
ജിഷ്ണു യാത്രയായിട്ട് ഇന്നേക്ക് ഏഴ് വർഷം !അത്തരം മരുന്നുകൾ ഒരിക്കലും അന്ധമായി വിശ്വസിക്കരുത്, പരീക്ഷിക്കരുത്, കഴിക്കരുത് ! ജിഷ്ണുവിന്റെ അവസാനത്തെ കുറിപ്പ് ശ്രദ്ധ നേടുന്നു !
ജിഷ്ണു എന്ന നടനെ നമ്മൾ എക്കാലവും ഓർത്തിരിക്കാൻ നമ്മൾ എന്നാ ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ്. വളരെ കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം കൂടുതൽ ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ കൂടി വെള്ളിത്തിരയിൽ എത്തിയ ജിഷ്ണു പ്രശസ്ത നടൻ രാഘവന്റെ മകനും കൂടിയായിരുന്നു. അർബുദ രോഗം പിടിപെട്ട ജിഷ്ണു നീണ്ട നാളത്തെ ചികിത്സക്ക് ശേഷം 2016 മാര്‍ച്ച് 25നാണ് ഈ ലോകത്തുനിന്നും വിടപറഞ്ഞത്. ഇന്ന് ഇപ്പോള്‍ ജിഷ്ണു ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം ആകുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് ജോളി ജോസഫ് എപ്പോഴും ജിഷ്ണുവിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കാറുണ്ട്.
അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ജിഷ്ണു ഈ കുറിപ്പ് എഴുതി പതിനൊന്ന് മാസം കഴിഞ്ഞപ്പോൾ അവൻ നമ്മളെ വിട്ടുപോയി. അവൻ അതിൽ പറഞ്ഞിരുന്നത് ആരും ഒരു കാരണവശാലും സമൂഹ മാധ്യമങ്ങളിൽ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഒരിക്കലും അന്ധമായി വിശ്വസിക്കരുത് പരീക്ഷിക്കരുത് കഴിക്കരുത് , പകരം നല്ലൊരു ഡോക്ടറെ കാണുക , അദ്ദേഹം പറയുന്നത് മാത്രം അനുസരിക്കുക. ഇല്ലെങ്കില്‍ നഷ്ടം നമുക്ക് മാത്രം” എന്നാണ് ജോളി പറയുന്നത്. ഒപ്പം ജിഷ്ണു ഇംഗ്ലീഷിലെഴുതിയ കുറിപ്പ് ജോളി മലയാളത്തിലേക്ക് തർജ്ജിമ ചെയ്തും പങ്കിട്ടുവെച്ചിട്ടുണ്ട്.

ജിഷ്ണു പറഞ്ഞ ആ വാക്കുകൾ ഇങ്ങനെ. സുഹൃത്തുക്കളേ, ലക്ഷ്മിതരുവും മുള്ളാത്തയും കഴിക്കാന്‍ എനിക്ക് ധാരാളം നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നു.. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു… ഇത് എന്നിലും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിര്‍ദ്ദേശിച്ച മറ്റ് പല ജനപ്രിയ ഇതര മരുന്നുകളും പരീക്ഷിക്കാന്‍ ഞാന്‍ റിസ്ക് എടുത്തു.. . എന്റെ ട്യൂമര്‍ നിയന്ത്രിക്കാന്‍ അതിന് കഴിഞ്ഞില്ല എന്നുമാത്രമല്ല വളരെ അപകടകരമായ ഒരു അവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിച്ചു.. ഇതിനകം തെളിയിക്കപ്പെട്ട മരുന്നിന് പകരമായി ഞാനിത് ഒരിക്കലും നിര്‍ദ്ദേശിക്കില്ല.
ഈ മഹാമാരിക്ക് ഉള്ള ശരിയായ മരുന്ന് ഉണ്ടാക്കാന്‍ ഇവയെ കുറിച്ച് കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.. കീമോതെറാപ്പിക്കോ ഔപചാരികമായ ഏതെങ്കിലും മരുന്നിന് പകരമായി ആരും ഇത് ഉപദേശിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.. ഇത് വളരെ അപകടകരമാണ്.. സമൂഹ മാധ്യമങ്ങളിൽ ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ ഒരിക്കലും നിങ്ങൾ അന്ധമായി വിശ്വസിക്കരുത്.. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മരിച്ചതായി സോഷ്യല്‍ മീഡിയ പ്രഖ്യാപിച്ചു, പക്ഷെ ഞാന്‍ ഇവിടെ ഇന്ന് നിങ്ങള്‍ക്ക് സന്ദേശം അയക്കുന്നു.’ എന്നും ജിഷ്ണുവിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ഓർമ ദിവസമായ ഇന്ന് സുഹൃത്ത് സിദ്ധാർഥ് ഭരതൻ അടക്കം ഉള്ളവർ ജിഷ്ണുവിനെ സ്മരിച്ച് രംഗത്ത് വന്നിരുന്നു.
Leave a Reply