
കോടികൾ പ്രതിഫലമായി തന്നാലും അജിത്തിന്റെ നായികയായി ഇനി ഉണ്ടാവില്ല ! അജിത്തിനെ റിമൂവ് ചെയ്ത് വിഘ്നേശ് ശിവനും
ഇപ്പോൾ തമിഴകത്ത് അജിത്തിന്റെ പുതിയ സിനിമയുടെ ചർച്ചകളാണ് നടക്കുന്നത്. അജിത്തിന്റെ ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചിത്രം തുനിവ് ആണ്. ചിത്രം മികച്ച വിജയം നേടിയിരുന്നു. അതിനു ശേഷം ‘എകെ 62’ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന്റെ സംവിധായകൻ വിഘ്നേശ് ശിവൻ ആയിരിക്കും എന്നായിരുന്നു ഒഫീഷ്യലി തന്നെ അറിയിച്ചിരുന്നത്. എന്നാല്‍ വിഘ്നേശ് ശിവനായിരിക്കില്ല അജിത്ത് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം നിർമ്മാതാക്കൾ രംഗത്ത് വന്നിരുന്നു.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിന്റെ അറുപത്തിരണ്ടാം ചിത്രം സംവിധാനം ചെയ്യുക വിഘ്നേശ് ശിവനായിരിക്കില്ല എന്ന് വ്യക്തമായിരിക്കുകയാണ്. വിഘ്നേശ് ശിവൻ, അജിത്ത് ചിത്രം തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ഇക്കാര്യം ഉറപ്പായത്. എന്തുകൊണ്ടാണ് വിഘ്നേശ് ശിവൻ അജിത്ത് ചിത്രത്തില്‍ നിന്ന് മാറിയതെന്ന് വ്യക്തമല്ല. വിഘ്നേഷ് ശിവന് ഒരുക്കാനിരുന്ന സിനിമയുടെ പരാജയ സാധ്യത മുന്നില്‍ കണ്ട് നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് വിഘ്നേശ് ശിവനെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. അറ്റ്ലിയാകും അജിത്ത് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യും എന്ന് വാര്‍ത്തകളുണ്ട്.

ചിത്രത്തിന്റെ ചർച്ചകൾക്ക് വേണ്ടി ലണ്ടനില്‍ അജിത്തും വിഘ്നേഷ് ശിവനും ലൈക പ്രൊഡക്ഷന്‍ ടീമും ഒത്തുകൂടിയിരുന്നു. ഈ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. വിഘ്നേശ് ശിവന്റെ കഥയില്‍ അജിത്തിന് താല്പര്യക്കുറവ് ഉണ്ടായിരുന്നുവെന്നും ഈ വിഷയത്തില്‍ ഇടപെടാന്‍ നയന്‍താര ശ്രമിച്ചിരുന്നുതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് വിഘ്നേഷിനെ ചിത്രത്തില്‍ നിന്നും മാറ്റിയത്. ഇതില്‍ നയന്‍താരയ്ക്ക് അതൃപ്തി ഉണ്ടെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ഈ ചിത്രത്തിൽ അജിത്തിന്റെ നായികയായി ആദ്യം പരിഗണിച്ചതും നയൻതാരയെ ആയിരുന്നു. എന്നാൽ ഇപ്പോൾ അതും മാറ്റി നയൻസിന് പകരം തൃഷ അജിത്തിന്റെ നായികയായി എത്തും എന്നാണ് പുതിയ റിപോർട്ടുകൾ. എത്ര കോടികള്‍ ലഭിച്ചാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന തീരുമാനത്തിലാണ് നയന്‍താര എന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതുകൂടാതെ ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
Leave a Reply