
ചതിക്കപ്പെടുകയായിരുന്നു എന്ന് തിരഞ്ഞപ്പോഴേക്കും പതിനേഴാം വയസിൽ ഞാൻ ഗർഭിണി ആയിരുന്നു ! ജീവിതം തന്നെ ഒരു സിനിമയാണ് ! നടി അഞ്ജു പറയുന്നു !
ബാല താരമായി സിനിമയിൽ എത്തിയ താരമാണ് അഞ്ജു, ഒരു സമയത്ത് ബേബി അഞ്ജുവായി സിനിമ ലോകത്ത് തിളങ്ങിയ നടി പിന്നീട് നായികാ നിരയിലേക്ക് എത്തുകയായിരുന്നു, മമ്മൂട്ടിയുടെ മകളായും ഭാര്യയായും സഹോദരിയായൂം എല്ലാം അഭിനയിച്ചിട്ടുള്ള ആളാണ് അഞ്ജു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും അഞ്ജു സജീവമായിരുന്നു. ഇന്നും മലയാളികളുടെ ഇഷ്ട തരം തന്നെയാണ് അഞ്ജു. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ ധാരണം ചെയ്ത ആളുകൂടിയാണ് അഞ്ജു.
തന്റെ ജീവിതം തന്നെ ഒരു സിനിമ കഥ പോലെയാണ് എന്നാണ് അഞ്ജു പറയുന്നത്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് അഞ്ജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ അച്ഛൻ മുസ്ലിം ആണ് അമ്മ ഹിന്ദുവുമാണ്, പ്രശസ്ത കന്നഡ നടൻ ടൈഗർ പ്രഭാകർ (ദ്രുവം സിനിമയിലെ വില്ലൻ) ആണ് താരത്തിന്റെ ആദ്യ ഭർത്താവ്. എന്നാൽ 1995 ലാണ് ഇവർ വിവാഹിതരായത്, ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്. പക്ഷെ തൊട്ടടുത്ത വർഷം തന്നെ ഇവർ വേര്പിരിയുകയും ചെയ്തു. മകൻ അഞ്ജുവിനോടൊപ്പമാണ് താമസം.
എനിക്ക് 17 വയസ്സുള്ളപ്പോൾ ഒരു കന്നഡ ചിത്രത്തിനായി ബാംഗ്ലൂരിലേക്ക് പോയതോടെയാണ് അഞ്ജുവിന്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളുടെ തുടക്കം. ആ സമയത്ത് സ്റ്റാർ ഹീറോ ആയിരുന്ന ടൈഗർ പ്രഭാകർ അഞ്ജുവിനോട് പ്രണയം പറയുകയായിരുന്നു. ഒപ്പം വിവാഹാഭ്യർത്ഥനയും നടത്തി. എന്നാൽ ഇതിനോടകം മൂന്ന് വിവാഹം കഴിച്ചിരുന്ന നടൻ, തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന് പറയാതെ ഇക്കാര്യം മറച്ചുവെച്ച് തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു എന്ന് അഞ്ജു പറയുന്നു.

പക്ഷെ അയാൾ എന്നെ വിടാതെ പിന്തുടർന്നു, ഇഷ്ട,മാണ് എന്നുപറഞ്ഞുകൊണ്ടേ ഇരുന്നു. എന്റെ ആ പ്രായത്തിൽ തെറ്റും ശെരിയും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല, അന്ന് പ്രഭാകറിന് അൻപത് വയസാ,യിരുന്നു പ്രായം. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർ വേണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ വാക്ക് കേൾക്കാതെ പ്രഭാകറിനൊപ്പം വീടുവിട്ടിറങ്ങുകയായിരുന്നു താനെന്നും അഞ്ജു ഓർക്കുന്നു. അങ്ങനെ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു, അതിനു ശേഷമാണ് സത്യങ്ങൾ പുറത്തുവന്നത്.
അയാൾ മൂന്ന് വിവാഹം കഴിക്കുകയും അതുകൂടാതെ ആ ബന്ധത്തിൽ മക്കളുമുണ്ടായിരുന്നു. ഇതറിഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപോയി. തകർന്ന് പോയി എന്ന് പറയുന്നതാവും ശെരി. നിങ്ങൾ എന്നെ ചീത്തയാക്കി, ഞാൻ ഈ വീട്ടിൽ നിന്ന് പോവുകയാണ്, ഇനി ഒരിക്കലും ഈ വീടിന്റെ പടി ചവിട്ടില്ല, മരിച്ചാലും നിങ്ങളുടെ മുഖം ഞാൻ കാണില്ല എന്ന് പറഞ്ഞാണ് ഇറങ്ങി വന്നതെന്നും പക്ഷെ എല്ലാം അറിഞ്ഞപ്പോഴേക്കും താൻ ഗർഭിണിയായിരുന്നെന്നും കൂടെ കഴിയാൻ താൽപര്യമില്ലാത്തതിനാൽ സ്വർണം പോലും എടുക്കാതെ അവിടം വിട്ടിറങ്ങുകയായിരുന്നു എന്നും അഞ്ജു പറയുന്നു.
Leave a Reply