
അജിത്ത് ഷാലിനൊപ്പം സന്തുഷ്ട ജീവിതം ! പക്ഷെ അജിത്ത് കൈവിട്ട തന്റെ ആദ്യ കാമുകി ! നടി ഹീരയുടെ ഇപ്പോഴത്തെ ജീവിതം ! ചർച്ചയാകുന്ന തുറന്ന് പറച്ചിൽ !
തല എന്ന വിളിപ്പേരിൽ തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ അജിത്ത് ഇന്ന് അതിനുമപ്പുറം ലോകമെങ്ങും ആരാധിക്കുന്ന സുപ്രീം സ്റ്റാറാണ്. ഒരു തലമുറയുടെ ആവേശമാണ്. ഇന്ന് അദ്ദേഹം എത്തിനിൽക്കുന്ന ഈ താര പദവിക്ക് പറയാൻ ഒരുപാട് കഷ്ടപ്പാടിന്റെ കഥയുണ്ട്. എന്നാല്‍ സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെ അജിത്ത് ഇന്റസ്ട്രി കീഴടക്കിയത് ഒരു വലിയ കഥയാണ്. അതിനിടയില്‍ പല അപമാനങ്ങളും നടന് നേരിടേണ്ടി വന്നിട്ടുണ്ട്. പല വിപരീത സാഹചര്യങ്ങളെയും മറി കടന്നാണ് ഇന്ന് കാണുന്ന നിലയിലേക്ക് അജിത്ത് എത്തിയത്.
മലയാളത്തിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ശാലിനി തമിഴ് സിനിമയിലും സജീവമായിരുന്നു. 1999 ൽ ‘അമർക്കളം’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ശാലിനിയും, അജിത്തും പരിചയപ്പെടുന്നത്. പിന്നീടാ സൗഹൃദം പ്രണയമായി വളരുകയും വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. 2000 ത്തിലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ 23 വർഷമായി ദക്ഷിണേന്ത്യൻ സിനിമാ ഇന്ഡസ്ട്രിയിലെ പെർഫക്ട് ജോഡികളായി ആരാധിക്കപ്പെടുന്നവരാണ് ഇവർ. അഭിനയ രംഗത്തു നിന്നും വിട പറഞ്ഞ് രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടു എങ്കിലും ശാലിനിക്ക് ഇന്നും ആരാധകർ ഏറെയാണ്.
അഭിനയം തനിക്ക് ഇഷ്ട്ടമാണ് പക്ഷെ അതിനേക്കാൾ എനിക്ക് അഡിക്ഷൻ തോന്നിയത് അജിത്തിനൊപ്പമുള്ള ജീവിതത്തോടാണ്. വീടും, അഭിനയവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിവുള്ള ഒരാളല്ല ഞാൻ. അതിനാൽ തന്നെ കുടുംബത്തിന് വേണ്ടി, അഭിനയം അവസാനിപ്പിക്കാൻ എനിക്ക് യാതൊരു മടിയും തോന്നിയിട്ടില്ല എന്നാണ് പലപ്പോഴായി ശാലിനി പറഞ്ഞത്. എന്നാൽ അജിത്ത് ശാലിനിയെ പ്രണയിക്കുന്നതിന് മുമ്പ് നിർണ്ണയം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടി മലയാളികൾക്ക് സുപരിചിതയായ നടി ഹീരയുമായി അജിത്ത് പ്രണയത്തിലായിരുന്നു.

വളരെ ശക്തമായ പ്രണയമായിരുന്നു ഇവരുടേത്. യ ഹീരാ രാജഗോപാലുമായി പ്രണയത്തിലായിരുന്നു. 1996 ൽ പുറത്തിറങ്ങിയ കാതൽ കോട്ടൈ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ആ സെറ്റിൽ വെച്ച് അജിത്ത്, ഹീരയ്ക്ക് പ്രേമലേഖനം എഴുതിയെന്നതും അക്കാലത്തെ ചൂടൻ വാർത്തകളിൽ ഒന്നായിരുന്നു. പക്ഷെ അജിത്തുമായുള്ള ബന്ധം ഹീരയുടെ കരിയറിനെ ബാധിക്കും എന്ന് കണ്ട ഹീരയുടെ അമ്മ വിഷയത്തിൽ ഇടപെട്ടു. 1999 ൽ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിക്കുകയും ചെയ്തു.
ശേഷം അജിത്ത് അതേ വർഷം തന്നെ ശാലിനിയുമായി പ്രണയത്തിലാകുകയും എന്നാൽ ഹീര കരിയറിന്റെ തിളങ്ങുന്ന ഘട്ടത്തിൽ വെച്ച് തന്നെ അഭിനയജീവിതത്തോട് വിട പറഞ്ഞു. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ വേണ്ടിയാണ് താൻ അഭിനയജീവിതം ഉപേക്ഷിക്കുന്നത് എന്നായിരുന്നു അന്ന് ഹീരയുടെ പ്രതികരണം. മൂന്നു വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ ബിസിനസ് നടത്തുന്ന പുഷ്കർ മാധവിനെ വിവാഹം കഴിച്ചെങ്കിലും 2006 ൽ ഇരുവരും വിവാഹമോചിതരായി. അമേരിക്കൻ പൗരത്വം ലഭിച്ച ഹീര അവിടെ തന്നെ തുടരുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിലും, സ്ത്രീ മുന്നേറ്റ പ്രവർത്തനങ്ങളും ചെയ്ത് തന്റെ ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കുകയാണ് ഇപ്പോൾ ഹീര. ബയിൽവൻ രംഗനാഥൻ എന്ന നടനാണ് ഹീരയുടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ഇപ്പോൾ തുറന്ന് സംസാരിച്ചത്.
Leave a Reply