“ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം, വിവാഹ മോചനത്തിനായി അയാൾ എന്നെ കൊല്ലാനും മടിക്കില്ല ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയും നർത്തകിയുമാണ് അമ്പിളി ദേവി, നിരവധി സീരിയലുകളും സിനിമകളും താരം ചെയ്തിരുന്നു, വ്യക്തി ജീവിതത്തിൽ ചില പ്രേശ്നങ്ങൾ നേരിട്ടിരുന്ന താരം ആദ്യ വിവാഹം ബന്ധം ഉപേക്ഷിച്ച് പ്രശസ്ത സീരിയൽ നടൻ ആദിത്യൻ ജയനെ വിവാഹം കഴിച്ചിരുന്നു, വളരെ സന്തോഷ ജീവിതം നയിച്ചിരുന്ന താരങ്ങൾ ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയിൽ സംസാര വിഷയമായിരുന്നു…
അതിനു കാരണം അമ്ബിളി ദേവി കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു … മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലെ സിനിമയിലെ ‘കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു എന്ന ഗാനത്തിന്റെ വരികൾ ചേർത്തുള്ള ഒരു വീഡിയോ ആയിരുന്നു, ‘ജീവിതം’ എന്ന ക്യാപ്‌ഷന്‍ ആണ് താരം ഇതിനു നൽകിയിരുന്നത്…
അപ്പോൾ മുതൽ ഏവരും ‘അവൻ അവന്റെ തനി സ്വഭാവം കാണിച്ചു അല്ലേ’ എന്നു തുടങ്ങന്ന നിരവധി കമന്റുകൾ താരത്തിന് ലഭിച്ചിരുന്നു… എന്നാൽ ഇപ്പോൾ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അമ്പിളി ദേവി, താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ഞാൻ വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു പക്ഷെ ഇത് വെറുമൊരു വിവാദം എന്നു തീർത്തു പറയാൻ പറ്റില്ല കാരണം അതിൽ സത്യങ്ങളുണ്ട്.
നിയമപരമായി ഇപ്പോഴും ഞാൻ തന്നെയാണ് ആദിത്യന്റെ ഭാര്യ. പലരേയും വെല്ലുവിളിച്ചുകൊണ്ടാണ് ഞാൻ അയാളെ വിവാഹം കഴിച്ചത് കൂടാതെ ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ആ വിവാഹം നടന്നതുതന്നെ പക്ഷെ ആദ്യമൊക്കെ അത്രയും സന്തോഷകരമായ ജീവിതം തന്നെയായിരുന്നു അത് കൃത്യമായി പറഞ്ഞാൽ ഞാൻ ഗർഭിണി ആകുന്നതു വരെ.
പക്ഷേ അത് ഈ കഴിഞ്ഞ 16 മാസം കൊണ്ട് അതായത് ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ആദിത്യൻ ഇവിടെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി അയാൾ ബന്ധത്തിലാണ് കൂടാതെ അവർ 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. ഞാൻ ഏപ്രിലിൽ ഗർഭിണി ആയതിനു ശേഷം അഭിനയത്തിൽ നിന്നു ഇടവേള എടുക്കേണ്ടി വന്നു. എനിക്ക് ബെഡ് റെസ്റ്റ് ആയിരുന്നു. യാത്രയൊന്നും ചെയ്യാൻ പറ്റില്ലായിരുന്നു. ഡെലിവറി കഴിഞ്ഞു ഒന്നു രണ്ടു മാസത്തിനുള്ളിൽ ലോക്ഡൗൺ ആയി ആ സമയത്തെല്ലാം ഞാൻ എന്റെ വീട്ടിലായിരുന്നു…
അയാൾ എന്റെ ഡെലിവറി കഴിഞ്ഞ് എന്റെ അടുത്തേക്ക് വരുന്നതൊക്കെ വളരെ കുറച്ചായിരുന്നു. അയാൾ എപ്പോഴും തൃശൂർ ആയിരുന്നു എപ്പോൾ ചോദിച്ചാലും അവിടെ ബിസ്നെസ്സാണ് എന്നാണ് പറഞ്ഞിരുന്നത്, ആ സ്ത്രീയുമായി വെറുമൊരു ബന്ധമല്ല അവർ ഗർഭിണിയാണ്, ഇതൊക്കെ പറയുന്നതിൽ എനിക്ക് വലിയ വിഷമവും നാണക്കേടുമുണ്ട് പക്ഷെ ഇത് എല്ലാവരും അറിയണം എന്ന് എനിക്ക് തോന്നി.. ഞാൻ വിവാഹ മോചനം അനുവദിച്ചു കൊടുക്കണം എന്നാണ് ഇപ്പോൾ അവരുടെ ആവിശ്യം, അവർ ആ ഗർഭം അബോഷൻ ചെയ്തു എന്നും കേൾക്കുന്നു….
ഏതായാലും എനിക്ക് ഇപ്പോൾ നല്ല പേടിയുണ്ട്.. ആദിത്യന്റെ ആവിശ്യം ഞാൻ ആരുമറിയാതെ അയാൾക്ക് മ്യൂച്ചൽ ഡിവോഴ്സ് കൊടുക്കണം എന്നാണ്, ഈ പ്രശ്നങ്ങൾ എല്ലാം പുറം ലോകം അറിയാതിരിക്കാൻ അയാൾ ഒരുപാട് ശ്രമിക്കുന്നുണ്ട്, എന്നെ അയാൾ കൊല്ലുമോ എന്നുവരെ ഞാൻ ഇപ്പോൾ ഭയപ്പെടുന്നു എന്നും അമ്പിളി പറയുന്നു.. അവളും അവളുടെ ഭർത്താവിനെ ഉപേക്ഷിക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണ്, എന്നെ കളഞ്ഞിട്ട് വേണം അവർക്ക് സന്തോഷത്തോടെ ജീവിക്കാൻ, ബന്ധങ്ങൾ അയാൾക്കൊരു തമാശയാണ് എന്നും അമ്പിളി പറയുന്നു ….
Leave a Reply