
സ്ത്രീകൾക്ക് ഒരു സുരക്ഷയും ഉറപ്പുനൽക്കാത്ത എന്ത് മോശം സർക്കാരാണ് കേരളം ഭരിക്കുന്നത് ! ! തമിഴ്നാട്ടിൽ ഇതൊന്നും നടക്കില്ല ! കേരള സർക്കാരിനെ വിമർശിച്ച് നടി ഐഷ്വര്യ ! വാക്കുകൾ ശ്രദ്ധ നേടുന്നു !
ഒരു സമയത്തിൽ തെന്നിന്ത്യൻ സിനിമയിൽ ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു ഐഷ്വര്യ ഭാസ്കർ. പ്രശസ്ത നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. ഇപ്പോൾ സീരിയൽ മേഖലയിലാണ് അവർ കൂടുതൽ തിളങ്ങുന്നത്., ഇപ്പോഴിതാ കേരള സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചിരിക്കുകയാണ് ഐശ്വര്യ. അവരുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ചെറുപ്പം മുതൽ എനിക്ക് വളരെ സുപരിചിതമാണ് കേരളം, ഷൂട്ടിങ്ങിനും മറ്റും ഞാൻ ഒരുപാട് നാള് അവിടെ പല സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട്. അന്നൊക്കെ ഞാൻ ഒറ്റക്ക് അമ്പലത്തിലും മറ്റു സ്ഥലങ്ങളിലും എല്ലാം പോയിരുന്നു.
അതുകൊണ്ട് തന്നെ ഇപ്പോൾ ഞാൻ ഷൂട്ടിങ്ങിന് കേരളത്തിൽ എത്തിയപ്പോൾ പഴയതുപോലെ അമ്പലത്തിൽ പോകണം എന്ന് തോന്നി, അങ്ങനെ ലൊക്കേഷനിൽ പറഞ്ഞപ്പോൾ അവിടെ കരുണും ഒഴിവില്ലന്നു പറഞ്ഞു, അപ്പോൾ എന്നാൽ ഒരു ഓട്ടോ വിളിച്ച് പോകാമെന്നു ഞാൻ കരുതി, അങ്ങനെ ഞാൻ ഞാൻ താമസിക്കുന്ന ഹോട്ടലിലെ ഒരു പയ്യനോട് എനിക്ക് ഒരു ഓട്ടോ വിളിച്ച് തരണമെന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞ കാര്യങ്ങൾ എന്നെ ഞെട്ടിച്ചു.
ആ പയ്യൻ പറഞ്ഞത് സ്വന്തം കാറില്‍ അല്ലാതെ ഒറ്റയ്ക്ക് ഒരിടത്തും പോകരുത്, സ്ത്രീകളെ കൊല്ലുന്ന സംഭവങ്ങളും നിത്യ സംഭവമാണ് എന്നാണ്. കെട്ടാൻ പേടി ഉണ്ടാക്കുന്ന പല വാർത്തകളും ഞാനും ഇതിന് മുമ്പ് ന്യൂസിൽ കണ്ടിരുന്നു. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എവിടെ എന്നാണ് ഞാന്‍ ചോദിക്കുന്നത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കാത്തത്. സ്ത്രീ സംഘടനകള്‍ എവിടെയാണ്. ജനങ്ങള്‍ വോട്ട് നല്കി തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്.

തങ്ങളുടെ വീട്ടിലെ പെൺകുട്ടികൾ സ്കൂളിൽ പോയി തിരികെ വരുന്നത് വരെ പേടിയാണ് മാഡം എന്നാണ് ഡ്രൈവര്‍മാര്‍ എന്നോട് പറയുന്നത്. ഇതെല്ലാം കേട്ടിട്ട് എനിക്ക് തന്നെ ഭയം തോന്നി. എനിക്ക് വിശ്വസിക്കാനായില്ല. ഒന്നോ രണ്ടോ ദിവസം അവധി കിട്ടിയാല്‍ കേരളത്തില്‍ ഹോട്ടലില്‍ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇത് എന്റെ നാട്ടില്‍ ആണെങ്കില്‍ വലിയ നടപടികള്‍ സ്വീകരിച്ചേനെ. കേരളത്തില്‍ നിയമസംവിധാനങ്ങള്‍ ഇതൊന്നും വേണ്ടതുപോലെ നടപടി എടുക്കുന്നില്ല എന്ന് പറയുന്നതു വളരെ കഷ്ടമാണ്. ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് യുവതലമുറ കടന്നുപോകുന്നത്.
ഏറ്റവും അടിസ്തമായ സുരക്ഷ നൽകാൻ കഴിയുന്നില്ലെങ്കിൽ നിങ്ങള്‍ വിഡ്ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതല്‍ ഉള്ള നാട്ടില്‍ സ്കൂള്‍ കാലം മുതല്‍ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളര്‍ത്താന്‍. ഇതിനൊന്നും പ്രാധ്യാന്യം കൊടുക്കാത്ത സ്കൂളുകളിലും കോളേജുകളിലും കുട്ടികളെ വിട്ട് പഠിപ്പിക്കണോ എന്ന് സ്വയം ആലോചിക്കുക. മറ്റു വഴികള്‍ ഇല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ തമിഴ്നാട്ടിലേക്ക് അയക്കുക. ഞങ്ങള്‍ നോക്കിക്കോളാം. ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല ഇതു പറയുന്നത്. ആക്രമണത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. നീതിയും ന്യായവും കേരളത്തില്‍ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നുമാണ് നടി ഐശ്വര്യ പറയുന്നത്.
Leave a Reply