
എന്റെയും അഹാനയുടെയും വിവാഹം കഴിഞ്ഞിട്ടില്ല ! ചിത്രത്തിന് പിന്നിലെ കാരണം പറഞ്ഞ് ഛായഗ്രാഹകൻ നിമേഷ് രവി !
മലയാള സിനിമ രംഗത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയിട്ടുള്ള നടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ, നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളിൽ സിനിമയിൽ തിളങ്ങിയത് അഹാന ആയിരുന്നു, സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ആളുകൂടിയാണ് അഹാന, ഇപ്പോഴിതാ അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ അഹാന കൃഷ്ണയുമൊത്തുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ തൊട്ടടുത്ത സ്റ്റോറിയില്‍ അതിനുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഛായഗ്രാഹകൻ നിമിഷ് രവി. ദിയ കൃഷ്ണയുടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയപ്പോള്‍ അഹാനയും നിമേഷും മറ്റുരണ്ടു സുഹൃത്തുക്കളും ചേർന്ന് ചിത്രം പകർത്തിയിരുന്നു.
ഈ ചിത്രം നിമിഷ് തന്റെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു, ഈ ചിത്രം പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ശേഷം ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമായി ആരാധകർ എത്തുകയുമായിരുന്നു. നിങ്ങളുടെ വിവാഹമായിരുന്നോ, വിവാഹം കഴിഞ്ഞോ, എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങളാണ് ഉണ്ടായത്, ഇപ്പോഴിതാ അതിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ്, നിമിഷ് രവി, എന്റെ വിവാഹാമോ കല്യാണനിശ്ചയമോ ഒന്നും കഴിഞ്ഞിട്ടില്ലെന്നും ഏറ്റവും അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ വിവാഹത്തിനെടുത്ത ചിത്രങ്ങളാണിവ എന്നുമാണ് ചിരി സ്മൈലിയില് നിമേഷ് കുറിച്ചത്.

ഇതിനുമുമ്പും സമാനമായ രീതിയിൽ താരങ്ങളെ കുറിച്ച് ഗോസിപ്പുകൾ ഉണ്ടായിരുന്നു, മുമ്പൊരിക്കൽ നിമിഷ് രവിയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നു കൊണ്ടുള്ള അഹാനയുടെ പോസ്റ്റാണ് ഏറെ ചർച്ചചെയ്യപ്പെട്ടത്. വർഷങ്ങളായി തന്നെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്, ഹാപ്പി ബര്‍ത്ത് ഡേ, യു ക്യൂട്ടി. ഇതാ നിനക്കൊപ്പമുള്ളൊരു ചിത്രം. നിന്റെ പ്രിയപ്പെട്ട ഇടത്ത് ( സിനിമയുടെ സെറ്റില്‍), നിനക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നത് (സിനിമയുണ്ടാക്കുക). ജീവിതകാലത്തേക്കുള്ള ബെസ്റ്റ് ഫ്രണ്ട് ആയതിന് എന്നായിരുന്നു അഹാനയുടെ പോസ്റ്റ്. പിന്നാലെ താങ്ക്സ് ഗേള്‍ എന്ന മറുപടിയുമായി നിമിഷുമെത്തി. ഇതോടെയാണ് ഞങ്ങൾ പ്രണയിത്തിലാണോ, എന്നാണ് വിവാഹം എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉണ്ടായത്, പക്ഷെ അഹാന അതോനോടൊന്നും പ്രതികരിച്ചിരുന്നില്ല..
Leave a Reply