
കാത്തിരുന്ന കുഞ്ഞ് അഥിതി എത്തി ! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ആലിയയും രൺബീറും ! ആശംസാപ്രവാഹം !
ഇന്ന് ബോളിവുഡ് സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. അതുപോലെ തന്നെ ലോകം ,മുഴുവൻ ആരാധകരുള്ള താരമാണ് രൺബീർ കപൂർ. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകർ ഏറെ ആഘോഷിച്ച ഒന്നാണ്. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായിരുന്നത്. ശേഷം അതികം വൈകാതെ തന്നെ താൻ അമ്മയാകാൻ പോകുന്നു എന്ന വാർത്തയും ആലിയ പങ്കുവെച്ചിരുന്നു. ശേഷം ഇവരുടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
ഇന്നിതാ തങ്ങൾക്ക് കുഞ്ഞ് പിറന്ന ആ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. ഇന്ന് ഉച്ചക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ ആലിയയെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞ് ജനിച്ചാല്‍ ഒരു വര്‍ഷത്തേക്ക് പുതിയ സിനിമകള്‍ ചെയ്യേണ്ടെന്നാണ് ആലിയയുടേയും റണ്‍ബീറിന്റേയും തീരുമാനം. ഇതനുസരിച്ച് താരങ്ങള്‍ ബാക്കിയുള്ള സിനിമകളെല്ലാം വേഗം പൂര്‍ത്തിയാക്കിയിരുന്നു. ഗര്‍ഭകാലത്തെ അവസാന മാസങ്ങളില്‍ വരെ ആലിയ ജോലിത്തിരക്കുകളിലായിരുന്നു.

അടുത്തിടെ ഇറങ്ങിയ ആലിയയുടെ എല്ലാ ചിത്രങ്ങളും വലിയ രീതിയിൽ വിജയം നേടിയിരുന്നു. അയാന് മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരങ്ങള്‍ പ്രണയത്തിലായത്. കഴിഞ്ഞ ഏപ്രിലിലാണ് ആലിയയും റണ്‍ബീറും വിവാഹിതരായത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. രണ്‍വീര്‍ സിങ്ങിനൊപ്പം കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയും അടുത്ത വര്‍ഷം പുറത്തിറങ്ങും.
അതുപോലെ ജനപ്രിയ താരങ്ങളായ രൺബീറും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആനിമല്‍സിലാണ് ഇപ്പോള്‍ രൺബീർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രദ്ധ കപൂറിനൊപ്പമുള്ള ലവ് രഞ്ജന്റെ അടുത്ത ചിത്രവും പുരോഗമിക്കുന്നുണ്ട്. ഏതായാലും സിനിമയിൽ നിന്നും പുറത്തുനിന്നും താരങ്ങൾക്ക് അഭിനന്ദന പ്രവാഹമാണ്.
Leave a Reply