കുഴിയിൽ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കിൽ ഞാൻ എടുക്കും എന്ന് പറഞ്ഞ കൂട്ടുകാരൻ കാണിച്ച ആത്മാർത്ഥത കണ്ട മലയാളികളാണ് നമ്മൾ ! മനാഫിനെ പിന്തുണച്ച് അഖിൽ മാരാർ !

ഇപ്പോഴിതാ മലയാളക്കരയിൽ ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒന്നായി മാറുകയാണ് അർജുന്റെ വീട്ടുകാർ ലോറി ഉടമ മനാഫിനെതിരെ നടത്തിയ വിമർശനങ്ങൾ, എന്നാൽ എവിടെയും മനാഫിനെ ചേർത്ത്പിടിക്കുന്ന മലയാളികളെയാണ് നമുക്ക് കാണാൻ കഴിയുന്നത്. അത്തരത്തിൽ ഇപ്പോഴിതാ മനാഫിനെ പിന്തുണച്ചുകൊണ്ട് അഖിൽ മാരാർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മനാഫ് യൂ ടൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ എനിക്ക് കഴിയില്ലെന്നും അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിക്കുന്നു..

അഖിലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ, യൂട്യൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ എനിക്ക് കഴിയില്ല. മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോൾ മറക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ 72 ദിവസം ഒരാൾ മറ്റൊരാൾക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല. കുഴിയിൽ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കിൽ ഞാൻ എടുക്കും എന്ന് പറഞ്ഞ കൂട്ടുകാരൻ കാണിച്ച ആത്മാർത്ഥത ഭാവിയിൽ സിനിമ ആകും എന്ന ചിന്തയിൽ അല്ല. ഉള്ളിലെ സത്യം സിനിമ ആയി സംഭവിച്ചതാണ്.

മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്. ഇനി അർജുനെ വിറ്റ് കാശാക്കിയവരെ എതിർക്കണം എന്നതാണ് ആഗ്രഹം എങ്കിൽ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങൾ വിമർശിക്കുക.

മനാഫിനെതിരെ നിരവധി പോസ്റ്റുകൾ ഞാൻ കണ്ടു. പക്ഷെ ഒരാൾ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല. ചുരുക്കത്തിൽ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാൻ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നത് അപകടകരമായ കാഴ്ചയാണ്. ഞാൻ കണ്ട കാഴ്ച്ചയിൽ മനാഫ് മനുഷ്യനാണ്… എന്നും മനാഫ് കുറിച്ചിരിക്കുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *