
തന്റെ മോശം അവസ്ഥയിലും ബാല മറ്റുള്ളവരെ സഹായിക്കാനാണ് ശ്രമിച്ചത് ! കരൾ സംബന്ധമായ അസുഖത്തിന് നേരത്തെയും ചികിത്സ നേടിയിരുന്നു ! നടന്റെ ഇപ്പോഴത്തെ അവസ്ഥ !
അന്യ ബാധാ നടൻ ആണെങ്കിൽ കൂടിയും ബാല മലയാളികളുടെ സ്വന്തം നടനായി ഏവരും സ്വീകരിച്ചവരാണ്. അദ്ദേഹം നിരവധി മലയാള പദങ്ങളുടെ ഭാഗവും ആയിരുന്നു. അതുമാത്രമല്ല നേരത്തെ മുതൽ തന്നെ അദ്ദേഹം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ വളരെ വലിയ പങ്ക് വഹിച്ച ആളാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. അദ്ദേഹം കരൾ സംബന്ധമായ രോഗം കാരണം ആശുപത്രിയിൽ ചികിത്സ നേടി എന്നതായിരുന്നു വാർത്ത. ഇന്ന് രാവിലെയാണ് നടൻ ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ഗുരുതരാവസ്ഥയിൽ ആണെന്ന തരത്തിലായിരുന്നു വാർത്തകൾ. സൂരജ് പാലക്കരനാണ് ബാലയുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ബാല മകള്‍ പാപ്പുവിനെ കാണാന്‍ അതിയായി ആഗ്രഹിച്ചിരുന്നു എന്നുൾപ്പടെ വീഡിയോയിൽ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽവലിയ പ്രശനങ്ങൾ ഇല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് ചികിത്സ തേടിയത്. നിലവിൽ നടൻ ഐ സി യുവിൽ ആണെങ്കിലും ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു.

ബാലയുടെ രോഗ വിവരം വാർത്ത ആയതോടെ അമൃതയുടെയും അഭിരാമിയുടെയും സമൂഹ മാധ്യമ അക്കൗണ്ടിൽ ആരാധകരുടെ കമന്റുകൾ നിറയുക ആയിരുന്നു. നിങ്ങൾ ഇനി എങ്കിലും ആ കുട്ടിയെ കൊണ്ടുവന്ന് ഒന്ന് ആ മനുഷ്യനെ കാണിക്കൂ, അയാൾ അയാളുടെ കൊച്ചിനെ ഒന്ന് കാണാൻ എത്ര നാളായി ആഗ്രഹിക്കുന്നു എന്നുള്ള കമന്റുകൾ ആയിരുന്നു. ശേഷം അമൃതയും അഭിരാമിയും, മകൾ പാപ്പുവും, അമൃതയുടെ അമ്മയും അങ്ങനെ എല്ലാവരും ബാലയെ കാണാൻ എത്തിയിരുന്നു. ശേഷം അമൃതയും ഗോപി സുന്ദറും ചേർന്നാണ് ആശുപത്രിയിൽ എത്തിയത്.
ബാല ചേട്ടന് ഇപ്പോൾ കുഴപ്പമില്ല ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ അടുത്തുണ്ട്, വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും എല്ലാവരും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം എന്നും അഭിരാമി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
Leave a Reply