‘ചായ എടുക്കട്ടേ ചേട്ടാ എന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങളില്ല ഇവിടെ’ ! രസകരമായ കുറിപ്പുമായി സന്തോഷ വാർത്ത പങ്കുവെച്ച് സിത്താര !!

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് സിത്താര, ഇതിനോടകം നിരവധി മനോഹര ഗാനങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച സിത്താര ഇന്നും മാധുര്യമുള്ള ഗാനങ്ങൾ പാടിക്കൊണ്ടേ ഇരിക്കുകയാണ്, സിത്തുമണി എന്നാണ് സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ആരാധാകരുടെ പ്രിയങ്കരിയായ സിതാരയുടെ കുടുംബവും നമുക്ക് വളരെ പരിചിതമാണ്, മകൾ സായു അമ്മയെ പോലെ വളരെ മനോഹരമായി പാട്ടും പാടും എന്ന് നമ്മൾ പല തവണ കണ്ടതാണ്, ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ വളരെ മനോഹര നിമിഷത്തെ കുറിച്ച് വളരെ രസകരമായ കുറിപ്പ് പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം.

മകള്‍ സായു സ്വന്തം കൈകൊണ്ട് വരച്ച്‌ സമ്മാനിച്ച ചിത്രമാണ് ഞങ്ങളുടെ  വിവാഹ വാർഷിക ദിനത്തിൽ ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനമെന്നും സിത്താര പറയുന്നു. താരത്തിന്റെ ഭർത്താവ് ഒരു ഗായകനാണ്. പാട്ടിന്റെയും മരുന്നിന്റെയും ലോകം ഒന്നിക്കുന്ന കുടുംബത്തിലെ വിശേഷങ്ങളുമായി സിതാര പങ്കുവെച്ച കുറിപ്പ് ഇതൊനൊടകം വൈറലായി മാറികൊണ്ടിരിക്കുയാണ്. “രാവിലെ തന്നെ കാണുന്ന “ലവ് ബേര്‍ഡ്സ്”,” മാതൃക ടീംസ്” വിളിയുടെ ഹാങ്ങ്‌ ഓവറില്‍ ഒരു കാര്യം പറഞ്ഞോട്ടെ,  ചായ എടുക്കട്ടേ ചേട്ടാ എന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങൾ ഞങ്ങളുടെ വീട്ടിൽ ഇല്ല.

തര്‍ക്കശാസ്ത്രത്തിലെ ലോകപ്രസിദ്ധങ്ങളായ രണ്ട് പ്രബന്ധങ്ങളില്‍ ഒന്ന് എന്റെ പേരിലും, മറ്റേത് ഈ ചങ്ങായീടെ പേരിലും ആയതുകൊണ്ട്, ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്, ഒന്‍പതുമണി ന്യൂസില്‍ സന്ദീപ് വാരിയറും, റഹിം സഖാവും തോറ്റുപോകുന്ന ചര്‍ച്ച.. പക്ഷെ ജീവതത്തിന്റെ രാഷ്ട്രീയത്തില്‍ കണ്ണുരുട്ടലും, കയ്യാങ്കളിയും, കല്ലെറിയലുമില്ല, പരസ്പര ബഹുമാനമുള്ള ചര്‍ച്ചകള്‍ മാത്രം, അങ്ങനെ തൊണ്ടവരണ്ട് ഇരിക്കുമ്ബോള്‍, തോളത്തുകയ്യിട്ട് ഒരു കട്ടനടിച്ചുവന്ന് വീണ്ടും.. ഒപ്പത്തിനൊപ്പം നിന്നുള്ള സ്നേഹിക്കല്‍ എങ്ങനെയാണെന്ന് കാണിച്ചു തരുന്ന മുത്തുപോലത്തെ അച്ഛനമ്മമാര്‍ രണ്ടാള്‍ക്കും ഉണ്ട്…. അപ്പോ ഇതങ്ങനങ്ങട്ട് പോട്ടെ… ഹാപ്പി ആനിവേഴ്സറി എന്നാണ് സിത്താര കുറിച്ചിരിക്കുന്നത്..

നിമിഷ നേരം കൊണ്ടാണ് സിത്താരയുടെ പോസ്റ്റ് വൈറലായി മാറിയത്, ഒപ്പം ആശംസകൾ നേർന്ന് നിരവധിപേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്, താരങ്ങളും ഒപ്പം ആരാധകരും, നടി ശിൽപ ബാല, ഗായിക ജ്യോത്സന, റിമി ടോമി, വിധു പ്രതാപ്, ദീപ്തി വിധു അങ്ങനെ നിരവധിപേർ. ഒരു ഗായിക എന്നതിലുപരി പല ശക്തമായ തുറന്ന് പറച്ചിലും, ഏത് കാര്യങ്ങളിലും തന്റേതായ അഭിപ്രായവും, തീരുമാനവും പ്രകടിപ്പിക്കുന്ന കൂട്ടത്തിലുള്ള ആളുകൂടിയാണ് സിത്താര. തെറ്റ് എന്ന് തനിക്ക് തോന്നുന്ന കാര്യങ്ങൾ വളരെ ലളിതമായും എന്നാൽ ശക്തമായും സിത്താര പ്രതികരിക്കാറുണ്ട്. ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവായും സിത്താര സജീവമാണ്. സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിലാണ് ഇപ്പോൾ താരം സജീവമായി ഉള്ളത്. സിത്താര പാടിയിട്ടുള്ള മിക്ക ഗാനങ്ങളും വളരെ ഹിറ്റായി മാറിയിട്ടുണ്ട്. ഇതിനോടകം നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുള്ള ആളുകൂടിയാണ് സിത്താര.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *