
തൃശൂരും തിരുവനന്തപുരവും പിടിക്കാൻ ഉറപ്പിച്ച് ബിജെപി ! അമിത് ഷാ വരുന്നു, സുരേഷ് ഗോപിയെ പാർലമെന്റിൽ എത്തിച്ചിരിക്കും ! പുതിയ പദ്ധതികളുമായി കേന്ദ്രം !
രാജ്യമൊട്ടാകെ വീണ്ടും ബിജെപി തരംഗം ആവർത്തിക്കുമ്പോൾ, ഇതുവരെയും കേരളത്തിൽ തങ്ങളുടെ സ്ഥാനം നേടിയെടുക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കേരളത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ വലിയ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ അമിത് ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കും. പാർട്ടി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കാണുന്ന തിരുവനന്തപുരത്തും തൃശ്ശൂരുമാണ് കേരളത്തിലെ അമിത് ഷായുടെ ചുമതല എന്നാണ് റിപ്പോർട്ടുകൾ. ബി ജെ പി ഇതുവരെ ജയിക്കാത്തതും എന്നാല്‍ വിജയ സാധ്യതയുള്ളതുമായ 160 മണ്ഡലങ്ങള്‍ രാജ്യത്ത് ഉണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍.
ആ 160 മണ്ഡലങ്ങളില്‍ 40 എണ്ണമാണ് അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ളത്. ആ 40 ൽ തൃശ്ശൂരും തിരുവനന്തപുരവുമാണെങ്കില്‍ 160 മണ്ഡലങ്ങളില്‍ കേരളത്തില്‍ നിന്നും നാല് മണ്ഡലങ്ങള്‍ കൂടി ഇടം പിടിച്ചിട്ടുണ്ട്. പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, പാലക്കാട് എന്നിവയാണ് ആ നാലെണ്ണം. 160 ല്‍ 50 എണ്ണത്തിലും ജയിക്കാനുള്ള പദ്ധതികൾ ഇതിനോടകം പാർട്ടി ചിട്ടപ്പെടുത്തി കഴിഞ്ഞു. ഈ മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാർക്കായിരുന്നു ഇതുവരേയുള്ള ചുമതല.

പാർട്ടിക്ക് വലിയ പ്രതീക്ഷ നൽകുന്ന തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇനി അമിത് ഷാ നിർദേശിക്കുന്ന ദേശീയ ഭാരവാഹികളുടെ സംഘമാകും തൃശൂരിലും തിരുവനന്തപുരത്തും പ്രവർത്തനം ഏകോപിപ്പിക്കുക. മണ്ഡലത്തിലെ സാധ്യതകള്‍ പഠിക്കുന്നതിനായി ബി ജെ പി ദേശീയ നേതൃത്വം ഇതിനോടകം 2 സർവ്വെ നടത്തി വിവരം ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്ഥാനാർത്ഥി ആരാകും എന്നതില്‍ തീരുമാനം ആയിട്ടില്ലെങ്കിലും തൃശ്ശൂരില്‍ അത് സുരേഷ് ഗോപി ആയിരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു.
പാർട്ടി ഔദ്യോഹികമായി പ്രചാരണ പരിപാടികൾ തുടങ്ങിയിട്ടില്ല എങ്കിലും തൃശൂരിലെ ഓട്ടോ തൊഴിലാക്കികൾ സഹിതം സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ച് രംഗത്തുണ്ട്. കൂടാതെ തൃശ്ശൂരില്‍ ക്രൈസ്തവ സഭകളെ ഉന്നമിട്ടുള്ള പ്രവർത്തനത്തിന് പ്രത്യേക സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്. എന്ത് വിലകൊടുത്തും രണ്ട് മണ്ഡലത്തിലും വിജയിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. പാർട്ടിക്ക് അതീതമായി സുരേഷ് ഗോപി എന്ന വ്യക്തിക്ക് വോട്ട് ചെയ്യുന്നവരും ഉണ്ടെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. അതുപോലെ പത്തനംതിട്ടയിൽ ഉണ്ണി മുകുന്ദനെ നിർത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഔദ്യോഹികമായി അറിയിപ്പുകൾ ഒന്നും തന്നെ വന്നിട്ടില്ല. കലാശക്കൊട്ടിൽ നരേന്ദ്രമോദി സഹിതം പങ്കെടുക്കുമെന്നും പാർട്ടി പ്രവർത്തകർ അവകാശപെടുന്നുണ്ട്.
Leave a Reply