
‘അജിത്ത് വാഴ്ക’, ‘വിജയ് വാഴ്ക’, എന്ന് പറയുന്നവരോട്, നിങ്ങളെപ്പോഴാണ് വാഴപ്പോകുന്നത് ! ദയവായി നിങ്ങൾ നിങ്ങളുടെ ജീവിതത്തിന് പ്രാധാന്യം നൽകുക ! ആരാധകരോട് അജിത്തിന് പറയാനുള്ളത് !
തമിഴകത്ത് ഏറെ ആരധകരുള്ള താരമാണ് അജിത് കുമാർ, പക്ഷെ മറ്റു താരങ്ങളെ അപേക്ഷിച്ച് ആരാധകർക്ക് വലിയ പ്രാധാന്യം നൽകാത്ത ആളാണ് അജിത്, തന്റെ പേരിലുള്ള ഫാൻസ് അസോസിയേഷനുകൾ പോലും പാടില്ല എന്ന ചിന്താഗതിക്കാരനാണ് അജിത്. അദ്ദേഹത്തിന്റെ ഈ നിലപാട് പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട് എങ്കിലും തന്റെ അതെ വാക്കുകളിൽ ഉറച്ചു നിൽക്കുന്ന ആളുകൂടിയാണ് അജിത്. ഞായറാഴ്ച നടന്ന കാർ റേസിംഗ് ടീം അജിത് കുമാർ റേസിംഗ് 24H ദുബായ് 2025 ലെ 991 വിഭാഗത്തിൽ മൂന്നാം സ്ഥാനത്തെത്തി രാജ്യത്തിന് അഭിമാനമായ നടൻ അജിത് കുമാർ.
തന്റെ റേസ് കാണാൻ ദുബായിൽ എത്തിയ തന്റെ ആരാധകരോട് നന്ദി പറഞ്ഞ അജിത് അതിനൊപ്പം ആരാധകർക്ക് ചില ഉപദേശവും നൽകി, ആ വാക്കുകൾ ഇങ്ങനെ, മറ്റൊരാൾ ചെയ്യുന്നതിനെക്കുറിച്ച് വിഷമിക്കരുത്. നിങ്ങളുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തുടർന്ന് തൻ്റെ ആരാധകരോട് താൻ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം ഓർത്തെടുത്തു. “സിനിമകൾ കാണുക. എല്ലാം നന്നായി. പക്ഷേ നിങ്ങൾക്കറിയാമോ…’അജിത് വാഴ്ഗ, വിജയ് വാഴ്ഗ’ (അജിത്, വിജയ് നീണാൾ വാഴട്ടെ)… നിങ്ങൾ എപ്പോഴാണ് ജീവിക്കാൻ പോകുന്നത്,
നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണ്, എന്നാൽ ദയവായി നിങ്ങളുടെ ജീവിതം ജീവിക്കുക. എൻ്റെ ആരാധകരും ജീവിതത്തിൽ വളരെ നന്നായി പ്രവർത്തിക്കുന്നു, സന്തോഷത്തോടെ കഴിയുന്നു എന്നറിയുമ്പോൾ ഞാൻ വളരെ സന്തോഷവാനായിരിക്കും. അവർ നല്ലവരായിരിക്കുമ്പോൾ, അവർ എൻ്റെ സമപ്രായക്കാരോടും എൻ്റെ സഹതാരങ്ങളോടും ദയ കാണിക്കും, അവർക്ക് നല്ല ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

ജീവിതം വളരെ ചെറുതാണ്. നമ്മുടെ കൊച്ചുമക്കൾ നമ്മളെ ഓർക്കാൻ പോകുന്നില്ല. അതിനാൽ, ഇത് മനസ്സിൽ വയ്ക്കുക. കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുള്ള ജീവിതം നോക്കുക, എന്ത് സംഭവിക്കുമെന്ന് വിഷമിക്കരുത്. ഈ നിമിഷത്തിനായി ജീവിക്കുക. ഇപ്പോൾ ജീവിക്കുക. കാരണം ഒരു ദിവസം നമ്മളെല്ലാം മരിക്കും, അതാണ് സത്യം. നമുക്കെല്ലാവർക്കും കഠിനാധ്വാനം ചെയ്യാം, നന്നായി കളിക്കാം, സന്തോഷിക്കാം. ആരോഗ്യവാനായിരിക്കുക, ശാരീരികമായി മാത്രമല്ല, മാനസികമായും. നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു എന്നും അജിത് പറയുന്നു.
എന്നാൽ ഇതേ കാരണത്താൽ അജിത്തിനെ വിമർശിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റും മുൻ നിർമാതാവുമായ അന്തനൻ രംഗത്ത് വന്നിട്ടുണ്ട്, ആരാധകരെ അജിത്ത് തള്ളിപ്പറഞ്ഞെന്ന് അന്തനൻ വാദിക്കുന്നു. ലക്ഷക്കണക്കിനുള്ള ആരാധകരാണ് അജിത്തിന്റെ ശമ്പളം നിർണയിക്കുന്നത്. ആയിരം പേർക്ക് ഇരിക്കാൻ പറ്റുന്ന തിയറ്ററിൽ 50000 പേർ പുറത്ത് നിൽക്കുന്നുണ്ടെങ്കിൽ അതാണ് വലിയ ഓപ്പണിംഗ്. ഇതുവരെയും അജിത്തിന്റെ ആരാധകർ വലിയ ഓപ്പണിംഗ് താരത്തിന്റെ സിനിമകൾക്ക് നൽകുന്നു. ഈ ഓപ്പണിംഗ് കാരണമാണ് അജിത്ത് പ്രതിഫലമായി 160 കോടി ചോദിച്ചാലും ലഭിക്കുന്നത് എന്നും വന്ന വഴി മറക്കരുതെന്നും അദ്ദേഹം വിമർശിച്ചു.
Leave a Reply