
മാർക്കോ അതിഗംഭീരം ! ആക്ഷൻ രംഗങ്ങളുടെ മികവ് എടുത്തുപറയേണ്ടത് ! ഉണ്ണി മുകുന്ദന് വലിയ ഭാവിയുണ്ട് ! അഭിനന്ദനവുമായി അല്ലു അർജുൻ !
മാർക്കോ ഇപ്പോഴും മികച്ച അഭിപ്രായങ്ങൾ നേടി വിജയകരമായി പ്രദർശനം തുടരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ച് നടൻ അല്ലു അർജുൻ രംഗത്ത് വന്നിരിക്കുകയാണ്.. ചിത്രം കണ്ട് ഇഷ്ടപ്പെട്ട അല്ലു തന്‍റെ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ചിത്രത്തിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയെ ഫോണില്‍ വിളിച്ചു. ചിത്രം നേടിയ മികച്ച വിജയത്തിന് അണിയറക്കാര്‍ക്കുള്ള അഭിനന്ദനം അറിയിച്ച അല്ലു ചിത്രം തനിക്ക് എത്രത്തോളം ഇഷ്ടമായെന്നതും പറഞ്ഞു.
അതുപോലെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് അല്ലുവിനെ സ്വാധീനിച്ച മറ്റൊരു ഘടകം. ചിത്രീകരണത്തിന്റെ മികവും ഉണ്ണിയുടെ ഫൈറ്റും തനിക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നാണ് അല്ലു പറയുന്നത്, കൂടാതെ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ വാല്യുവിനെക്കുറിച്ചും ഹനീഫ് അദേനിയോട് അല്ലു അര്‍ജുന്‍ സംസാരിച്ചു. ഉണ്ണി മുകുന്ദൻ ഇനിയും ഒരുപാദൻ ഉയരങ്ങൾ കീഴടക്കുമെന്നും അദ്ദേഹം ആശംസിച്ചു.. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
ആദ്യ ദിനം തന്നെ വളരെ മികച്ച അഭിപ്രായം നേടുകയും വലിയ വിജയമായി മാറുകയുമായിരുന്നു.. ഇപ്പോൾ മറ്റു രാജ്യങ്ങളിലും ചിത്രം പ്രശംസ നേടി പ്രദർശനം തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം മര്രകോയുടെ ചിത്രീകരണ സമയത്ത് താൻ നേരിട്ട ഒരു അപകടത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞിരുന്നു, ചിത്രത്തില്‍ രക്തത്തിന്റെ രംഗങ്ങള്‍ക്ക് വേണ്ടി 250 – മുതല്‍ 300 ലിറ്റര്‍ വരെ ചില ദ്രാവകങ്ങള്‍ ഉപയോഗിച്ചിരുന്നു.

അതുകൂടാതെ ചിത്രത്തിൽ ഉണ്ണിയുടെ കഥാപാത്രത്തിന്റെ പരുക്ക സ്വഭാവം കാണിക്കാനായി ഒറിജിനാലിറ്റിക്ക് വേണ്ടി കണ്ണ് ചുവപ്പിക്കുന്നതിന് വേണ്ടി കണ്ണിൽ നിരന്തരം ഒരു ദ്രവകം ഒഴിച്ചിരിന്നു. തുടര്‍ച്ചയായി ദിവസങ്ങളോളം കണ്ണില്‍ ആ ദ്രാവകം ഉപയോഗിച്ചതോടെ, ആ രാസവസ്തു കണ്ണിനുള്ളില്‍ പറ്റിപ്പിടിക്കുന്ന അവസ്ഥയിൽ എത്തി.
ഇത് തുടർന്നും ഉപയോഗിച്ചിരുന്നു എങ്കിൽ ഉറപ്പായും ഉണ്ണിയുടെ കണ്ണുകളുടെ കാഴ്ച പൂർണമായും നഷ്ടപ്പെടാൻ കരണമാവുമായിരിന്നു. എന്നാൽ ചെറിയ ബുദ്ധിമുട്ടുകൾ കണ്ണിൽ അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ ഉണ്ണി ഒരു ഡോക്ടറെ കാണുകയും. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ കണ്ണിൽ നിരന്തരം ഉപയോഗിച്ച ആ ദ്രവകം കാരണം ഉണ്ടായ ബുദ്ധിമുട്ട് ആണെന്ന് ഉറപ്പിക്കുകയും, ഇനി ഇത്തരത്തിലുള്ള യാതൊരു വസ്തുവും കണ്ണിൽ ഉപയോഗിക്കരുതെന്ന് ഡോക്ടർ നിര്‍ദേശിക്കുകയും ചെയ്തു. എന്തിനാണ് ഇത്തരത്തിലുള്ള റിസ്‌ക് എടുക്കുന്നത് എന്ന് ഡോക്ടർ ചോദിച്ചപ്പോൾ . തുടർച്ചയായുള്ള സിനിമ ചിത്രീകരണം കാരണം, താന്‍ ആ കഥാപാത്രമായി മാറിയെന്നും. മാർക്കോയോട് അത്രയും അടുപ്പം തോന്നി എന്നുമാണ് ഉണ്ണി മുകുന്ദൻ അഭിമുഖത്തിൽ പറഞ്ഞത്
Leave a Reply