
മീനയെ ഞാൻ അത്ര അധികം സ്നേഹിച്ചിരുന്നു ! ആ കാര്യത്തിൽ ഞാൻ ഭയങ്കര പൊസസ്സീവ് ആയിരുന്നു ! തന്റെ ഇഷ്ടം തുറന്ന് പറഞ്ഞ് നടൻ പ്രസന്ന !
തെന്നിന്ത്യ സിനിമ ഒട്ടാകെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് മീന, ബാല താരമായി സിനിമയിൽ എത്തിയ മീന കഴിഞ്ഞ 40 വർഷമായി സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ്. മലയാളികളുടെ എക്കലത്തെയും ഇഷ്ട നായികയാണ്, നിരവധി കഥാപാത്രങ്ങൾ സൂപ്പർ ഹിറ്റാക്കിയ താര റാണി ഇപ്പോഴും ശക്തമായ നായിക കഥാപത്രങ്ങൾ ചെയ്യുന്ന നടി മറ്റുള്ളവർക്ക് ഒരു മാതൃകയായിരുന്നു. തെന്നിന്ത്യയിലെ പ്രശസ്തയായ നൈഡയുടെ ഏറ്റവും വലിയ പ്രത്യേകത അവർ മിക്ക സൂപ്പർ നായകന്മാരോടൊപ്പവും അഭിനയിച്ചിരുന്നു. നായികമാര്‍ക്ക് സിനിമ ഇന്റസ്ട്രിയില്‍ കൂടുതൽ നാൾ പിടിച്ചു നില്ക്കാന് കഴിയില്ല എന്ന് പറഞ്ഞവര്‍ക്ക് നടുവിലൂടെയാണ് മീന തന്റെ ഈ നാല്പതുവർഷം പൂർത്തിയാക്കിയത്.
വിവാഹ ശേഷം നായികാ സ്ഥാനത്തുനിന്നും നടിമാരെ മാറ്റിനിർത്തുന്ന പതിവ് സിനിമ മേഖലയിൽ ഉണ്ടെങ്കിലും അവിടെയും മീന വേറിട്ടുനിന്നു, അവർ ഇപ്പോഴും ശ്കതമായ നായികാ കഥാപാത്രങ്ങളാണ് ചെയ്യുന്നത്. ഈ അടുത്തിടെയാണ് മീനയുടെ കരിയറിലെ ഏറ്റവും വലിയൊരു ദുരന്തം സംഭവിച്ചത്, നടിയുടെ ഭർത്താവ് അപ്രതീക്ഷിതമായി വിടപറഞ്ഞിരുന്നു. മീനയുടെ സിനിമയിലെ വിജയകരമായ നാല്പത് വർഷങ്ങൾ തമിഴൽ വളരെ വലിയ ആഘോഷമാക്കിയിരുന്നു.

ആ പരിപാടിയുടെ ഭാഗമായി മീനയെ കുറിച്ച് നടനും പ്രമുഖ നടി സ്നേഹയുടെ ഭർത്താവുമായ പ്രസന്ന പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത് അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാന്‍ മീനയുടെ കടുത്ത ആരാധകനാണ്. രജനികാന്ത് അല്ലാതെ മറ്റാരും മീനയ്ക്ക് ഒപ്പം അഭിനയിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. ഞാന്‍ വളരെ പൊസസീവ് ആണ്. യജമാന് എന്ന സിനിമ ഇറങ്ങിയപ്പോള്‍ ചെന്നൈയില്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ ട്രെയിനില്‍ യാത്ര ചെയ്ത് കരൂരില്‍ പോയി ഞാന്‍ സിനിമ കണ്ടിട്ടുണ്ട്. അത്രയും ഞാൻ അവരെ സ്നേഹിച്ചിരുന്നു, ആരാധിച്ചിരുന്നു എന്നും പ്രസന്ന പറയുമ്പോൾ ഭാര്യ സ്നേഹ അടക്കം കൈയടിക്കുകയായിരുന്നു.
1981 ല്‍ ബാ,ലതാരമായിട്ടാണ് മീന സിനിമയിൽ എത്തിയത്. എന്നാൽ ഏറെ രസകരമായ കാര്യം അതെ ചിത്രത്തിലെ നായകന്മാര്ക്കൊപ്പം പിന്നീട് മീന നായികയായി അഭിനയിച്ചിരുന്നു എന്നതാണ്. ഇത്രയും കാലം സിനിമയിൽ നിലനിൽക്കാനും മനോഹരമായ കൂടുതൽ നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചതും എന്റെ സംവിധായകരും നിര്‍മാതാക്കളും സഹതാരങ്ങളും ആരാധകരായ നിങ്ങളോരോരുത്തരും ആണെന്ന് മീന പറയുന്നു. നാല്പത് വര്‍ഷമായി നല്കിക്കൊണ്ടിരിയ്ക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും സമൂഹ മാധ്യമം വഴി നന്ദി അറിയിച്ചിരിക്കുകയാണ് നടിയിപ്പോൾ….
Leave a Reply