
ജീവിതത്തിൽ നമ്മുടെ പങ്കാളിയെ മനസിലാക്കുന്നതിലും, അവർക്ക് സ്വാതന്ദ്ര്യം നൽകുന്നതിലുമാണ് ജീവിത വിജയം ! ശാമിലി പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ തന്നെ ബാല താരമായി തിളങ്ങിയ താരങ്ങളാണ് ശാലിനിയും ശാമിലിയും. സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ കൈയ്യടി നേടിയ ഈ കുട്ടി താരങ്ങൾ നായികയായും പിന്നീട് സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘എന്റെ മാമാട്ടിക്കുട്ടിഅമ്മക്ക്’ എന്ന ചിത്രത്തിലൂടെയാണ് ശാലിനി അഭിനയ രംഗത്ത് എത്തുന്നത്, ആദ്യ ചിത്രത്തിന് തന്നെ ആ വർഷത്തെ മികച്ച ബാല താരത്തിനുള്ള കേരളം സ്റ്റേറ്റ് അവാർഡ് ശാലിനിക്ക് ലഭിച്ചിരുന്നു… ബാലതാരമായി തന്നെ തമിഴിലും, കന്നഡയിലും, തെലുങ്കിലും അഭിനയിച്ച താരത്തിന് ആ സമയത്തുതന്നെ നിരവധി ആരാധകരുണ്ടായിരുന്നു. ബാലതാരമായിരിക്കെ തന്നെ ഏകദേശം അൻപത്തി ഒന്ന് ചിഒക്കെ ത്രങ്ങൾ ബേബി ശാലിനി ചെയ്തിരുന്നു.
ശാമിലിയും ഒട്ടും പുറകിലല്ല, മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം വരെ നേടിയ ആളാണ് ശാമിലി. ഇപ്പോഴിതാ ശാമിലി നൽകിയ ഒരു അഭിമുഖത്തിലെ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദേശിയ അവാർഡ് വാങ്ങിക്കുന്നത് ഒക്കെ ചെറുതായി മനസ്സിൽ എവിടെയോ ഓർമയുണ്ട്. പക്ഷെ വളർന്ന ശേഷം എല്ലാവരും അതിന്റെ മഹത്വം പറഞ്ഞ് മനസിലാക്കി തന്നപ്പോഴാണ് എനിക്ക് ശെരിക്കും എന്നെ കുറിച്ച് ഓർത്ത് അഭിമാനം ഉണ്ടായത്.
പക്ഷെ പഠന ശേഷം ഈ ചിന്തകൾ എല്ലാം പോയി, പിന്നെ അത് മാത്രമായിരുന്നു ,മനസ്സിൽ. ഗ്രാജുവേഷൻ ചെയ്തു ശേഷം മാസ്റ്റേഴ്സ് പഠിക്കാനായി സിംഗപ്പൂർ പോയി. ഫിലിം പ്രൊഡക്ഷനാണ് പഠിച്ചത്. പഠന സമയത്തും എനിക്ക് കൂടുതൽ താല്പര്യം പാട്ടിനോടും ഡാൻസിനോടുമായിരുന്നു. പരിപാടികൾക്ക് എല്ലാം ഞാൻ സ്റ്റാർ ആയിരുന്നു. പിന്നെ അക്ക ശാലിനിയും അജിത് ഏട്ടനും, രണ്ടുപേരും എന്റെ ജീവിതത്തിൽ ഒരുപാട് പ്രധാന പെട്ടവരാണ്. അവർ പ്രണയിക്കുന്ന സമയത്ത് അവരുടെ ഹംസം ആകാൻ കഴിഞ്ഞിരുന്നു.

ചേട്ടൻ വാങ്ങി തരുന്ന പൂക്കൾ ഞാൻ ചേച്ചിയുടെ കൈകളിൽ എത്തിക്കുമായിരുന്നു. അവരുടെ ലവ് സ്റ്റോറിയുടെ ഭാഗമായത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. അജിത്ത് ചേട്ടൻ വളരെ ലിബറലാണ്. അവരുടെ റിലേഷൻഷിപ്പിൽ സ്വാതന്ത്ര്യത്തിന് വലിയൊരു സ്ഥാനം കൊടുത്തിട്ടുണ്ട്. നമ്മുടെ പങ്കാളിക്ക് സ്വാതന്ദ്ര്യം കൊടുത്താൽ അവരെ കൂടുതൽ ഹാപ്പിയായി വെക്കാൻ പറ്റുമെന്ന് ചേച്ചിയുടെയും ചേട്ടന്റെയും ജീവിതം കണ്ടാണ് ഞാൻ പഠിച്ചത്.
മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടായാൽ അത് സാധിച്ചെടുക്കുന്ന ആളാണ് ചേട്ടൻ. അദ്ദേഹം നല്ലൊരു ഫോട്ടോഗ്രാഫറുമാണ്. വളരെ നന്നായി ഭക്ഷണം പാകം ചെയ്യും. അതുപോലെ എല്ലാ കറക്ടായി ചെയ്യണമെന്നതിൽ പെർഫെക്ഷനിസ്റ്റാണ് ശാലിനി. അവർ രണ്ടുപേരിൽ ശാലിനിയാണ് ഹ്യൂമർ പേഴ്സൺ. ചേട്ടന് വൃത്തി അൽപ്പം കൂടുതലാണ്. അതിന് വേണ്ടതെല്ലാം അദ്ദേഹം ചെയ്യുകയും ചെയ്യും. വളരെ ഹാപ്പി ഫാമിലിയാണ് അവരുടേത് എന്നും ശാമിലി പറയുന്നു. അതുപോലെ ,മഞ്ജു വാര്യരും അടുത്തിടെ പറഞ്ഞിരുന്നു, ഉള്ളിൽ കള്ളമില്ലാത്ത ആളാണ് അജിത് സാർ എന്നും, ശാലിനി തന്റെ സുഹൃത്ത് ആണെന്നും അവരുടെ ജീവിതം വളരെ മനോഹരമാണ് എന്നും മഞ്ജു പറഞ്ഞിരുന്നു.
Leave a Reply