ലൊക്കേഷനില്‍ പ്രശ്‌നക്കാരി, ല,ഹ,രി ഉപയോഗിക്കുന്നവൾ.. എന്നെകുറിച്ച് അവർ പറഞ്ഞത് ഗുരുതരമായ ആരോപണങ്ങൾ ! മൗനം വെടിഞ്ഞ് ആരോപണങ്ങൾക്ക് എണ്ണി എണ്ണി മറുപടി കൊടുത്ത് അഹാന കൃഷ്ണ

നാൻസി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി അഹാന കൃഷ്ണയും, സിനിമയുടെ നിര്മ്മാതാക്കളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതും കഴിഞ്ഞ കുറയ്ച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് അഹാന പങ്കുവെച്ച കുറിപ്പുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമയുടെ  സംവിധായകനും  നിർമ്മാതാവുമായിരുന്ന മനു ജെയിംസ് വിടവാങ്ങിയിരുന്നു, ശേഷം  അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഞാന്‍ ഈ സിനിമയ്‌ക്കൊപ്പം കൂടിയത് എന്ന് ഭാര്യ നൈന വ്യക്തമാക്കിയിരുന്നു.

അഹാന സിനിമയുടെ പ്രൊമോഷനുകൾക്ക് സഹകരിക്കുന്നില്ല എന്നതാണ് നൈന ആരോപിച്ച പ്രധാന കുറ്റം, അതിനു മറുപടി നൽകിയിരിക്കുന്നത്. വാക്കുകൾ ഇങ്ങനെ, ഒന്‍പത് പേജ് വരുന്ന മുഴുനീള കുറിപ്പിലൂടെയാണ് അഹാന കാര്യങ്ങള്‍ വിശദീകരിച്ചത്. 2020 ഫെബ്രുവരിയിലായിരുന്നു നാന്‍സി റാണിയുടെ ഷൂട്ടിംഗ് തുടങ്ങിയത്. തുടക്കം മുതലേ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. സിനിമയുടെ എല്ലാ മേഖലയിലെ കാര്യങ്ങളും ഞാന്‍ തന്നെ തീരുമാനിക്കും എന്ന നിലപാടിലായിരുന്നു സംവിധായകന്‍. അനുഭവസമ്പന്നനായ അസോസിയേറ്റ് ഡയറക്ടറെ വെക്കാനായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. അങ്ങനെയുള്ള പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും ജോലിയില്‍ ഞാന്‍ കോപ്രമൈസ് ചെയ്തിട്ടില്ല. സിനിമയുടെ പോസ്റ്ററുകള്‍ അന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

സെറ്റിലേക്ക് മദ്യപിച്ചായിരുന്നു സംവിധായകന്‍ എത്തിയിരുന്നത്. അവരുടെ പാര്‍ട്ടി കഴിയും വരെ സെറ്റില്‍ എല്ലാവരും കാത്തിരിക്കുന്ന അവസ്ഥയായിരുന്നു. എന്താണ് ചെയ്യാന്‍ പോവുന്നതെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തതയൊന്നുമില്ലായിരുന്നു പലപ്പോഴും. പല കാര്യങ്ങളും മിസ്സായി പോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സമയക്രമമൊന്നും ഇല്ലാതെ അവര്‍ക്ക് തോന്നിയ സമയത്ത് തുടങ്ങും, അതേപോലെ അവസാനിപ്പിക്കുകയും ചെയ്യും അതായിരുന്നു അവസ്ഥ.

ഇതേ സിനിമയിലേക്ക്  ഡബ്ബിംഗ് ആര്‍ടിസ്റ്റിനെ ക്ഷണിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ചോദ്യം ചെയ്തിരുന്നു. എന്റെ ക്യാരക്ടറിന് വേണ്ടിയാണ് പുറമെ നിന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റിനെ തേടുന്നതെങ്കില്‍ അത് എന്നെയും അറിയിക്കേണ്ടതല്ലേ, അഭിനയിച്ചിട്ടുള്ള സിനിമകളിലെല്ലാം സ്വന്തം ശബ്ദത്തില്‍ സംസാരിച്ച ആളാണ് ഞാന്‍. ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം.

ഈ സിനിമയുടെ ചിത്രീകരണം, സുഗമമല്ലാത്ത രീതിയിലാണ് പോവുന്നതെന്ന് അറിഞ്ഞപ്പോള്‍ അമ്മയും ഇടപെട്ടിരുന്നു. ഞാന്‍ പ്രൊഫഷണലല്ല എന്ന ആരോപണം വന്നപ്പോഴായിരുന്നു അമ്മ സംവിധായകനോട് സംസാരിച്ചത്. സംവിധായകന്‍ മദ്യപിച്ച് ഷൂട്ടിന് വരാതെ ഇരുന്നപ്പോഴും സെറ്റില്‍ ആ വരവും കാത്ത് അഹാനയുണ്ടായിരുന്നു. അത്രയും പ്രൊഫഷണലാണ് മകള്‍ എന്നായിരുന്നു അമ്മ പറഞ്ഞത്. എന്റെ ഭര്‍ത്താവ് മാത്രമല്ല നിങ്ങളുടെ മകളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു അന്ന് അമ്മയോട് നൈന പറഞ്ഞത്. നിങ്ങളെന്തിനാണ് ഇല്ലാവചനം പറയുന്നതെന്ന് അമ്മ ചോദിച്ചിരുന്നു.

അഹാന, ലൊക്കേഷനില്‍ പ്രശ്‌നക്കാരിയാണെന്നും, ട്രിപ്പിന് പോവുകയും ല,ഹ,രി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ പലരോടും പറയുന്നുണ്ടായിരുന്നു. അടുത്തിടപഴകിയപ്പോഴാണ് ഇങ്ങനെയൊരു കാര്യം കേട്ടിരുന്നുവെന്നും, അത് തെറ്റാണെന്ന് മനസിലായെന്നും ഒരു അഭിനേത്രി എന്നോട് പറഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോള്‍ അത് ശരിയായ കാര്യമല്ലെന്നും, അങ്ങനെ പറഞ്ഞ് പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍രെ മറുപടി. നൈനയുടെ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി കുറിപ്പിലൂടെ മറുപടി നല്‍കുകയായിരുന്നു അഹാന.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *