
ആ നടിയെ പോലെയുള്ള ഒരു ശരീരമാണ് അമൃതയിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് ! ബിക്കിനി ഇട്ട് നില്ക്കുന്ന ഫോട്ടോ കാണിച്ച് ഇതുപോലെ ആകണം എന്ന് പറയാറുണ്ട് ! ഗോപി സുന്ദർ പറയുന്നു !
കഴിഞ്ഞ കുറച്ച് കാലമായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയമായ ഒന്നാണ് അമൃത സുരേഷും ഗോപി സുന്ദറും. ഇരുവരും ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന സന്തോഷ വാർത്ത പങ്കുവെച്ചത് മുതൽ ഇന്ന് ഈ നിമിഷം വരെയും ഇരുവരും വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നുണ്ട്. ഇപ്പോഴിതാ ഓണത്തിനോട് അനുബന്ധിച്ച് ഇവർ അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. വിമർശനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ജീവിതം ആഘോഷമാക്കുന്ന തിരക്കിലാണ്.
വിഡിയോയിൽ അമൃതയും ഗോപിയും അമൃതയുടെ സഹോദരി അഭിരാമിയും ഉണ്ടായിരുന്നു. താൻ തന്റെ ശരീര ഭാരം കുറച്ചിതിനെ കുറിച്ചും ഗോപി പറയുന്നുണ്ട്. ഡോക്ടറെ കണ്ടപ്പോള്‍ ബിപി നന്നായി കൂടുന്നുണ്ട്, ഒന്നുകില്‍ ജീവിത കാലം മുഴുവന്‍ ബിപിയുടെ മരുന്ന് കഴിക്കാം, അല്ലെങ്കില്‍ ശരീരം ശ്രദ്ധിക്കാം എന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെ നോക്കിയപ്പോൾ എന്തായാലും ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കാന്‍ എനിക്ക് പറ്റില്ല, അതുകൊണ്ട് ജീവിത രീതി മാറ്റാം എന്ന് കരുതി. ഡയറ്റ് ചെയ്യാന്‍ തീരുമാനിക്കുക ആയിരുന്നു എന്നാണ് ഗോപി പറയുന്നത്.

അതുപോലെ അമൃതയുടെ ഇഷ്ട ഭക്ഷണം ഏതാണെന്ന ചോദ്യത്തിന് ഗോപിയുടെ മറുപടി അമൃതയ്ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം ഏതാണ് എന്നായിരുന്നു ഗോപി സുന്ദറിന്റെ മറു ചോദ്യം. എന്തും അമൃത കഴിക്കും. ഭക്ഷണ പ്രിയയാണ്. ഇപ്പോള്‍ കഴിപ്പ് കുറച്ച് കൂടുതലാണ് എന്ന് ഗോപി സുന്ദര്‍ പറയുന്നു. അഞ്ചാറ് കിലോ വരെ കൂടി എന്നാണ് അമൃതയുടെ വെളിപ്പെടുത്തല്‍, ദീപിക പദുക്കോണിനെ പോലൊരു ശരീരമാണ് ഞാൻ അമൃതയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. നമുക്ക് ആവശ്യമുള്ളത് പറയണമല്ലോ, കരയുന്ന കുട്ടിക്കേ പാലുള്ളൂ, അതുകൊണ്ട് അമൃതയോട് എന്നും വണ്ണം കുറയ്ക്കാന്‍ പറയും എന്നും ഗോപി പറയുന്നു.
ദീപിക ബിക്കിനി ഇട്ടു നിൽക്കുന്ന ഒരു ചിത്രം ഞാൻ എന്നും അമൃതയെ കാണിക്കും എന്നിട്ട്, ഇതാണെന്റെ ആവശ്യം, ഇതുപോലത്തെ ശരീരമാണ് വേണ്ടത് എന്ന്. അതിലും ഭേതം തന്റെ ഫോട്ടോ ദീപികയ്ക്ക് കാണിച്ച് കൊടുത്ത് തന്നെ പോലെ ആവാന്‍ പറയുന്നതാണ് എന്ന് അമൃത സുരേഷും പറയുന്നു. ഏതായാലും ഇവരുടെ ഓണാഘോഷത്തിൽ അമൃതയുടെ അച്ഛനും അമ്മയും ഇല്ലായിരുന്നു, ഗോപി സുന്ദറിന്റെ അമൃതയുടെ വീട്ടുകാർ അംഗീകരിച്ചിട്ടില്ല എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
Leave a Reply