കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടക്കുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തനാണ് മമ്മൂട്ടി ! അടൂർ ഗോപാല കൃഷ്ണൻ !

മലയാള സിനിമ രംഗത്തെ ഏറ്റവും പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് അടൂർ ഗോപാല കൃഷ്ണൻ. മലയാള സിനിമ ലോകത്തിന്   സമഗ്രമായ സംഭാവനകൾ സമ്മാനിച്ചിട്ടുള്ള അദ്ദേഹം പക്ഷെ പലപ്പോഴും നടൻ മോഹൻലാലിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ മമ്മൂട്ടിക്ക് ദേശിയ പുരസ്‌കാരം നേടിക്കൊടുത്ത രണ്ടു ചിത്രങ്ങളുടെയും പിതാവ് അടൂർ ഗോപാലകൃഷ്ണൻ ആയിരുന്നു. മതിലുകൾ, വിധേയൻ, ഈ രണ്ടു ചിത്രങ്ങളും മമ്മൂട്ടിയുടെ കരിയറിലെ പൊൻ തൂവലുകളാണ്.

ഇപ്പോഴിതാ അത്തരത്തിൽ മുമ്പൊരിക്കൽ മോഹൻലാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വളരെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് അദ്ദേഹം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സംവിധായകരെ തീരുമാനിക്കുന്ന കാര്യത്തിലും കൂടെക്കൂടുന്ന പപ്രാച്ചികളെ മമ്മൂട്ടി ഇടപെടുത്താറില്ല എന്നും മമ്മൂട്ടിയുടെ വാക്ക് വാക്കാണ് എന്നും, ഒരിക്കലും അതിന് ഒരു മാറ്റമുണ്ടാകാറില്ല എന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നു. അത് കൂടാതെ അദ്ദേഹം ഒരു നല്ല ഭർത്താവും, പിതാവും, സഹോദരനുമാണ്. അതിലൊക്കെ ഉപരി അദ്ദേഹമൊരു പ്രൊഫെഷണൽ ആണ്.

മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. തനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്? അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ തന്റെ മനസില്‍ ഉറച്ച ഇമേജ് അതാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്.

അതുപോലെ മമ്മൂട്ടി സിനിമയുടെ സെറ്റിൽ കൃത്യ സമയത്തിന് എത്തുന്ന അദ്ദേഹം എത്ര തവണ വേണമെങ്കിലും റിഹേഴ്സൽ ചെയ്യാനും, എത്ര ടേക്കുകളിൽ അഭിനയിക്കാനും ഒരു മടിയുമില്ലാതെ തയ്യാറാണ്. അഭിനയസിദ്ധിയും അര്‍പ്പണ ബുദ്ധിയും മമ്മൂട്ടിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നെന്നും അദ്ദേഹം എടുത്ത് പറയുന്നു. അദ്ദേഹത്തിന്റെ ചിട്ടയായ ഭക്ഷണ രീതിയും, അതുപോലെ തന്നെ അദ്ദേഹത്തിന്റെ ചിട്ടയായ വ്യായാമത്തിലും അദ്ദേഹം നൽകുന്ന പരിഗണയും ശ്രദ്ധയും എടുത്തു പറയേണ്ടത് തന്നെയാണ് എന്നും അടൂർ പറയുന്നു.

വയ,സേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടക്കുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തനാണ് മമ്മൂട്ടിയെന്നും പറഞ്ഞു. മമ്മൂട്ടിയെന്ന നടന്‍ ഇത്തരം കോപ്രായങ്ങള്‍ക്ക് ഒരുങ്ങാറില്ല എന്നാണ് അടൂർ പറയുന്നു. വയസ്സിന് ചേരുന്ന വേഷങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *