
അന്ന് അദ്ദേഹം രാഷ്ട്രീയക്കാരനായിരുന്നില്ല, കട ബാധ്യത കാരണം രതീഷിന്റെ കുടുംബത്തെ തടഞ്ഞു വെച്ചിരിക്കുന്നു എന്ന വാർത്ത അറിഞ്ഞ ആ നിമിഷം സുരേഷ് ഗോപി അവിടെ എത്തി ! ആലപ്പി അഷറഫ് !
സുരേഷ് ഗോപി ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. രണ്ടു തവണത്തെ പരാജയത്തിന് ശേഷം അദ്ദേഹം വീണ്ടുമൊരു മത്സരത്തിന് ഒരുങ്ങുകയാണ്, അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിലും മറ്റുള്ളവരെ സഹിക്കാൻ അദ്ദേഹം കാണിക്കുന്ന നല്ല മനസിന് എപ്പോഴും കൈയ്യടികൾ ലഭിക്കാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് സംവിധായകൻ ആലപ്പി അഷറഫ് ഇതിനുമുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, രാഷ്ട്രീയപരമായി എനിക്ക് അദ്ദേഹത്തോട് വിയോജിപ്പ് ഉണ്ടെങ്കിലും ആ മനുഷ്യൻ ചെയ്യുന്ന സൽ പ്രവർത്തികൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നവയല്ല.
ആ മനുഷ്യന്റെ ഈ കാരുണ്യ പ്രവർത്തനങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ്, അദ്ദേഹത്തിന്റെ ആദ്യ മകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്റെ സാന്ത്വനം എന്ന പദ്ധതിയിലൂടെ നിരാലംബരായ ഒരുപാട് കുഞ്ഞുങ്ങൾക്ക് ഒരു കൈത്താങ്ങലാണ് ആ മനുഷ്യൻ. അലഞ്ഞു നാടക്കുന്ന അനാഥ ജീവനുകൾക്ക് കിടപ്പാടം ഒരുപാട് പേർക്ക് നൽകിയ ആളുകൂടിയാണ് സുരേഷ് ഗോപി. എൻഡോസള്ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്.

അതുപോലെ പ്രശസ്ത നടനും അദ്ദേഹത്തിന്റെ സുഹൃത്തുമായ രതീഷിന്റെ കുടുംബത്തെ രക്ഷപെടുത്തിയത് സുരേഷ് ഗോപിയാണ്. രതീഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം തീർത്തും അനാഥമായി പോയിരുന്നു, ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും. വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്റെ മടക്കം. ഇത് അറിഞ്ഞ സുരേഷ് ആ നിമിഷം തന്നെ അവിടേക്ക് പോകുകയും തേനിയിൽ ആ കുടുംബത്തെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ആ കുടുംബത്തിന്റെ ബാധ്യതകൾ മുഴുവൻ തീർത്തു.
അതു,മാത്രമല്ല അപ്പോൾ തന്നെ അവരെ അദ്ദേഹത്തോടൊപ്പം തന്നെ നാട്ടിൽ കൊണ്ടുവരികയും, അവർക്ക് ഒരു പുതു ജീവിതവും അദ്ദേഹം നൽകി, സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും ചേർന്നാണ് നാട്ടിൽ അവർക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്തത്. കൂടാതെ കുട്ടികളുടെ പഠനവും പെൺകുട്ടികളുടെ വിവാഹവും പിതാവിന്റെ സ്ഥാനത്തു നിന്ന് ആ വലിയ മനസുള്ള മനുഷ്യൻ നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, രതീഷിന്റെ തൻറെ സുഹൃത്തിന്റെ മകളെ സ്വന്തം മകളെപ്പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയത് 100 പവൻ സ്വർണ്ണം. ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലതു മാത്രമാണ് എന്നാണ് ആലപ്പി അഷറഫ് പറയുന്നത്.
Leave a Reply