‘ഇപ്പോഴും ആ പഴയ മീനാക്ഷി കുട്ടിത്തന്നെ’ !! വിന്ദുജയയുടെ പുതിയ കുടുംബചിത്രം വൈറലാകുന്നു

ശ്രീരാഗമോ എന്ന ഗാനം നമ്മൾ ഏവരും ഇപ്പോഴും മൂളുന്ന ഒരു ഇഷ്ട ഗാനമാണ് ആ ചിത്രവും ഗാനങ്ങളും ഇന്നും എല്ലാവരും ഓർത്തിരിക്കുന്നു… നമ്മൾ ചില സിനിമകളും കഥാപാത്രങ്ങളും ഒരിക്കലും മറക്കില്ല, അത്തരത്തിലുള്ള മലയാള ചിത്രമാണ് മോഹൻ ലാൽ ശോഭന ജോഡികളുടെ ‘പവിത്രം’, നമ്മൾ ഒരിക്കലും ചിന്തിക്കാത്ത അതി മനോഹരമായ കഥയും കഥാപാത്രങ്ങളും ഇപ്പോഴും വിജയ ചിത്രമായി അത് തുടരുന്നു … ആ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മത്സരിച്ച് അഭിനയിച്ചിരിക്കുന്നപോലെയാണ് തോന്നുന്നത്, അതിൽ ഇപ്പോഴും മലയാളികൾ മൂളി നടക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളും ആ ചിത്രത്തിന്റ മാറ്റ് കൂട്ടുന്നു… മോഹൻ ലാൽ, ശോഭന, തിലകൻ, ശ്രീവിദ്യ, വിന്ദുജ മേനോൻ, കെ പി സി ലളിത, ഇന്നസെന്റ്, ശ്രീനിവാസൻ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ തകർത്തഭിനയിച്ച ചിത്രം കൂടിയാണ് പവിത്രം….

ഇപ്പോൾ മലയാള സിനിമനയിൽ അത്ര സജീവമല്ല താരം.. മലയാളത്തിൽ നിരവധി ചിത്രങ്ങൾ വിന്ദുജാ ചെയ്തിരുന്നു യെങ്കിലും മലയാളികൾ ഇന്നും പവിത്രത്തിലെ ചേട്ടച്ഛന്റെ മകളായിട്ടാണ് താരത്തെ കാണുന്നത്, ഒരു അഭിനേത്രി എന്നതിലുപരി അവർ മികച്ചൊരു നർത്തകി കൂടിയാണ്… പവിതത്തിൽ താൻ അഭിനയിക്കുമ്പോൾ ഒന്നും അറിയാത്ത ഒരു തുടക്കക്കരിയായിരുന്നു എന്നും അതിന്റെ സംവിധായകൻ രാജീവ് കുമാർ സർ ആണ് തനിക്ക് അത് ചെയ്യാനുള്ള ധൈര്യം തന്നതെന്നനും വിന്ദുജ പറയുന്നു…..

പ്രായം തോല്പിക്കാത്ത സൗന്ദര്യമാണ് വിന്ദുജക്ക് എന്നാണ് ആരാധകർ  പറയുന്നത്. കഴിഞ്ഞ ദിവസം അവർ തങ്ങളുടെ ഒരു കുടുംബ ചിത്രം പങ്കുവെച്ചിരുന്നു, അതിൽ പവിത്രത്തിലെ ആ പഴയ മീനാക്ഷി കുട്ടി തന്നെയാണല്ലോ ഇപ്പോഴും എന്നാണ് ആ ചിത്രം കണ്ട ഏവരും പറയുന്നത്.. വിഷു ദിനത്തിൽ പച്ച കരയുള്ള സെറ്റും  മുണ്ടും ഉടുത്ത് കുടുബത്തോടൊപ്പമാണ് താരം ഉള്ളത്… ഭർത്താവ് രാജേഷ് കുമാറും ഏക മകൾ നേഹയും വിന്ദുജയെപ്പോലെതന്നെ വളരെ മനോഹരമായിട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നത്…

ഏതായാലും ഇപ്പോൾ വിന്ദുജയുടെ ചിത്രം സോഷ്യൽ മീഡിയിൽ വൈറലാണ്, സിനിമയിലുപരി അവർ ഇപ്പോൾ നൃത്തത്തിനാണ് പ്രധാന്യം നൽകുന്നത്.. ആദ്യമായി പവിത്രത്തിന്റെ സെറ്റിൽ എത്തിയപ്പോൾ എല്ലാം സീനിയർ ആർട്ടിസ്റ്റുകളാണ് അവരുടെ മുന്നിൽ ഒന്നുമറിയാത്ത ഈ ഞാൻ, ഒരുപാട് പേടിച്ചാണ് ഓരോ സീനും ചെയ്യാൻ ചെല്ലുന്നത്, പക്ഷെ എല്ലാവരും അത് മനസിലാക്കി എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു, പിന്നെ നൃത്തം പഠിച്ച ആളായത്കൊണ്ട് അങ്ങനെയും കുറച്ച് ധൈര്യം ലഭിച്ചു എന്നും താരം പറയുന്നു.

ഇപ്പോഴും പ്രായമുള്ള ആളുകൾ തന്നെ എവിടെയെങ്കിലുംമൊക്കെവെച്ച് കാണുമ്പോൾ ആദ്യം ചോദിക്കുന്നത് ചേട്ടച്ഛനുമായി വഴക്ക് കൂടിയത് എന്തിനാ അയാൾ നിനക്ക് വേണ്ടിയല്ലേ ജീവിതം മാറ്റിവെച്ചത് എന്നൊക്കെ ആദ്യമൊക്കെ എനിക്ക് ഇങ്ങനെ പറയുംപോൾ വിഷമം വരുമായിരുന്നു പിന്നെ അറിവായപ്പോൾ എല്ലാം മാറിയെന്നും, കൂടാതെ മറ്റുചിലർ കണ്ടാൽ ഉടൻ ചോദിക്കുന്നത് മുടിയെ കുറിച്ചാണ്. എന്തിനാ മുടി വെട്ടിക്കളഞ്ഞത്. പ്രത്യേകിച്ചും വയസായിട്ടുള്ളവരാണ് ഈ ചോദ്യവുമായി എത്തുന്നത് എന്നും താരം പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *