
‘ഇപ്പോഴത്തെ എന്റെ ജീവിതം വളരെ ദുരിതമാണ്’ ! ജീവിക്കാൻ ഒരു മാർഗവുമില്ല’ ! കക്കൂസ് കഴുകുന്ന ജോലി തന്നാലും ഞാൻ സന്തോഷത്തോടെ ചെയ്യും ! ഐഷ്വര്യ പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് നടി ഐഷ്വര്യ. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഐഷ്വര്യ മലയാളത്തിലെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. മോഹൻലാൽ സൂപ്പർ ഹിറ്റ് ചിത്രം നരസിംഹത്തിൽ നായികയായി തകർത്ത് അഭിനയിച്ച ഐശ്വര്യ അതിനു ശേഷം മോഹൻലാലിൻറെ പ്രജ എന്ന സിനിമയിലും ഐഷ്വര്യ നായികയായി എത്തിയിരുന്നു. ഒരു സിനിമയെ വെല്ലുന്ന ജീവിതമാണ് നടിയുടേത് ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അവർ തന്ന് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മറ്റുള്ള താരങ്ങളെ പോലെ ഉള്ള ഒരു ജീവിതമായിരുന്നില്ല എന്റേത്, ചെറുപ്പം മുതൽ ഒരുപാട് ദുഃഖങ്ങൾ ആയിരുന്നു. ഞാൻ ജനിച്ച് ഓർമ്മവെക്കും മുമ്പ് തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. ശേഷം താൻ തന്റെ 18ാമത്തെ വയസിലാണ് പിന്നീട് അച്ഛനെ കണ്ടത്.ആരാണ് അച്ഛന്, അദ്ദേഹം എവിടെയാണ്, എനിക്ക് അദ്ദേഹത്തെ കാണണം എന്നുണ്ടായിരുന്നു. അദ്ദേഹത്തെ കാണണം എന്ന് ഞാൻ വാശിപിടിച്ചപ്പോൾ അച്ഛന്റെ അഡ്രസും ഫോണ്‍നമ്പറുമൊക്കെ അയച്ചുതന്നു അതിന് ശേഷം. ഞാൻ ആദ്യമായി വിളിച്ചു, അച്ഛനെ വിളിച്ചപ്പോള്‍ ഞാന്‍ നിങ്ങളുടെ മകളാണെന്നാണ് കരുതുന്നത് എന്നാണ് ആദ്യം അങ്ങോട്ട് പറഞ്ഞത്. അതുകേട്ട് അച്ഛനും അതുപറയുമ്പോള്‍ ഞാനും കരയുകയായിരുന്നു.

ആ പ്രായത്തിൽ തന്നെയാണ് ഞാൻ അമ്മയെയും ഉപേക്ഷിച്ച് അമ്മമ്മയുടെ കൂടെ താമസമാകുന്നത്. ശേഷം പ്രണയം, വിവാഹം, കുഞ്ഞ്, വിവാഹ മോചനം.. അങ്ങനെ ഒരുപാട് ഘട്ടങ്ങൾ, ശേഷം ഇപ്പോൾ വരെ ഞാൻ ഒറ്റക്കാണ്, മകളുടെ വിവാഹം കഴിഞ്ഞു, എനിക്ക് ഇപ്പോൾ ഒരു ജോലി ഇല്ലാത്തതിനാൽ ആകെ കഷ്ടത്തിലാണ്, തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് താരം ഇപ്പോള്‍ ജീവിക്കുന്നത്. സാമ്പത്തികമായി ഒന്നുമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല, അതൊരു വലിയ അനുഗ്രഹമായി കാണുന്നു.
എന്റെ ഇപ്പോഴത്തെ ജീവിതം വളരെ ബുദ്ധിമുട്ടാണ്, നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും എന്നും ഐശ്വര്യ പറയുന്നു. കൂടാതെ തനിക്ക് സിനിമകള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ആ ഒരൊറ്റ പ്രതീക്ഷയിലാണ് താൻ കഴിയുന്നതെന്നും ഐശ്വര്യപറയുന്നു.
ഇതുകൂടാതെ മാനസികമായും താൻ ഏറെ വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്, അമിത ഉത്കണ്ഠ തുടങ്ങിയ മാനസികാസ്വസ്ഥ്യങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. സുഹൃത്തുക്കളുടെ പിന്തുണയും യോഗയും തനിക്ക് ഇപ്പോള്‍ വലിയ ആശ്വാസം നല്‍കുന്നുവെന്നും സ്ഥിരമായി ഇപ്പോള്‍ മരുന്നു കഴിക്കാറില്ലെന്നും ഐഷ്വര്യ പറയുന്നുണ്ട്. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന ഐഷ്വര്യയുടെ ഇപ്പോഴത്തെ ഈ മോശം അവസ്ഥ ആരാധകരെയും ഏറെ വിഷമിപ്പിക്കുന്നു എന്നാണ് കൂടുതൽ പേരും അവകാശപ്പെടുന്നത്.
Leave a Reply