
സിനിമയിൽ നിന്ന് സമ്പാദിച്ച പണമെല്ലാം എവിടെ ! ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ഐഷ്വര്യ ! നടിയുടെ ആ തീരുമാനത്തിന് കൈയ്യടിച്ച് ആരാധകർ !
ഒരു സമയത്ത് സൗത്തിന്ത്യൻ സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് ഐഷ്വര്യ ഭാസ്കർ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ സംസാര വിഷയമായി മാറിയിരുന്നു. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് ഐശ്വര്യ. പ്രശസ്ത നടി ലക്ഷ്മിയുടെ മകളാണ് ഐഷ്വര്യ. തന്റെ പതിനെട്ടാം വയസിൽ തന്നെ ചില കാരണങ്ങൾ കൊണ്ട് അമ്മയെ ഉപേക്ഷിച്ച് അമ്മുമ്മക്കൊപ്പം വീട് വിട്ടിറങ്ങി.
വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രണയവും, വളരെ പെട്ടെന്ന് തന്നെ വിവാഹവും ശേഷം കുഞ്ഞിന്റെ ജനനം, മൂന്ന് വർഷങ്ങൾക്ക് ശേഷം വിവാഹ മോചനം… കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐഷ്വര്യ അവരുടെ ഇപ്പോഴത്തെ ചില അവസ്ഥകൾ തുറന്ന് പറഞ്ഞിരുന്നു… അവരുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ഇപ്പോൾ ഒറ്റക്കാണ്, മകളുടെ വിവാഹം കഴിഞ്ഞു, എനിക്ക് ഇപ്പോൾ ഒരു ജോലി ഇല്ലാത്തതിനാൽ ആകെ കഷ്ടത്തിലാണ്, തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ഞാൻ ജീവിക്കുന്നത്. സാമ്പത്തികമായി ഒന്നുമില്ല. കടങ്ങളില്ല. ജീവിതം ആകെ പ്രതിസന്ധിയിലാണ്. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും എന്നും ഐശ്വര്യ പറഞ്ഞിരുന്നു.
നടിയുടെ ഈ അവസ്ഥ ഏറെ ശ്രദ്ധ നേടുകയും, വലിയ രീതിയിൽ നവ മാധ്യമങ്ങളിൽ ചർച്ചാ വിഷയം ആകുകയും ചെയ്തിരുന്നു. അതിനു ശേഷം ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും നടിക്ക് നേരെ ഉയർന്നിരുന്നു. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന ഐശ്വര്യയയ്ക്ക് പെട്ടെന്ന് ഇത് എന്ത് സംഭവിച്ചുവെന്നാണ് ആരാധകരുടെ സംശയം, ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് നടി. സിനിമയില്‍ അധികമൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്.’ആകെ മൂന്ന് വര്‍ഷമാണ് കരിയറി തിളങ്ങിയത്. സിനിമയില്‍ ക്ലിക്കായി വന്നപ്പോഴേയ്ക്കും വിവാഹ കഴിഞ്ഞു. പിന്നെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് തിരികെ എത്തുന്നത്. അപ്പോഴേയ്ക്കും തേടി എത്തുന്നതെല്ലാം അമ്മ വേഷങ്ങളായി.

പിന്നെ എനക്ക് നയൻതാരയെ പോലെ അത്ര ഗംഭീര റോളുകൾ ഒന്നും ആയിരുന്നില്ല ലഭിച്ചിരുന്നത്. കുഞ്ഞൊക്കെ ആയതിനു ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നതിന് ശേഷവും മൂന്ന് വര്‍ഷത്തിന് ശേഷമാണ് എനിക്ക് ഒരു സിനിമ ലഭിച്ചത്. അങ്ങനെയുളള സാഹചര്യത്തില്‍ എങ്ങനെ സമ്പാദിച്ച് വയ്ക്കാനാണ്’; ഐശ്വര്യ ചോദിക്കുന്നു.ആകെ മൂന്ന് വര്‍ഷമാണ് എന്റെ കരിയര്‍ഗ്രാഫ്. എല്ലാവരും എന്റെ സാമ്പാദ്യത്തെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് നേടിയതെല്ലാം അപ്പോള്‍ തീര്‍ന്ന് പോയി എന്നും താരം പറയുന്നു.
എന്റെ സമ്പാദ്യം നശിച്ചത് എന്റെ മ,ദ്യ,പാന ശീലം കൊണ്ടായിരുന്നില്ല, എന്നാൽ എനിക്ക് ആ ശീലം ഉണ്ടായിരുന്നു, പക്ഷെ മ,ദ്യപിച്ചും ധൂര്‍ത്തടിച്ചുമല്ല സമ്പാദ്യം നഷ്ടപ്പെട്ടത്. എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ് പണം ചെലവാക്കിയത്’. എന്റെ അവസ്ഥ എന്റെ മകൾക്ക് വാരാൻ പാടില്ലായിരുന്നു, മകള്‍ക്ക് ജീവിതത്തില്‍ നല്ലത് നല്‍കണമെന്നായിരുന്നു എന്റെ ചിന്ത. കൂടാതെ എന്റെ അമ്മൂമ്മയ്ക്ക് ക്യന്‍സറായിരുന്നു. ഞ്നാണ് നോക്കിയത്’. ‘കൂടാതെ ആ നല്ല കാലത്ത് ഞാന്‍ ഷോപ്പംഗ് ഹോളിക്കായിരുന്നു. മാച്ചിങ് ബാഗും മാച്ചിങ് ഷൂസും മാത്രമേ ധരിക്കാറുള്ളൂ. ഒരിക്കല്‍ ഇട്ട ഡ്രസ്സ് പിന്നീട് ഇടാനും സാധിയ്ക്കില്ലായിരുന്നു, കാരണം അപ്പോള്‍ തന്നെ ഫോട്ടോകള്‍ എല്ലാം എടുത്ത് എല്ലായിടത്തും വന്ന് കഴിഞ്ഞു കാണും’; ഐശ്വര്യ പറയുന്നു.
പക്ഷെ ആരെടെയും മുന്നിൽ കൈനീട്ടി യാചിക്കാൻ ഞാൻ പോയിട്ടില്ല, സോപ്പ് വിട്ട് കിട്ടുന്ന വരുമാനവും പിന്നെ യുട്യൂബ് ചാനലും ഒക്കെയായി ഞാൻ ജീവിച്ചുപോകുന്നു, മകള്‍ക്കും അമ്മയ്ക്കും ഭാരമാവരുതെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് അവരോട് പോയി കഷ്ടപ്പാടുകള്‍ പറയാറില്ല. ഞാന്‍ പൊരുതി ജീവിക്കുന്നതിനാല്‍ മകള്‍ക്ക് എന്നെ കുറിച്ച് അഭിമാനമാണ്’ എന്നും ഐശ്വര്യ പറയുന്നു, അവരുടെ ആ തീരുമാനത്തിന് കൈയ്യടിക്കുകയാണ് ആരാധകർ..
Leave a Reply