
ഒരു വിവേചനവും ഒരു ദേവനോ ദേവിയോ നല്‍കിയിട്ടില്ല, ഇതെല്ലാം മനുഷ്യരുണ്ടാക്കിയ ചട്ടങ്ങളാണ് ! ശബരിമലയിലും ഇത് ബാധകമാണ് ! ഐഷ്വര്യ രാജേഷ് പറയുന്നു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ഐഷ്വര്യ രാജേഷ്. മലയാളികൾക്കും അവർ വളരെ പ്രിയങ്കരിയാണ്, ജോമോന്റെ സുവിശേഷം, സഖാവ് എന്നീ സിനിമകളിൽ കൂടിയാണ് ഐഷ്വര്യ മലയാളത്തിൽ സജീവമായത്. ഇപ്പോഴിതാ മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ തമിഴ് പതിപ്പ് പതിപ്പിൽ ഐശ്വര്യ രാജേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ താരത്തിന്റെ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്.
ആരധനാലയങ്ങളിൽ സ്ത്രീകൾക്ക് കല്പിച്ചിരിക്കുന്നു വിലക്കുകൾക്ക് എതിരെയാണ് ഐഷ്വര്യ സംസാരിച്ചിരിക്കുന്നത്. ഐഷ്വര്യയുടെ വാക്കുകൾ ഇങ്ങനെ, എന്നെ സംബന്ധിച്ച് ദൈവത്തിന് സ്ത്രീ, പുരുഷ വ്യത്യാസമില്ല. ഒരു ദൈവവും വിശ്വാസികൾക്ക് ക്ഷേത്രത്തിലെത്തുന്നതിന് ഒരു മാനദണ്ഡവും വെച്ചിട്ടില്ല. ഇതെല്ലാം മനുഷ്യരുണ്ടാക്കിയ ചട്ടങ്ങളാണ്. ശബരിമലയെന്നു മാത്രമല്ല, ഒരു ക്ഷേത്രത്തിലും സ്ത്രീകൾ പ്രവേശിക്കുന്നതിൽ ഒരു വിവേചനവും ഒരു ദേവനോ ദേവിയോ നൽകിയിട്ടില്ല.

ഏത് പുരാണത്തിലാണ് അത്തരം വിവേചനങ്ങൾ പറഞ്ഞിരിക്കുന്നത്, നമ്മൾ എന്തു കഴിക്കണം, എന്തു ചെയ്യണം എന്നും ഒരു ദൈവവും പറഞ്ഞിട്ടില്ല. ഇതെല്ലാം നമ്മൾ മനുഷ്യരാണ് സൃഷ്ടിച്ചത്. ദൈവത്തിന് ഈ വേർതിരിവുമായി ഒരു ബന്ധവുമില്ല, അതുപോലെ തന്നെയാണ് ശബരിമല ക്ഷേത്രത്തിന്റെ കാര്യവും. ഒരു പ്രത്യേക വിഭാഗം ഭക്തർ പുണ്യഭൂമിയിൽ പ്രവേശിക്കുന്നതിൽ ഒരു ദൈവത്തിനും അസ്വസ്ഥനാകാൻ കഴിയില്ല. ദൈവങ്ങൾക്ക് മുന്നിൽ മനുഷ്യർ എല്ലാം തുല്യരാണ്. മനുഷ്യ നിർമിതമായ വിവേചനങ്ങളാണ് ഇപ്പോൾ ഇവിടെ നിലനിൽക്കുന്നത്. സ്ത്രീകളുടെ ജീവിതം അടുക്കളയില്‍ അവസാനിക്കാനുള്ളതല്ല, അവരുടെ കഴിവുകളും പ്രകടമാക്കാനുള്ളതാണ്.
വളരെ സാധാരണ ജീവിതത്തിൽ നിന്നും സിനിമയിൽ എത്തി ഇന്ന് മുൻ നിര നായികയായി തുടരുന്ന ഐഷ്വര്യ ഏറെ ഇഷ്ടത്തോടെ ചെയ്ത ഒരു സിനിമയാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ എന്നാണ് പറയുന്നത്. തമിഴിലും ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ എന്ന് തന്നെ പേരിട്ട ചിത്രം ഫെബ്രുവരി 3ന് ആണ് തിയറ്ററിലെത്തുന്നത്. മലയാളത്തില്‍ നിമിഷ സജയന് അവതരിപ്പിച്ച റോളിലാണ് ഐശ്വര്യ തമിഴില്‍ എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത് മലയാള ചിത്രം ലോക ശ്രദ്ധ നേടുകയും, നിരവധി പ്രമുഖർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.
Leave a Reply