
“വീട്ടിൽ വന്നാൽ കുഴി കുത്തി കുറച്ച് വെള്ളച്ചോർ കിട്ടുമോ തമ്പ്രാട്ടി” !! അഹാന പങ്കുവെച്ച ഫുഡ് വീഡിയോക്ക് പരിഹാസ കമന്റ് ! മറുപടി !
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബങ്ങളിൽ ഒന്നാണ് കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ കുടുംബം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്, എന്നാൽ കൃഷ്ണകുമാറിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അദ്ദേഹം ഏറെ വിമർശനം നേരിടാറുണ്ട്. അത്തരത്തിൽ അദ്ദേഹത്തിന്റെ ചില വാക്കുകളെ മുൻ നിർത്തി കഴിഞ്ഞ രണ്ടു ദിവസമായി കൃഷ്ണകുമാർ ഏറെ വിമര്ശിക്കപെടുന്നുണ്ട്. ഇതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ സിന്ദുകൃഷ്ണയുടെ യുട്യൂബ് വിഡിയോയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വിവാദമായി മാറുന്നത്.
പഴങ്കഞ്ഞിയുടെ ഗുണഗണങ്ങളെ പുകഴ്ത്തുന്നതിനിടെയാണ് കൃഷ്ണ കുമാര്‍ തന്റെ വീട്ടിലെ പണിക്കാര്‍ക്ക് കഞ്ഞി കൊടുത്തിരുന്ന രീതിയെക്കുറിച്ച് വിവരിക്കുന്നത് അതില്‍ നൊസ്റ്റാള്‍ജിയ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതേ വീഡിയോ ഇപ്പോൾ സ്മൂഹ മാധ്യമങ്ങളിൽ കൃഷ്ണകുമാറിന് വലിയ വിമർശനങ്ങളാണ് നേടികൊടുക്കുന്നത്. തങ്ങളുടെ വീട്ടിൽ പണ്ട് തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോൾ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്.
അങ്ങനെ ഒരു 11 മണിയാകുമ്പോൾ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പിൽ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിരിച്ച ആ കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ ഇപ്പോഴും കൊതി വരും എന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്.

എന്നാൽ ഇത് ഇപ്പോൾ അദ്ദേഹത്തിനെതിരെ വ്യാപകമായ വിമർശനം നേടികൊടുത്തിരിക്കുകയാണ്, തമ്പുരാന്റെ ഒരു നൊസ്റ്റാൾജിയ .. ഇയാളുടെ വീട്ടിലെ ഇന്റര്‍ലോക്ക് മാറ്റി അവിടെ കുഴി കുത്തി പഴങ്കഞ്ഞി കൊടുക്കണം എന്നൊക്കെയാണ് കമന്റുകൾ, ഇപ്പോഴിതാ എന്നത്തേയും പോലെ കൃഷ്ണകുമാറിന്റെ മക്കൾക്കും ഇതേ കാരണം പറഞ്ഞുകൊണ്ട് പല പരിഹാസ കമന്റുകളും ലഭിക്കുന്നുണ്ട്. ഇപ്പോൾ അഹാന പങ്കുവെച്ച ഒരു ഫുഡ് വീഡിയോക്ക് ഒരാളുടെ കമന്റ് ഇങ്ങനെ, വീട്ടിൽ വന്നാൽ കുഴി കുത്തി കുറച്ചു വെള്ളച്ചോർ കിട്ടുമോ തബ്രാട്ടി.. എന്നായിരുന്നു.
ഇതിന് മറുപടിയുമായി അഹാനയുടെ ഒരു ആരാധിക തന്നെ വന്നു, അവർ പറയുന്നത് ഇങ്ങനെ, ഇതിന് വിവരമില്ലായ്മ എന്ന് പറയും.. രാഷ്ട്രീയമല്ലാത്ത പോസ്റ്റിൽ വന്ന് മറ്റുളവർ പറഞ്ഞത് അതും തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് കമന്റിടുന്നത് തീർത്തും വിവരമില്ലായ്മ തന്നെയാണ്.. ആരുടെ profileലും കേറി എന്തും വിളിച്ച് പറയാം എന്ന വിവരമില്ലായ്മ.. എന്നായിരുന്നു ആ മറുപടി..
Leave a Reply