ഭർത്താവിന് കരൾ പകർത്തും നൽകിയവൾ, സ്വന്തം മകനെ പുഷ്പ എന്നുപേരിട്ട കടുത്ത ആരാധിക ! അതെ താരം തന്നെ അവളുടെ ജീവനെടുത്തു ! അല്ലുവിനെതിരെ രേവതിയുടെ ഭർത്താവ് !

ഏറെ ആകാംഷയോടെ ആരാധകർ കാത്തിരുന്ന അല്ലു അർജുൻ ചിത്രമായിരുന്നു പുഷ്പ 2. കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തു. എന്നാൽ ചിത്രം പ്രേക്ഷക പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്നത് മാത്രമല്ല റിലീസുമായി ബന്ധപ്പെട്ട് അരുതാത്ത പല പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു. ചിത്രം പ്രദർശിപ്പിച്ച  തിയേറ്ററില്‍ സംഘര്‍ഷം ഉണ്ടാവുകയും സ്ത്രീ കൊ,ല്ല,പ്പെ,ടു,കയും ചെയ്ത സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

തിരക്കിൽ പെട്ട, രേവതി എന്ന യുവതിയാണ് മ,ര,ണ,പ്പെട്ടത്.  ഇപ്പോഴിതാ ഈ വിഷയത്തിൽ അല്ലു അർജുനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. രേവതിയുടെ ഭർത്താവ് ഭാസ്‌കറും അല്ലുവിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 2001 പുഷ്പ ദ റൈസ് എന്ന ചിത്രം കണ്ടത് മുതല്‍ അഞ്ച് വയസുകാരനായിരുന്ന ശ്രീ തേജും അമ്മ രേവതിയും അല്ലു അര്‍ജുന്‍റെ പുഷ്പ എന്ന ചിത്രത്തിന്‍റെ കടുത്ത ആരാധകരായി. മൂന്ന് കൊല്ലത്തിനപ്പുറം പുഷ്പ 2 എന്ന ചിത്രം ഏറ്റവും ആദ്യം കാണാന്‍ അവര്‍ എത്തിയതും അതിനാല്‍ തന്നെയാണ്. പക്ഷെ പ്രിയ താരത്തിന്‍റെ ഇഷ്ടചിത്രം കാണാനുള്ള തീരുമാനം തന്‍റെ ജീവനാണ് കവരാന്‍ പോകുന്നത് എന്ന് രേവതിക്ക് അറിയില്ലായിരുന്നു.

പുഷ്പ എന്ന ചിത്രം കണ്ടതുമുതൽ ആ സിനിമയുടെയും അല്ലുവിന്റെയും കടുത്ത ആരാധികയായിരുന്നു രേവതി. അതുകൊണ്ട് തന്നെ ഒന്‍പത് വയസുള്ള മകന്‍ ശ്രീ തേജിനെ രേവതി 32 കാരിയായ രേവതി വിളിക്കുന്നത് തന്നെ പുഷ്പ എന്നായിരുന്നു. അതിനാല്‍ തന്നെ ബുധനാഴ്ച രാത്രി പുഷ്പ 2 പ്രിമീയര്‍ അരങ്ങേറിയപ്പോള്‍ അത് കാണാന്‍ കുടുംബ സമേതം പോകുന്നത് അവരെ സംബന്ധിച്ച് ഒരു സ്പെഷ്യല്‍ ദിവസം തന്നെയായിരുന്നു. ഭര്‍ത്താവ് മൊഗഡാന്‍പ്പള്ളി ഭാസ്കറിനും ശ്രീതേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനിയായ രേവതി തീയറ്ററില്‍ എത്തിയത്.

എന്നാല്‍ ഇളയ മകൻ സാന്‍വി കരഞ്ഞ‌തിനാല്‍ കുട്ടിയെ തീയറ്ററിന് അടുത്തുള്ള ബന്ധുക്കളുടെ വീട്ടില്‍ ആക്കുവാന്‍ ഭാസ്കര്‍ പോയി. ഈ സമയത്താണ് തിയറ്ററിൽ അല്ലു അർജുൻ എത്തുന്നതും പ്രശ്നങ്ങൾ ഉണ്ടാകുന്നതും. റോഡിലേക്ക് അല്ലു അർജുന്റെ വാഹനം എത്തിയപ്പോൾ ആളുകൾ വലിയ രീതിയിൽ തടിച്ചു കൂടിയത്. അവിടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പൊ,ലീ,സ് പറയുന്നത്. ഇത് സാഹചര്യം വഷളാക്കി തിക്കും തിരക്കും ഉണ്ടാക്കി.

ഇതിനിടെ നിന്നിടത്തുനിന്നും തിരക്കുകാരണം അനങ്ങാൻ കഴിയാത്ത അവസതിയിലായിരുന്നു രേവതിയും മകനും, മകൻ ശ്രീതേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത് പിന്നാലെ ഇവരെ ചതച്ചരയ്ക്കുന്ന നിലയില്‍ ജനക്കൂട്ടം അവര്‍ക്ക മുകളിലൂടെ കടന്നുപോയി. ശ്രീ തേജിന് ഗുരുതരമായ പരിക്കാണ് പറ്റിയത്. ശ്രീതേജ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. എനിക്ക് അവളാണ് ജീവന്‍ നല്‍കിയത്, ഇപ്പോള്‍ അവള്‍ പോയി’ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് ഭാസ്കര്‍ നിറകണ്ണുകളോടെ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *