
ആരാധ്യയെ പോലെ പെരുമാറുന്നത് നിര്‍ത്തൂ ! പൊതുവേദിയിൽ ഐശ്വര്യയെ ശകാരിച്ച് ബച്ചന് ! കാരണം ഇതാണ് !
ലോകം മുഴുവൻ ആരാധിക്കുന്ന താര കുടുംബമാണ് ബച്ചൻ കുടുബം. ഇവരുടെ ഈ കുടുംബത്തിലേക്ക് ലോക സുന്ദരി ഐഷ്വര്യ റായി കൂടി എത്തിയതോടെ താര കുടുബത്തിന്റെ ശോഭ കുറച്ചുകൂടി വർദ്ധിക്കുകയായിരുന്നു. ഇവരുടെ ഓരോ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വളരെ വേഗമാണ് വൈറലായി മാറുന്നത്. അത്തരത്തിൽ ഐഷ്വര്യയുടെയും ബച്ചന്റെയും ഒരു പഴയ വിഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.
ആ വിഡിയോയിൽ ബച്ചൻ ഐഷ്വര്യയെ സ്നേഹത്തോടെ ശകാരിക്കുന്നതും കാണാം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമിതാഭ് ബച്ചനെ കെട്ടിപ്പിടിച്ച് സംസാരിക്കുന്ന ഐശ്വര്യയെയും കൊച്ചുമകളെ പോലെ പെരുമാറുന്നത് നിര്‍ത്തൂ എന്ന് പറയുന്നതും വീഡിയോയില്‍ കാണാം. ”ഇദ്ദേഹമാണ് ബെസ്റ്റ്” എന്നാണ് ഐശ്വര്യ അമിതാഭിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറയുന്നത്. പിന്നാലെ തമാശയോടെ ഐശ്വര്യയെ താരം ശകാരിക്കുന്നതും കാണാം. ആരാധ്യയെ പോലെ പെരുമാറുന്നത് നിര്‍ത്തൂ” എന്നാണ് ബച്ചന് പറയുന്നത്.
ഇത് കേട്ട് ബച്ചനെ ഏറെ കുസൃതിയോടെ നോക്കികൊണ്ട് ഐഷ്വര്യ പറഞ്ഞത് “എന്നാലും ഇക്കാര്യം എല്ലാവര്ക്കും അറിയാം” എന്നാണ്. അങ്ങനെ പറഞ്ഞുകൊണ്ട് അവർ വീണ്ടും ബിഗ് ബിയെ ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. എല്ലാ വര്‍ഷവും ഭര്‍ത്താവിന്റെ പിതാവായ ബച്ചന്റെ പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യ പോസ്റ്റ് പങ്കുവെയ്ക്കാറുണ്ട്. അമ്മായി അച്ഛൻ മരുമകൾ എന്നതിലുപരി ഇവർ ഇരുവരും വളരെ നല്ല സുഹൃത്തുക്കൾ കൂടിയാണ്.
2007 ലാണ് അഭി,ഷേക് ബച്ചന് ഐശ്വര്യ റായിയെ വിവാഹം കഴിക്കുന്നത്. മറ്റുള്ളവരുടെ പ്രവചനങ്ങളെ എല്ലാം കാറ്റിൽ പറത്തികൊണ്ടുള്ള ദാമ്പത്യ ജീവിതമായിരുന്നു പിന്നീട് ഇവരുടേത്. തന്റെ പ്രൊഫെഷണൽ ലൈഫും അതോടോപ്പനം കുടുംബ ജീവിതവും ഒരുമിച്ച് വളരെ മനോഹരമായി മുന്നോട്ട് കൊണ്ടുപോയ ഐശ്വര്യ മറ്റു താര റാണിമാർക്ക് ഒരു വലിയ അതിശയമായിരുന്നു. ശേഷം അവർക്ക് ഒരു മകൾ ജനിച്ചു, മകളുടെ കാര്യത്തിലും ഐഷ്വര്യ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബോളിവുഡിലെ സൂപ്പർ മദർ എന്ന പേരും സ്വന്തമാക്കി.

ഐഷ്വര്യയും അമ്മായി അമ്മ ജയാ ബച്ചനും തമ്മിൽ വളരെ അടുത്ത ബന്ധമാണ് എങ്കിലും ചില സന്ദർഭങ്ങളിൽ ജയയുടെ പെരുമാറ്റം ഐശ്വര്യയുടെ ആരാധകർക്ക് അത്ര പിടിക്കാറില്ല. ഒരിക്കൽ ജയാ ബച്ചന് നടത്തിയൊരു പ്രസ്താവനയാണ് ആരാധകരെ ഏറെ പ്രകോപിപ്പിച്ചിരുന്നു.ഒരിക്കല്‍ കോഫി വിത്ത് കരണില്‍ ജയ ബച്ചന് അതിഥിയായി എത്തിയിരുന്നു. മരുമകള്‍ ഐശ്വര്യയെക്കുറിച്ച് ജയ മനസ് തുറന്നത്. അവള് നല്ലവളാണ്. എനിക്ക് അവളെ ഒരുപാടിഷ്ടമാണ്. ഞങ്ങള്‍ ഒരുമിച്ചുണ്ടാകുമ്പോൽ അവള് ഒരിക്കലും സ്വയം മുന്നിലേക്ക് വരാന്‍ നോക്കാറില്ല. പിന്നില്‍ നില്ക്കുന്ന അവളുടെ സ്വഭാവം എനിക്കിഷ്ടമാണ്. അവള് ശാന്തയാണ്. എല്ലാം ശ്രദ്ധയോടെ കേള്‍ക്കും. മറ്റൊരു കാര്യം അവള് കുടുംബവുമായി വളരെയധികം ഇഴുകിചേര്‍ന്നുവെന്നതാണ്.
അവൾ എപ്പോഴും എനിക്ക് പിന്നിൽ തന്നെ നിൽക്കാനാണ് ഇഷ്ടം ഒരിക്കലും മുന്നോട്ട് വന്നിട്ടില്ല, അതുതന്നെയാണ് എനിക്ക് അവളെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണമായത് എന്നും ജയാ പറഞ്ഞതാണ് ആരാധകർക്ക് ഇഷ്ടമാകാതെ വന്നത്.
Leave a Reply