമാണ് നൽകുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ അവാർഡ് സമ്മാനിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ആണത്തമുള്ള ഒരു പുരുഷന്റെ, അതിലും അത്യാവശ്യം വസ്ത്രം ധരിച്ച ഒരു  വ്യക്തിയുടെ പ്രതിമയാണ് അദ്ദേഹത്തിന് നല്‍കുക. അലൻസിയറുടെ കുടുംബവും ചടങ്ങിൽ പങ്കെടുക്കും. ക്യാഷ് അവാർഡ് നൽകുന്നതിനെ പറ്റിയും ചിന്തിക്കുന്നുണ്ട്’. ഫെമിനിസ്റ്റുകളൊഴികയുള്ള സ്ത്രീകളും ചില പുരുഷൻമാരും അലൻസിയറെ പിന്തുണയ്ക്കുന്നുണ്ടെന്നും അവാർഡിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം തന്നെ വാർത്താ സമ്മേളനം നടത്തി പങ്കുവക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി.

അതേസമയം അലൻസിയർ ഇപ്പോഴും താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുകയാണ്, ഇന്നിതാ മഹാരാഷ്ട്രയിലെ കല്ല്യാണിൽ പിതൃവേദിയുടെ നാടക മത്സരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ, താൻ ലോകത്തെ സ്നേഹിക്കുന്നവനാണ്. ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല. താൻ ഒരു വാചകം പറഞ്ഞു. ഇതിപ്പോ പിതൃ വേദിയാണ്, ഇത് മാതൃ വേദിയാക്കണം എന്ന്  നിങ്ങൾ ആർക്ക് വേണമെങ്കിലും  ആവശ്യപ്പെടാലോ. താൻ പറഞ്ഞതിനെ അതുപോലെ കണ്ടാൽ മതി.

ഇത് എന്റെ പിഴ, എന്റെ വലിയ പിഴ. സ്വന്തം വീട്ടിൽ നിന്ന് പോലും തിരസ്കരിക്കപ്പെട്ട് ഞാൻ നാടക ഉദ്ഘാടനത്തിന് വന്നിരിക്കുകയാണ്, അതും വന്നുനിൽക്കുന്നത് പിതൃവേദി എന്ന സംഘടനയുടെ വേദിയിലും.  എന്റെ വിധി എന്നല്ലാതെ എന്ത് പറയാനാണ്. എനിക്ക് ഇവിടെ വന്നപ്പോൾ ആദ്യം ലഭിച്ച കമന്റ് ഇരിക്കുന്ന കസേര സൂക്ഷിക്കണം എന്നാണ് എന്നും അലൻസിയർ പറയുന്നു. അതുപോലെ അപ്പൻ സിനിമക്ക് ശേഷം തന്നെ പലരും കിടത്താൻ നോക്കുനുണ്ടെന്നും ക്ഷേ ഞാൻ എഴുന്നേറ്റ് നടക്കും. ഭൂമിയിൽ ആണും പെണ്ണും വേണം, പെണ്ണ് മാത്രമായി വേണ്ടെന്ന് പറയുന്നതിൽ എനിക്ക് യാതൊരു സങ്കോചവും ഇല്ല.” അലൻസിയർ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *