
ഞാൻ മറ്റേതെങ്കിലുമൊരു നടിയുടെ കൈപിടിച്ച് നടക്കുന്നത് കണ്ടാല്‍ പോലും നിവേദിത കരയുമായിരുന്നു ! തന്റെ പ്രണയം ജീവിതം ! അർജുൻ പറയുന്നു
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് നടൻ അർജുൻ. മലയാളികൾക്കും വളരെ പ്രിയങ്കരനായ അദ്ദേഹം മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിലും കരിയറിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന അർജുൻ ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും ഭാര്യയെ കുറിച്ചും അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നിവേദിത എന്നാണ് ഭാര്യയുടെ പേര്. ഇവർക്ക് രണ്ടു പെണ്മക്കൾ ഉണ്ട്. വിവാഹസമയത്ത് നിവേദിതയ്ക്ക് പ്രായപൂര്‍ത്തി പോലും ആയിട്ടില്ല എന്നതാണ് ശ്രദ്ദേയമായ മറ്റൊരു കാര്യമെന്നാണ് അർജുൻ പാറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..
എന്റെ വിവാഹം നടക്കുന്ന സമയത്ത് ഞാൻ തന്നിന്ത്യൻ സിനിമകളിൽ ഒരുപോലെ സജീവമായിരുന്നു . ആ സമയത്ത് ‘ഡോക്ടര്‍ ഗാരി അബ്ബായി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നിന്നായിരുന്നു ഞാന്‍ എന്റെ ഭാര്യയായ നിവേദിതയെ ആദ്യമായി കാണുന്നത്. നിവേദിത കന്നട ഫിലിം ഇന്ഡസ്ട്രിയിലെ രാജേഷ് എന്ന പ്രമുഖ നടന്റെ മകളായിരുന്നു. രാജേഷും തന്റെ പിതാവ് ശക്തി പ്രസാദും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. കുടുംബങ്ങള്‍ തമ്മില്‍ അടുപ്പം ഉണ്ടായിരുന്നെങ്കിലും സെറ്റില്‍ നിന്ന് നിവേദിതയെ കാണുന്നതിനു മുന്‍പ് ഒരിക്കല്‍ പോലും താന്‍ അവരെ കണ്ടിരുന്നില്ല. നിവേദിതയും അന്ന് രാധ സപ്തമി എന്നൊരു കന്നട ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു.

അങ്ങനെ ആ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ ഞങ്ങൾ പരസ്പരം ഒരുപാട് സംസാരിച്ചു. എന്നാൽ ഒരു ദിവസം സെറ്റില്‍ ആക്ഷന്‍ ചെയ്യുന്നതിനിടെ തനിക്ക് ഒരു അപകടം സംഭവിച്ചു. എല്ലാവരും തന്നെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയിൽ ഞാൻ കണ്ടത് നിവേദിത അവിടെ നിന്ന് കരയുന്നതാണ്. ഇതോടെ അവളോട് ഒരു ഇഷ്ടം വരികയും വിവാഹം കഴിക്കാന്‍ തന് ആഗ്രഹിക്കുകയും ചെയ്തു. താനുമായിട്ടുള്ള വിവാഹത്തിന് നിവേദിതയ്ക്കും എതിര്‍പ്പ് ഇല്ലായിരുന്നു. അങ്ങനെ മാതാപിതാക്കളുടെ അടുത്ത് കാര്യങ്ങള്‍ പറഞ്ഞു. അവര്‍ സമ്മതം മൂളിയതോടുകൂടി താരങ്ങള്‍ വിവാഹം കഴിക്കുകയായിരുന്നു.
ഞങ്ങളുടെ വിവാഹം തന്നെ വളരെ രസകരമായ ഒന്നായിരുന്നു, 1988 ലാണ് വിവാഹം നടന്നത്. അതായത് ആ സമയത്ത് എനിക്ക് 25 വയസ്സും ഭാര്യക്ക് 17 വയസ്സുമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. പ്രായം അതായിരുന്നത് കൊണ്ടുതന്നെ അന്ന് നിവേദിതയ്ക്ക് തീരെ പക്വത ഇല്ലായിരുന്നു. അക്കാലത്ത് ഞാൻ സിനിമയില്‍ ഏതെങ്കിലുമൊരു നടിയുടെ കൂടെ കൈ പിടിച്ച് നടക്കുന്നത് കണ്ടാല്‍ പോലും നിവേദിത കരയുമായിരുന്നു എന്നും അർജുൻ പറയുന്നു. ഐശ്വര്യ അര്ജുന്, അഞ്ജന അര്ജുന്, എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളാണ് ഇവർക്ക് ഉള്ളത്. മൂത്ത മകൾ ഐശ്വര്യയും അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയിരുന്നു. 2013 മുതല്‍ അഭിനയിച്ച് തുടങ്ങിയ താരപുത്രി തമിഴിലും കന്നടയിലുമായി നിരവധി സിനിമകളഇല്‍ അഭിനയിച്ച് കഴിഞ്ഞു. ഇളയമകള്‍ അഞ്ജന ഫാഷന്‍ ഡിസൈനറായി ന്യൂയോര്‍ക്കില്‍ ജോലി ചെയ്ത് വരികയാണ്.
Leave a Reply