തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചു കയറിയ രണ്ട് പേർ എന്ന് ഭാവിയില്‍ ഈ ഫോട്ടോക്ക് കമന്റ് വീഴട്ടെ’ ! അഖിൽ മാരാർ !

സംവിധായകൻ  ബിഗ് ബോസ് വിജയ് എന്നീ മേഖലയിൽ എല്ലാം ഏറെ പ്രശസ്തനായ ആളാണ്, അതുപോലെ തന്നെ തന്റെ വ്യക്തിപരമായ എല്ലാ ആശയങ്ങൾക്കും അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉള്ള അഖിലിന്റെ പല വാക്കുകളും ഏറെ ശ്രദ്ധ നേടിയിട്ടുള്ളവയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അദ്ദേഹം സുരേഷ് ഗോപിക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ച വാക്കുകളാണ്. ‘തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചു കയറിയ രണ്ട് പേർ എന്ന് ഭാവിയില്‍ ഈ ഫോട്ടോക്ക് കമന്റ് വീഴട്ടെ’, എന്നായിരുന്നു അഖിലിന്റെ കമന്റ്. നിരവധി പേരാണ് കമന്റുമായി എത്തിയത്. അഖിലേ ഉള്ള പേര് കളയല്ലേ എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. രണ്ട് പേരും ഒരേ തൂവൽ പക്ഷികളാണെന്നും മറ്റു ചിലർ കമന്റ് ചെയ്യുന്നു.

അതുപോലെ തന്നെ  ഇതിനു മുമ്പ് അഖിൽ പറഞ്ഞത് ഇങ്ങനെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ചിലർ സംഘി ആക്കി. ഞാൻ മാത്രമല്ല, ഇടതുപക്ഷത്തെ ബോധപൂർവം എതിർക്കുന്നവർ ആരായാലും അവർ സംഘി ആക്കും അത് അവരുടെ പുതിയ നയമാണ്. സംഘി എന്നാൽ തലയിൽ ചാണകം വെച്ച വർഗീയവാദി എന്നാണർത്ഥം. അതാണ് പാർട്ടി പുറത്തിറക്കിയ പുതിയ ക്യാപ്‌സ്യൂൾ. ബോധമുള്ളവനെ സംഘിയാക്കിയാൽ അയാൾ പറയുന്നത് ആരും കേൾക്കില്ല.

ഞാൻ എന്റെ അഭിപ്രായം ഇനി പറയാം.  ബി,ഗ് ബോ,സിൽ വി,ജയിച്ചതിന് ശേഷം ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിനെയാണ്. രമേശ് ചെന്നിത്തലയുടെ മയൂഖം പരിപാടിയും, പിന്നീട് ചാണ്ടി ഉമ്മനുവേണ്ടി പുതുപ്പള്ളിയിലെത്തി നേരിട്ട് പിന്തുണ അറിയിച്ചിരുന്നു. കാരണം ജനാധിപത്യത്തിന്റെ മഹത്വം വലിയ പ്രതിപക്ഷമാണ്. എതിർപ്പിന്റെ ശബ്ദമാകണമെന്ന് തോന്നി. അതുപോലെ ഒരു ചോദ്യം കേരളത്തിൽ BJP യെ എതിർക്കുന്ന മണ്ടന്മാർ അറിയാൻ.

ന്യൂ,ന,പക്ഷത്തെ പ്രീ,ണിപ്പിച്ച് അധികാരത്തിൽ തുടരാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയ വ്യാജ അജണ്ട മാത്രമാണ് ഈ തീവ്ര ബിജെപി വിരുദ്ധത. അതായത് കേരളത്തിൽ ബി.ജെ.പി ഒരു സീറ്റ് പോലും നേടുമോ എന്ന് അന്ധമായ ബി.ജെ.പി ഭക്തർക്ക് പോലും സംശയം ഉള്ളപ്പോൾ എന്തടിസ്ഥാനത്തിലാണ് ഞാൻ ആവശ്യത്തിനും അനാവശ്യത്തിനും അയ്യോ ബി ജെ പി അയ്യോ ബി ജെ പി എന്ന് വിളിച്ചു പറയുന്നത്.

അതുപോലെ തന്നെ, ഈ വരുന്ന ലോക്‌സഭയിൽ തൃശ്ശൂരിൽ നിന്ന് സുരേഷ് ഗോപി സാർ ജയിക്കും എന്നൊരു നേരിയ സാധ്യത ഒഴിച്ചാൽ മറ്റൊരു സീറ്റിലും അവർക്ക് തന്നെ ഒരു പ്രതീക്ഷയില്ല. പിന്നെ ഞാൻ ഏതിനാണ് വെറുതെ ബിജെപിയെ എതിർത്ത് സമയം കളയുന്നത്. പക്ഷെ ഇനി ഇപ്പോൾ ആരൊക്കെ ബിജെപിയെ എത്രയൊക്കെ കുറ്റം പറഞ്ഞാലും അവർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നതിൽ സംശയമില്ല. കാരണം ഉത്തരേന്ത്യയിലെ ജനങ്ങൾക്ക് സി.പി.എം എന്ന ഒരു പാർട്ടിയും എന്റെ ഫേസ്ബുക്ക് പോസ്റ്റും കേരളത്തിലെ മാധ്യമ ചർച്ചയും പോലും അറിയില്ല എന്നും അഖിൽ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *