ജീവിക്കാന്‍ വേണ്ടി അലയുന്ന പഴയ കലാകാരന്മാരെ കൂടി ഓര്‍ക്കണം ! രാഘവേട്ടന്റെ കാര്യം വളരെ കഷ്ടത്തിലാണ് ! ഇന്ന് ജിഷ്ണു ഉണ്ടായിരുന്നെങ്കിലോ ! കുറിപ്പ് ശ്രദ്ധനേടുന്നു !!
ജീവിക്കാൻ വേണ്ടി അലയുന്ന പഴയ കലാകാരന്മാരെ ഓർക്കണേ അവരും ജീവിതമാർഗമായി കണ്ടിരിക്കുന്നത് ഈ അഭിനയ ലോകത്തെയാണ്, നമ്മെ വിട്ടുപിരിഞ്ഞ നടൻ ജിഷ്ണുവിനെ മലയാളികൾ മറന്ന് കാണില്ല, ഒരുപാട് സിനിമകൾ ഒന്നും ചെയ്‌തിരുനില്ല എങ്കിലും ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ ശ്രദ്ധ നേടിയിരുന്നു. ജിഷ്ണുവിന്റെ അച്ഛനെയും നമുക്ക് വളരെ പരിചിതമാണ്, ജിഷ്ണുവിന്റെ വേർപാടോടെമാനസികമായും സാമ്ബത്തികമായും തകര്‍ന്ന അവസ്ഥയിലാണ് രാഘവന്റെ കുടുംബം. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ ഏകദേശം 150 ഓളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഇന്ന് ജീവിത മാര്‍ഗത്തിനായി സീരിയല്‍ സിനിമ രംഗത്ത് അവസരങ്ങള്‍ തേടി അലയുകയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. എന്റെ ജിഷ്ണുവിന്റെ അച്ഛൻ രാഘവേട്ടനും, വലിയൊരു നാടക കലാകാരിയും എന്ന തലക്കെട്ടോടെ നിർമാതാവും വ്യവസായിയുമായ ജോളി ജോസഫ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ആ കുറിപ്പിൽ അദ്ദേഹം പ്രായമായ കലാകാരന്മാരെയും അവരുടെ ഇപ്പോഴത്തെ അവസ്ഥയയെയും എടുത്ത് പറയുന്നു, അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. രാഘവേട്ടന്‍ 1941-ല്‍ കണ്ണൂരിലെ തളിപ്പറമ്ബിലാണ് ജനിച്ചത്. ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഗ്രാമീണ വിദ്യാഭ്യാസത്തില്‍ ബിരുദം നേടി, ഡല്‍ഹി നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിപ്ലോമ നേടിയതിനുശേഷം അദ്ദേഹം ടാഗോര്‍ നാടക സംഘത്തില്‍ ജോലി ചെയ്തു. 1968 ലെ ‘കായല്‍ക്കര’യാണ് ആദ്യചിത്രം. പിന്നീട് മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ ഏകദേശം 150 ഓളം സിനിമകള്‍ അഭിനയിച്ചു. കിളിപ്പാട്ട് (1987) എവിഡന്‍സ് (1988) എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
ഈ കഴിഞ്ഞ 20 വര്‍ഷമായി അദ്ദേഹം തമിഴ് മലയാളം ടിവി സീരിയലുകളിൽ അഭിനയച്ചു വരികയാണ്. പക്ഷേ ഇപ്പോള്‍ അതും ഇല്ല, ഉണ്ടെങ്കിലും വളരെ കുറവാണ്. ഞങ്ങളുടെ ജിഷ്ണു അന്തരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു. അവന്റെ അടുത്ത സുഹൃത്തുക്കളായായിരുന്ന ഞാനും മധു വാര്യരും നിഷാന്ത് സാഗറും അരവിന്ദറും ഒക്കെ രാഘവേട്ടനെയും ശോഭചേച്ചിയെയും സ്വന്തം മാതാപിതാക്കളെപോലെ തന്നെയാണ് കണ്ടിരുന്നതും ബഹുമാനിച്ചിരുന്നതും. ഇപ്പോഴും അങ്ങിനെത്തന്നെയാണ്. ഇന്നുള്‍പ്പടെ ഇടക്കിടയ്ക്ക് രാഘവേട്ടനുമായി വിശേഷങ്ങള്‍ പറയാറുമുണ്ട്, വല്ലപ്പോഴും കാണാറുമുണ്ട്. 80 വയസ്സായ , ആരോടും പരിഭവമില്ലാത്ത രാഘവേട്ടന്‍ വല്ലപ്പോഴും കിട്ടുന്ന അഭിനയാവസരങ്ങള്‍ കൊണ്ട് മാത്രമാണ് ജീവിക്കുന്നത്. എന്നാൽ ഇന്ന് ഒരുപക്ഷെ അവൻ ഉണ്ടായിരുന്നെങ്കിലോ എന്ന് ഞാൻ ചിന്തിച്ചു പോകുകയാണ്.
അതുപോലെ തന്നെ മനസിനെ വേദനിപ്പിച്ച മറ്റൊരു സംഭവമാണ്, കോഴിക്കോടുള്ള നാടകം ജീവിതമാക്കിയ വലിയൊരു കലാകാരി അവരുടെ അനന്തരവനുമായി കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയില്‍ പലരെയും കണ്ടു ജീവിക്കാൻ വേണ്ടി സീരിയലിലോ സിനിമയിലോ, ഒരവസരത്തിനു ഓടിപ്പാഞ്ഞു നടക്കുന്നത് കണ്ടു. ഇന്നുച്ചയ്ക്ക് ഒരുകാലത്ത് നാടകങ്ങള്‍ കൊണ്ട് അരി വാങ്ങിച്ചിരുന്ന എന്റെ ഓഫിസിലുമെത്തി. ഞാനാദ്യമായിട്ടാണ് അവരെ കാണുന്നത്. അവരുടെ കൂടെ ഭക്ഷണം കഴിച്ച് എണീറ്റപ്പോള്‍ അവര്‍ കണ്ണ് നനഞ്ഞു വിതുമ്ബി മെല്ലെ പറഞ്ഞു, ‘ ഇതെന്റെ അവസാനത്തെ അലച്ചിലാണ് , ഇപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ , ഇനി ഞാനീ പണിക്കില്ല …’ ഞാനാ പാവത്തെ സാന്ത്വനപ്പെടുത്തിയെങ്കിലും , മനസ്സിന് ഒരു സുഖവുമില്ലായിരുന്നു , എന്നതാണ് സത്യം.
ഇതുപോലെ ഒരവസരത്തിനായി അലയുന്ന മറ്റൊരുപാട് പേരെയും കണ്ടതിന്റെ പേരിൽ പറയുകയാണ് എന്റെ പ്രിയപ്പെട്ട സിനിമാ സീരിയല്‍ പ്രവര്‍ത്തകരായ സ്നേഹിതരെ , പ്രായമുള്ള കഥാപാത്രങ്ങള്‍ വരുമ്ബോള്‍ , ജീവിക്കാന്‍ വേണ്ടി അലയുന്ന പഴയ കലാകാരന്മാരായ കുറേ ആത്മാക്കളെ കൂടി ഓര്‍ക്കണേ, പരിഗണിക്കണേ, നാളെ ഈ ഗതി നമുക്കും വരാതിരിക്കാന്‍ ഇതേ ഒരുമാര്‍ഗം എന്നുകൂടി വളരെ സ്നേഹത്തോടെ ഓര്‍മപ്പെടുത്തുന്നു ! ‘ഇന്ന് ഞാന്‍ നാളെ നീ ‘ മഹാകവി സാക്ഷാല്‍ ജി. ശങ്കരക്കുറുപ്പ് പറഞ്ഞതാണ്…. സസ്നേഹം നിങ്ങളുടെ ജോളി ജോസഫ്.
Leave a Reply