
ഒരു നിമിഷത്തില്‍ ഉണ്ടാകുന്ന, ആലോചിക്കാതെയുള്ള തീരുമാനമാണ് എന്റെ ജീവിതം തകർത്തത് ! വിധിയാണ് !ഇങ്ങനെ നശിച്ചുപോകേണ്ട ആളായിരുന്നില്ല ഞാൻ ! ജീവിതത്തെ കുറിച്ച് ഐഷ്വര്യ പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു ഐഷ്വര്യ. അവർ മലയാളികൾക്കും വളരെ പ്രിയങ്കരിയാണ്. പ്രശസ്ത നടി ലക്ഷ്മിയുടെ മകളാണ് ഐഷ്വര്യ. ഇതിനോടകം ഏറെ പ്രയാസകരമായ ജീവിത പ്രതിസന്ധിയെ അതിജീവിച്ച ആളുകൂടിയാണ് ഐഷ്വര്യ. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അവർ തമിഴ് ഗ്ലിറ്റ്സിനു നല്കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
നടിയുടെ വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ എവിടെയും വിജയിക്കാൻ കഴിയാതെ പോയ ആളാണ് ഞാൻ, കരിയറിൽ ആയാലും കുടുംബം ആയാലും എല്ലാം പരാജയം. എന്നെ സിനിമയിൽ കൊണ്ടുവരുന്നതിനോട് എന്റെ അമ്മക്ക് എതിർപ്പായിരുന്നു, എനിക്ക് അമേരിക്കയിൽ പോയി സെറ്റിൽ ചെയ്യാനായിരുന്നു ആഗ്രഹം. അതിനായി എല്ലാം റെഡിയായിരുന്നു. ആ സമയത്താണ് സിനിമയിലേക്ക് ഓഫർ വരുന്നത്.
അമ്മയുടെ എതിർപ്പിനെ അവഗണിച്ച് ഞാൻ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ വഴക്ക് ഇട്ടു, ആ വീട്ടിൽ നിന്നും ഞാനും എന്റെ അമ്മുമ്മയും കൂടി ഇറങ്ങി മറ്റൊരു വീട്ടിൽ താമസമായി. അങ്ങനെ എനിക്ക് മുത്തശ്ശിയെ നോക്കേണ്ടി വന്നു. അവരെ ഇവിടെയിട്ടിട്ട് യുഎസില്‍ പോകാന്‍ പറ്റില്ലായിരുന്നു എനിക്ക്. ഇവിടെയും അവരെ ഒറ്റയ്ക്ക് വിടാന്‍ പറ്റില്ല. അതിനാല്‍ സിനിമയില്‍ തുടരേണ്ട സാഹചര്യം സ്വഭാവികമായി വന്നു ചേരുകയായിരുന്നു. എന്നാൽ അവിടെ നിന്നും എനിക്ക് ഒന്നും തന്നെ നേടാൻ കഴിഞ്ഞല്ല. ഒരുപാട് ചതിക്കുഴികളിൽ വീഴുകയും ചെയ്തു.

നമുക്ക് സിനിമ കുറയുകയും വരുമാനം ഇല്ലാതാകുകയും ചെയ്യുമ്പോൾ അതുവരെ കൂടെ ഉണ്ടായിരുന്ന എല്ലാവരും ഓടി പോകും. കൈയ്യില്‍ കാശുണ്ടെങ്കില്‍ സുഹൃത്തുക്കളടക്കം എല്ലാവരും കൂടെയുണ്ടാവും. കാശില്ലെങ്കില്‍ ആരും ഉണ്ടാവില്ല. അങ്ങനെയുള്ളവര്‍ റിയല്‍ അല്ല. അങ്ങനെ ഞാന്‍ നല്ല സുഹൃത്തുക്കളാണെന്ന് കരുതിയവരൊക്കെ എന്റെ ജീവിതത്തില്‍ നിന്നും പോയി. അതെനിക്ക് ഒരു പാഠമായിരുന്നു. രണ്ടാമത്തെ കാര്യം ബിസിനസ് ആശയങ്ങളുമായി വരുന്നവരെ വിശ്വസിക്കരുത്. അവർ പലതും പറഞ്ഞ് നിങ്ങളെ വശത്താക്കും. പക്ഷെ അവിടെയും നിങ്ങൾ ചതിക്കപ്പെടും.
അതുപോലെ നിങ്ങളുടെ കാമുകനെ ഒരിക്കളം അടുത്ത സുഹൃത്തിന് പരിചയപെടുത്തരുത്. എനിക്ക് അങ്ങനെയും ചതി പറ്റി. ആ വൃത്തികെട്ടവൻ എന്നെ ചതിച്ചു. . വിശ്വാസം തന്നെ നഷ്ടപ്പെട്ടത് മനുഷ്യന്മാരില് നിന്നുമാണ്. അതിലും ഭേദം വല്ലോ പട്ടിയോ പൂച്ചയോ ആണെന്ന് പിന്നീട് മനസിലാക്കി.. അനുഭവമാണ് എന്നെ അവിടെ എത്തിച്ചത്. സിനിമയിൽ എത്തിയിട്ട് 34 വർഷമായി. ഒന്നും നേടിയില്ല. ഇതുപോലൊരു മേഖലയില്‍ നില്‍ക്കുന്നതിന് പകരം മറ്റെവിടെ പോയിരുന്നാലും താന്‍ ജീവിതത്തില്‍ വിജയിക്കുമായിരുന്നു. സിനിമയില്‍ അധിക്ഷേപങ്ങള്‍ ആദ്യം നമ്മുടെ രൂപത്തില്‍ നിന്നുമാണ് തുടങ്ങുന്നത്. നീ നിന്റെ അമ്മയെ പോലെ സുന്ദരി അല്ലല്ലോ എന്നത് കെട്ടാണ് ഞാൻ വളർന്നത്. അതെന്താ എനിക്ക് എന്റെ അച്ഛനെ പോലെ ആയിക്കൂടെ എന്ന് തിരിച്ചു ചോദിക്കും… എന്നും ഐഷ്വര്യ പറയുന്നു.
Leave a Reply