
അൻപത് വയസ് കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്നതിനുള്ള കാരണമിതാണ് ! പ്രണയം ഉണ്ടായിരുന്നു ! സിത്താര പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു സിത്താര. നായികയായും സഹ താരമായും നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന സിത്താര മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സജീവമായിരുന്നു. തന്റെ 49 മത് വയസിലും കാഴ്ചയിൽ ഇന്നും ആ പഴയ സിത്താര തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. മഴവിൽ കവടി, നാടുവാഴികൾ, ഗുരു, ചമയം, വചനം തുടങ്ങിയ ചിത്രങ്ങൾ വളരെ വിജയമായിരുന്നു.. കിളിമാനൂരാണ് സിതാരയുടെ ജന്മ സ്ഥലം, അച്ഛൻ പരമേശ്വരൻ നായർ, ‘അമ്മ വത്സല നായർ, അച്ഛൻ ഇലക്ടിസിറ്റിയിൽ എൻജിനിയർ ആയിരുന്നു, അമ്മയും ഇലക്ട്രിസിറ്റി ഓഫീസിൽ ഓഫീസർ ആയിരുന്നു.
കാ,വേരി എന്ന സിനിമയിലൂടെയാണ് സിനിമ ലോകത്തേക്ക് അരങ്ങേറുന്നത്. കൂടുതലും നാടൻ വേഷങ്ങൾ ആയിരുന്നു സിത്താര ചെയ്തിരുന്നത്. ശേഷം തെന്നിന്ത്യ ഒട്ടാകെ ഏകദേശം 200 ഓളം സിനിമകൾ ചെയ്തിരുന്നു. പക്ഷെ 48 കാരിയായ സിതാര ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. താരം എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരിക്കുന്നതെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി സിതാര എത്തിയിരിക്കുകയാണ് താരമിപ്പോൾ, വിവാഹം എന്നതിനോട് ചെറുപ്പം മുതൽ ഒരു താല്പര്യമില്ലായിരുന്നു, ആ താല്പര്യമില്ലായ്മ പിന്നീടൊരു തീരുമാനമായി മാറുകയായിരുന്നു. താന്‍ അതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും സിതാര പറയുന്നു. വിവാഹമെന്നത് വ്യക്തിപരമായ കാര്യമായിരിക്കെ താരത്തിന്റെ തീരുമാനത്തെ ആരാധകരും, കുടുംബവും ഇപ്പോൾ പിന്തുണയ്ക്കുകയാണ്.

എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വലിയ സ്ഥാനം ഞാൻ നൽകിയിരുന്നത് എന്റെ അച്ഛനായിരുന്നു . എന്റെ എല്ലാ കാര്യങ്ങൾക്കും എനിക്ക് പിന്തുണയും ആത്മ ധൈര്യവും തന്നിരുന്നതും അച്ഛൻ തന്നെ ആയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അച്ഛന് എന്നെ വിട്ടുപോയപ്പോൾ ഞാൻ തകർന്നു. അതിന് ശേഷവും വിവാഹത്തിനോട് താല്പര്യം തോന്നിയില്ലെന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സിതാര പറയുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ താന്‍ സന്തോഷം കണ്ടെത്തുകയായിരുന്നു ഇതുപോലെ തന്നെയായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനവുമെന്നും സിതാര പറയുന്നു.
എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു, കുറച്ച് മുന്നോട്ട് പോയപ്പോൾ അത് അത്ര ശക്തമായി തോന്നിയില്ല, ഒടുവിൽ അതും അവസാനിച്ചു, പക്ഷെ വിവാഹം കഴിക്കാതിരിക്കാനുള്ള കാരണം അതായിരുന്നില്ല എന്നും ഇനിയുള്ള ജീവിതം ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എന്നാണ് തീരുമാനിച്ചിരിക്കുന്നത് എന്നും സിത്താര പറയുന്നു. മലയാളത്തിലും തമിഴിലും, തെലുങ്കിലും കൂടി നിരവധി സീരിയലുകളും ചെയ്തിരുന്നു, 2015 ൽ പുറത്തിറങ്ങിയ സൈഗാൾ പാടുകയാണ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി താരം ചെയ്തിരുന്നത്, 2009 ൽ പുറത്തിറങ്ങിയ രാജസേനൻ ചിത്രം ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രം ഏറെ വിജകരമായിരുന്നു.
Leave a Reply