അമ്മയില്‍ അംഗത്വം വേണമെന്ന് തോന്നിയില്ല ! ഒരു പ്രശ്നം ഉണ്ടായാൽ കൂടെ നിൽക്കുന്നവരല്ല എന്നവർ അവരുടെ പ്രവർത്തനം കൊണ്ട് തെളിയിച്ചു ! ഐശ്വര്യ ലക്ഷ്മി !

മലയാള സിനിമ ഇന്ന് വരെ കടന്ന് പോയിട്ടില്ലാത്ത അത്ര കടുത്ത പ്രതിസന്ധിയിൽ കൂടിയാണ് കടന്ന് പോകുന്നത്, ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് സിനിമക്കാരുടെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിലെ മുൻ നിര നായികയായിട്ട് കൂടി അമ്മയിൽ അംഗത്വം എടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

ഒരു പ്രശ്നം ഉണ്ടായാൽ ഒപ്പം നിൽക്കുന്നവരല്ല എന്നവർ അവരുടെ പ്രവർത്തനം കൊണ്ട് തെളിയിച്ചു എന്നാണ് ഐശ്വര്യ പറയുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവർ നേതൃത്വത്തില്‍ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളില്‍ സ്ത്രീകള്‍ ഉണ്ടാകണമെന്നും മലയാള സിനിമയിലെ ലൈം ഗികാതിക്രമ പരാതികളില്‍ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നും നടി ഐശ്വര്യ ലക്ഷ്മി അഭിയപ്രായപെടുന്നു.

അംഗത്വം എടുക്കേണ്ട സംഘടനയാണ് അമ്മയെന്ന് തോന്നിയിട്ടില്ല. വലിയൊരു മാറ്റത്തിലേക്കുള്ള കാല്‍വയ്‌പ്പാണിത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു. ഡബ്ല്യുസിസിയും സർക്കാരും മുൻകൈ എടുത്ത് നടപ്പിലാക്കുന്നു. എന്തുകൊണ്ട് നേരത്തെ എടുത്തില്ലെന്നാണ് ചോദിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോകണം. എന്റെ മൂന്നാമത്തെ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് നടി ആ ക്രമിക്കപ്പെട്ടതും തുടർന്നുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നതും. അന്ന് മുതല്‍ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു.

മാനസികമായി ഏറെ തകർന്ന അവസ്ഥസ്ഥയിൽ നിന്നും ആ  സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന്  ശക്തമായി പറഞ്ഞത് മുതലാണ് ഇത്രയും വലിയ മാറ്റം ഉണ്ടായത്. അതെന്നെ പ്രചോദിപ്പിച്ചു. അമ്മയില്‍ അംഗത്വം എടുത്തതു കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാല്‍ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കൊണ്ട് തോന്നിയില്ല. ആർക്കാണ് കമ്മിറ്റ്മെന്റ് ഉള്ളത് അവരാണ് സംഘടനയുടെ തലപ്പത്ത് വരേണ്ടത് എന്നും ഐശ്വര്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *