ആ സമയത്ത് ഞാനുമായിട്ട് ഒരു അടുപ്പവും ഇല്ലാതിരുന്ന സുരേഷ് ഏട്ടൻ സർജറിക്കുള്ള എല്ലാ സഹായവും ചെയ്ത് തന്നു ! അദ്ദേഹം ഒരിക്കലും ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല !

ഒരു സിനിമ നടൻ എന്നതിനപ്പുറം സുരേഷ് ഗോപി ഇപ്പോൾ രാഷ്ട്രീയ രംഗത്ത് വളരെ സജീവമാണ്. അദ്ദേഹം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുകുകയാണ്, രാഷ്ട്രീയപരമായി അദ്ദേഹത്തോട് വിയോജിപ്പ് ഉള്ളവർ ഉണ്ടെകിലും സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നവയാണ്. ഇപ്പോഴിതാ നടൻ സുധീർ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സുധീർ പറയുന്നത് ഇങ്ങനെ, എനിക്ക് ഇങ്ങനെ ഒരു രോഗം വരാമെങ്കിൽ മറ്റാർക്കും ഇത് വാരം.. കാരണം ആഹാര കഴിക്കുന്നതിലും വ്യായാമം ചെയ്യുന്ന കാര്യത്തിലും കൃത്യമായ ഒരു രീതി പിന്തുടരുന്ന ആളായിരുന്നു ഞാൻ. ആരോഗ്യത്തിന്റെ കാര്യത്തിൽ കൃത്യമായ രീതി പിന്തുടർന്ന തനിക്ക് പെട്ടൊന്നൊരു ദിവസമാണ് ക്യാൻസർ എന്ന് അറിയുന്നത്. അതും കോളൻ ക്യാൻസർ. ഞാൻ ശെരിക്കും ഞെട്ടിപോയി. ബ്ലീഡിങ് ഉണ്ടായിരുന്നു, തുടക്കത്തിൽ അത്ര കാര്യമാക്കിയില്ല. പക്ഷെ പിന്നീട്‌ ബ്ലീഡിങ് പെട്ടെന്ന് കൂടി. അങ്ങനെ ആശുപത്രിയിൽ പോയപ്പോഴാണ് അറിയുന്നത് എനിക്ക് കോളൻ ക്യാൻസർ ആണെന്ന്. അതും മൂന്നാം സ്റ്റേജിൽ.

അതുകൊണ്ട് തന്നെ പെട്ടെന്ന് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയി. ആ സമയത്തെല്ലാം നസ്സിൽ ഉണ്ടായിരുന്ന ചിന്ത, ആരുമില്ല ഇനി മുന്നോട്ടുള്ള യാത്ര എങ്ങനെ എന്ന കാര്യം ചിന്തിച്ചപ്പോൾ വല്ലാത്തൊരു ശൂന്യത ആയിരുന്നു, കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി… അപ്പോഴാണ് ഒരു ലേഡി വന്നു പറയുന്നത്. സുരേഷ് ഗോപി വിളിച്ചിരുന്നു. സുധീറിന് ആവശ്യമായ എല്ലാ ചികിത്സകളും വേണ്ട രീതിയിൽ നൽകണം ഒന്നിനും ഒരു കുറവും ഉണ്ടാകരുത്. എന്ത് സഹായം വേണമെങ്കിലും വിളിക്കണം എന്നും പറഞ്ഞു. ആദ്യം എനിക്ക് ഒന്നും അങ്ങോട്ട് മനസിലായില്ല… നടൻ സുരേഷ് ഗോപി തന്നെയാണോ എന്ന് ഞാൻ വീണ്ടും ചോദിച്ചിരുന്നു.

അദ്ദേഹത്തെ പോലെ അത്രയും വലിയൊരു മനുഷ്യൻ ഒരു സാധാരണക്കാരനായ എന്റെ വിവരങ്ങൾ വിളിച്ച് തിരക്കി എന്നറിഞ്ഞപ്പോൾ, അത് മനസിന് തന്ന ഒരു സമാധാനം വളരെ വലുതായിരുന്നു. ഞാൻ അങ്ങനെ അദ്ദേഹത്തെ നേരെ നിന്ന് ഒന്ന് സംസാരിച്ചിട്ടുപോലുമില്ല, അദ്ദേഹത്തിന്റെ നമ്പർ പോലും ആ സമയത്ത് എന്റെ കൈയിലില്ല. ആകെ ഞാനൊരു മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. ഫോണിൽക്കൂടി ഞങ്ങൾ അങ്ങനെ ഒന്നും സംസാരിച്ചിട്ടുപോലും ഇല്ല.

അങ്ങ,നെയുള്ള അദ്ദേഹം വി,ളിച്ച് എനിക്ക് എന്തുസഹായം വേണമെങ്കിലും ചെയ്‌തുകൊടുക്കണമെന്ന് പറയുകയാണ്. എന്റെ രോഗം സുരേഷേട്ടൻ എങ്ങിനെ അറിഞ്ഞു എന്നുപോലും എനിക്കറിയില്ല. കൂടാതെ അദ്ദേഹം എന്റെ രോഗവിവരം ഡോക്ടറിനോട് വിളിച്ചു തിരക്കുയും ചെയ്യുന്നുണ്ടായിരുന്നു. ഈ മനസ് ഒക്കെ മറ്റാർക്ക് കാണുമെന്ന് എനിക്കറിയില്ല. ഇതൊന്നും ഇന്നുവരെയും ആരോടും അദ്ദേഹം പറഞ്ഞിട്ടുപോലുമില്ല, ഏതായാലും ഞങ്ങൾക്ക് അദ്ദേഹം ഈശ്വര തുല്യനാണ് എന്നും സുധീർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *