സുരേഷേട്ടനെ എതിർത്ത് സംസാരിച്ചവർ തന്നെ, അദ്ദേഹത്തിന് ജയം സംഭവിച്ചു കഴിഞ്ഞപ്പോള്‍ അതെല്ലാം മാറി സപ്പോർട്ട് എന്ന രീതിക്ക് സംസാരിച്ചു ! അജു വർഗീസ്

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി, തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് ഇപ്പോൾ അദ്ദേഹം കേന്ദ്ര സഹ മന്ത്രിയായി സ്ഥാനം ഏറ്റിരിക്കുകയാണ്, ഇപ്പോഴിതാ സുരേഷ് ഗോപിക്ക് എതിരെ ഒരു സമയത്ത് നടന്ന മാധ്യമ വേട്ടയെ കുറിച്ച് നടൻ അജു വർഗസ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ‘ഗഗനചാരി’ എന്നാ തന്റെ പുതിയ  സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓണ്‍ലൈൻ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിക്ക് ലഭിച്ച വിജയത്തിലും കേന്ദ്ര പദവിയിലും സന്തോഷം പങ്കുവെച്ചത്.

അജുവിന് ഒപ്പം ഗോകുൽ സുരേഷും ഉണ്ടായിരുന്നു, അജുവിന്റെ ആ വാക്കുകൾ ഇങ്ങനെ, ഇലക്ഷൻ റിസള്‍ട്ട് കൗണ്ട് ചെയ്യുന്ന ആദ്യ സമയം സുരേഷേട്ടനെ എതിർത്ത് സംസാരിക്കുന്നവർ ഉണ്ടായിരുന്നു. എന്നാല്‍ ജയം സംഭവിച്ചു കഴിഞ്ഞപ്പോള്‍ അതെല്ലാം മാറി സപ്പോർട്ട് എന്ന രീതിക്ക് സംസാരിച്ചു തുടങ്ങി. പിന്നാലെ, ക്യാബിനറ്റ് പദവി മാറിയന്ന് അറിഞ്ഞപ്പോള്‍ വീണ്ടും ആക്രമിക്കാൻ തുടങ്ങി.

ഏത് വിഷയത്തിലും വളരെ  സത്യസന്ധമായി വാർത്ത കൊടുക്കേണ്ടവരാണ് മാധ്യമങ്ങള്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ വാർത്തകള്‍ കൊടുക്കേണ്ട കാര്യമില്ല. വാർത്തകളെ തെറ്റായി വ്യാഖ്യാനിക്കുന്നതിനോടാണ് ഞാൻ ഉള്‍പ്പെടെയുള്ളവർക്ക് എതിർപ്പ്. സുരേഷേട്ടന്റെ കാഴ്ചപ്പാട് വലുതാണ്. രണ്ടുതവണ അദ്ദേഹം പരാജയപ്പെട്ടു. പക്ഷേ ഇത്തവണ കിട്ടി. അതാണ്, ശ്രമിച്ചാല്‍ കിട്ടിയിരിക്കും എന്നാണ് അജു വർഗീസ് പറഞ്ഞത്.

അതേസമയം തന്റെ അച്ഛൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് ഗോകുൽ സുരേഷിന്റെ ആ വാക്കുകൾ ഇങ്ങനെ, പത്തു മുപ്പതു കൊല്ലം എടുത്തു അച്ഛനെപ്പോലെ സുപരിചിതനായ ഒരാള്‍ക്ക് ജനപിന്തുണ കിട്ടാൻ. ഇപ്പോള്‍ ദ്രോഹിച്ചാല്‍ കുഴപ്പമില്ല എന്ന് തോന്നുമ്പോൾ ദ്രോഹിക്കും. ഇനി ദ്രോഹിക്കാൻ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കുമ്പോൾ അതു നിർത്തും.

അച്ഛന്റെ കോണ്‍ഫിഡൻസ് എന്നു പറയുന്നത് വേറെ റേഞ്ചിലാണ്. ഇത്രയധികം വേദന സഹിക്കുമ്പോഴും എങ്ങനെ അച്ഛൻ അത് സാധിക്കുന്നുവെന്ന് ചിന്തിക്കാറുണ്ട്, പക്ഷെ ആദ്യം എനിക്ക് ഷോക്കായിരുന്നു. ഈ നടക്കുന്നതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല, പിന്നെ മനസ്സിലായി, അച്ഛന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാവർക്കും ഇതുതന്നെയാണ് അവസ്ഥ. ആരെ വേണമെങ്കിലും സ്വിച്ച്‌ ഇട്ടതുപോലെ നല്ലവനുമാക്കാം മോശക്കാരനുമാക്കാം, അച്ഛൻ അദ്ദേഹത്തിന് ഒരു തനി വഴി വെട്ടി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒന്നും തന്നെ അദ്ദേഹത്തെ ബാധിക്കില്ല എന്നും ഗോകുൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *